വേനല്‍ മഴ കുളിര്‍മയായി: മേയ് റാണിപൂക്കള്‍ വരവായി

ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂര്‍

>> ജീവിതപച്ചപ്പിന്‌ പപ്പടവുമായി
>>
  ഇരട്ടത്തലച്ചി ബുള്‍ബുള്‍
>>
 മേയ് റാണിപൂക്കള്   വീട്ട് മുറ്റത്തും വരമ്പുകളിലും വര്‍ണ വിസ്മയമായി വീണ്‍ടും മെയ് റാണി പൂക്കള്‍ വിടര്‍ന്നു. വേനല്‍ ചൂടിന്റെ തീഷ്ണതയില്‍ മനം കുളിര്‍ക്കാനെത്തുന്ന ഇടിയുടെയും മഴയുടെയും ആഗമനത്തോടെയാണ് മെയ്റാണി പൂക്കള്‍ മണ്ണിന്നടിയില്‍ പൂമൊട്ടുകളായ വന്നെത്തുന്നത്. ഇതുകൊണ്‍ടാവാം നാട്ടില്‍ പഴമക്കാര്‍ ഈ മെയ്റാണി പൂക്കള്‍ക്ക് 'ഇടിവെട്ടി പൂവ്' എന്ന അപരമാനം നല്‍കിയത്.
ഫുട്ബാള്‍ ലില്ലി, ചുവന്നലില്ലി, ഗ്ളോബ് ലില്ലി എന്ന പേരിലും ഈ പൂക്കള്‍ അറിയപ്പെടുന്നുണ്‍ട്. എന്നാല്‍ കാലാവസ്ഥയില്‍ വ്യതിയാനങ്ങള്‍ മെയ് റാണിയെ ഏപ്രില്‍ റാണിയാക്കി മാറ്റിയിട്ടുണ്‍െടന്നാണ് കൌതുകകരമായ പുതിയ വാര്‍ത്ത.
വര്‍ഷത്തില്‍ 8-9 മാസങ്ങള്‍ ഈ ചെടികള്‍ ഇല പച്ചപ്പിന്റെ ചാരുതയാകുമ്പോള്‍ ഒരു മാസത്തോളം പൂക്കളുടെ മനോഹാരിതയാണ് നമുക്ക് പകരുന്നത്.
മണ്ണില്‍നിന്നും മൊട്ടുകളായി ഉയര്‍ന്നു വരുന്ന ഈ ചെടി മൂന്നു നാല ു ദിവസങ്ങള്‍കൊണ്‍ട് വിടര്‍ന്ന് പരിലസിക്കുന്നത്. മറ്റു ഇതര സൌന്ദര്യ പൂക്കള്‍ വേനല്‍ ചൂടില്‍ വാടി തളരുമ്പോള്‍ മെയ് റാണി ചൂടിന്റെ കാഠിന്യത്തില്‍ കൂടുതല്‍ മനോഹാരിതമാകുകയാണ് മറ്റൊരു പ്രധാന സവിശേഷത. കിഴങ്ങുകളാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. ആഫ്രിക്കന്‍ മണ്ണില്‍നിന്നാണ് നമ്മുടെ നാട്ടിലേക്ക് മെയ്റാണി ചെടി വന്നെത്തിയത്. ഹിമാന്തസ് മള്‍ട്ടിഫ്ളോറസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നത്. അമരല്ലി ഡേസിയ എന്ന ശാസ്ത്ര കുടുംബത്തിലെ അംഗമാണ് മെയ്റാണി പൂക്കള്‍

നിങളുടെ അഭിപ്രായങള്‍   
  Unable to connect to mysql server: localhost