'നിലക്കടലപ്പെരുന്നാള്'

ബന്ന ചേന്ദമംഗല്ലൂര്


"ഓനെന്ത് വാങ്ങാനാ.... നിലക്കടല വാങ്ങീണ്ടാവും''

* * * * * * * * * * * * *

ജബ്ബാര്ട്ട്യാക്കയും അസ്‌ലമാക്കയും റോട്ടിലെത്തിയിട്ടുണ്ട്. പൊടിപാറ്റിയ കച്ചോടം.
ബലൂണും ബസും തോക്കുമെല്ലാം പൈസ കൊടുത്തും കൊടുക്കാതെയും കുട്ടികള് കൈക്കലാക്കുന്നു.
അങ്ങാടിമുഴുവന് മൂന്ന് തവണ നടന്നു കണ്ടു.
ഇത് മൂന്നാമത്തെ റൌണ്ടാണ്.
എല്ലാവരുടെയും കയ്യില് കളിപ്പാട്ടങ്ങളും മിഠായികളും.
"എന്തേ മാഞ്ഞൂ, ജ് ഒന്നും വാങ്ങില്ലേ''
"വാങ്ങണം'' പോക്കറ്റ് തപ്പിയപ്പോള് പൈസ റെഡി. വായിച്ചി ആദ്യം തന്നത് 50 പൈസയായിരുന്നു.
പിന്നീട് കരച്ചില് ശക്തമാക്കിയപ്പോള് ഉമ്മച്ചിയുടെ ശുപാര്ശയില് 50 പൈസ കൂടി കിട്ടി.
രണ്ടും ഒരു പോക്കറ്റിലിട്ടു. അതിന്റെ കിലുക്കം ഒരു രസാണ്.
ഈ കിലുക്കം എത്ര നേരമുണ്ടാവും?
ഞാന് പലതിനും വില ചോദിച്ചു. ഒന്നും വാങ്ങിയില്ല.
എന്നെക്കാള് പാവങ്ങളായവര് എന്തൊക്കെ വാങ്ങുന്നു.
പീപ്പികളും ബലൂണും കളിപ്പാട്ടങ്ങളും കൈനിറയെ !
ഞങ്ങള് അത്യാവശ്യം പൈസക്കാരാണെന്ന് ചങ്ങായിമാര് പറഞ്ഞുകേട്ടിട്ടുണ്ട്.
ചേന്ദമംഗല്ലൂരിലെ ആദ്യത്തെ വാര്പ്പിട്ട വീട് ഞങ്ങളുടേതാണത്രെ. എനിക്കിതൊന്നും അനുഭവപ്പെട്ടിട്ടില്ല.
എന്റെ കൈയ്യില് പെരുന്നാളിനല്ലാതെ ഇത്രയും പൈസ വന്നിട്ടില്ല; തന്നിട്ടില്ല.
ജ്യേഷ്ഠന് ബാബുവിന് പക്ഷേ, അന്നേ ലൊട്ടുലൊടുക്ക് കച്ചോടമുളളതുകൊണ്ട് അവന്റെ കയ്യില് പൈസ കാണും. പഴയ വാച്ചും മിക്സിയുമെല്ലാം മറിച്ചുവില്ക്കും. ആ 'വര' അന്നേ ഉളളതാണ്.
ഞാന് തീരുമാനിച്ചു. എന്തെങ്കിലുമൊന്ന് വാങ്ങണം.
"25 പൈസക്ക് കടല''
"പെരുന്നാളിന് കടലയാടോ വാങ്ങണ്?'' - ആരുടേയോ കമന്റ് ഞാന് ശ്രദ്ധിച്ചില്ല.
ഉമ്മറാക്ക വലിയൊരു പൊതി കയ്യില് തന്നു. ഉമ്മറാക്കക്ക് എന്നെ മനസ്സിലായിരിക്കില്ല എന്ന് ഞാന് സമാധാനിച്ചു. പണ്ട് 'കമ്മറ്കട്ട' എന്ന മിഠായി ചോദിച്ചപ്പോള് പറ്റിയ അമളിയാണ് വിഷയം.

"കമ്മറ്കാക്കേ, കമ്മറ് കാക്കേ, രണ്ട് ഉമ്മറ്കട്ട തര്വോ''
ചെറിയൊരു നാപ്പിഴ, ഉമ്മറാക്കയുടെ നോട്ടം ഇപ്പോഴും നെഞ്ചിലുണ്ട്.

കൈ നിറയെ കടലയുമായി ഞാന് വീണ്ടും അങ്ങാടിയില് റൌണ്ടടിച്ചു. പലതവണ.
അടുത്ത് വന്നവര്ക്കൊക്കെ കടല നല്കി.
വീട്ടിലെത്തിയപ്പോള് കുഞ്ഞാത്ത - മെഹറു- ചോദിച്ചു
"ഇയ്യെന്താടാ വാങ്ങിയത്?''
"കടല''
പിന്നെ പിന്നെ എല്ലാ പെരുന്നാളിനും ഈ ചോദ്യമുണ്ടാവും.
ചെറിയ പെങ്ങള് കുഞ്ഞുവിന്റെ കമന്റ് ഒപ്പവും.
"ഓനെന്ത് വാങ്ങാനാ.... നിലക്കടല വാങ്ങീണ്ടാവും''
ബാക്കി വന്ന 75 പൈസ കൊണ്ട് പിന്നെയും എത്ര ദിവസങ്ങള്...
എത്ര കടലമണികള്....


നിങളുടെ അഭിപ്രായങള്‍
Unable to connect to mysql server: localhost