>> അത്താണി >> പാട്ടുകച്ചേരി >> പാട്ട് കച്ചേരിയും പ... >> ചുടു നിണമണിഞ്ഞ ഗാസ
|
| |
|
മനസ്സിലൊരു തേങ്ങലായ് വിലപിക്കും ഗാസ
മണ്ണില്‍ ചോരപ്പാടിന്‍ കറ മായാത്ത ഗാസ
കണ്ണുകളെ ഈറനണിച്ച് ചോരച്ചലായി
ഒഴുകുന്നു ഗാസ
മറക്കാന്‍ ശ്രമിക്കവേ പിന്നെയും പിന്നെയും
കത്തി ജ്വലിക്കുന്ന ഗാസ -
ജൂതരാം കാപാലികര്‍ തന്‍ തോക്കിന്‍ മുന്‍പില്‍
വിരിമാറു കാട്ടി കല്ലിനാല്‍ പ്രതിരോധം
തീര്‍ത്തിടും നിരായുധര്‍ -
സ്വന്തം മക്കള്‍ക്കായ് വിലപിക്കും അമ്മമാര്‍
അമ്മയെ തേടുന്ന, അച്ഛനെ തേടുന്ന മക്കള്‍
കാലറ്റ് കയ്യറ്റ് ജീവന്നായി പിടയുന്ന
നമ്മള്‍ തന്‍ സോദരര്‍
ഇവരെന്തു പിഴച്ചൂ ഇത്ര മാത്രം സഹിക്കാന്‍
സന്തം നാടിനു വേണ്ടി പോരുതിയതോ അതോ
ഗാസയില്‍ പിറന്നതോ അവര്‍ ചെയ്ത തെറ്റ് -
എന്ന് തീരും ഗാസ തന്‍ കണ്ണീരും സങ്കടവും
നിലക്കാതെ ഒഴുകുമോ ഈ ചോരപ്പുഴയെന്നും-
ഒരു നാള്‍ വരും അവര്‍ക്കൊരു സ്വാന്തനമായ്
സ്വന്തം ഗാസയെന്ന സ്വപ്ന സാക്ഷാല്‍ക്കാരം
പ്രാര്‍ഥിക്കാം നമുക്ക് നിണമൊഴുകാത്ത
നല്ലൊരു പുതിയ ഗാസക്കായി -
|
|
നിങ്ങളുടെ അഭിപ്രായം
|