Home |  History  |  who is who  |  News  |  Pravasi  |  Gallery  |  Kids Corner |  Institutions | Writers 

സ്മരണാഞ്ജലി

നജീബ് ചേന്ദമംഗല്ലൂര്‍
ktnajeebcmr.blogspot.com
>> കേസ് വിസ്താരം
>> 
ഏലിയാമ്മാ റ്റീച്ചരും മക്കളും.....
>> മരണം വന്നു വിളിച്ചിട്ടും
>> സ്മരണാഞ്ജലി
>> 
കുടമണി കെട്ടിയ ഗ്രാമം‍
>> ഗ്രാമം എഴുതുകയാണ്

   തേവര്‍മണ്ണില്‍ ഹസ്സന്‍ എന്ന ബാപ്പു,ചേന്ദമംഗല്ലൂര്‍ പുല്‍പറമ്പിലെ സ്വന്തം വീട്ടില്‍ നിന്ന് ഒരു പഴയ സൈക്കിളും ചവിട്ടി റോഡരികിലൂടെ സുസ്മേര വദനനായി പോവുന്ന കാഴ്ച ചേന്ദമംഗ്ടല്ലൂരില്‍ പലരുടേയും മനസ്സില്‍ ഇന്നും കാണും. ചേന്ദമംഗല്ലുര്‍ അങ്ങാടിക്കടുത്തുള്ള തേവര്‍മണ്ണിലേക്കുള്ള യാത്രയാണത്‌. അവിടെ പ്രായമായ ഉമ്മയെ കണ്ട്‌ കുറേ നേരം സംസാരിച്ചിരുന്ന് ബാപ്പു മടങ്ങും. ഈ സന്ദര്‍ശനം മിക്ക ദിവസവും ഉണ്ടാവാറുണ്ട്‌.

ബാപ്പുവിന്‌ തിരക്കുകളും ബദ്ധപ്പാടുകളുമില്ല.അതുകൊണ്ട്‌ തന്നെ സൈക്കിള്‍ യാത്രയില്‍ ബാപ്പു സംതൃപ്ത വാനായിരുന്നു.ഓടിട്ട പഴയ തന്റെ വീട്‌ ഓട്‌ മാറ്റി വാര്‍പ്പാക്കിയത്‌ സഹോദരന്മാരുടെ നിര്‍ബന്ധത്തിലായിരുന്നു.

ഹസ്സന്‍ ഒരു കാലത്ത്‌ ചേന്ദമംഗല്ലുരിലെ സാംസ്കാരിക കലാ സഘടനയായിരുന്ന വൈ.എം.എ യുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.പത്രങ്ങളും മാസികകളും കൃത്യമായി സീല്‍ ചെയ്ത്‌ വെക്കുകയും ലൈബ്രറി പുസ്തകങ്ങള്‍ മെമ്പര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിലും തിരിച്ചുവാങ്ങുന്നതിലും കണിശത പുലര്‍ത്തി.എളിമയില്‍ എത്രത്തോളം താഴെ പൊവാന്‍ കഴിയുമൊ അതായിരുന്നു ഹസ്സന്‍.ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടിയോ മത സംഘടനകള്‍ക്ക്‌ വേണ്ടിയൊ ഹസ്സന്‍ ആരോടും വെറുപ്പും വിദ്യേഷവും നേടിയിരുന്നില്ല.നലൊരു ബാട്‌മിന്റണ്‍ കളിക്കാരന്‍ കൂടിയായിരുന്ന ഹസ്സന്‍ ബാപ്പു നാട്ടിലെ കലാ കായിക രംഗത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ പഴയ കാലത്ത്‌ ഏറെ പങ്ക്‌ വഹിച്ചിരുന്നു.

ഒരു വലിയ കുടുംബത്തിലെ മുതിര്‍ന്ന അംഗമായിരുന്ന ഹസ്സന്റെ വേര്‍പ്പാട്‌ സഹോദന്‍മാരെ ശരിക്കും വല്ലാതെ നടുക്കിക്കളഞ്ഞു. ചെലവൂരിലെ ഒരു ബന്ധു വീട്ടില്‍ കല്യാണത്തിന്‌ എല്ലാവരും പോയ സമയമാണ്‌ ഹസ്സന്‍ ഈ ലോകത്തോട്‌ വിട പറഞ്ഞത്‌.

പുഞ്ചിരിച്ചുകൊണ്ടുള്ള ആ മുഖം ഹസ്സന്റെ മനസ്സിന്റെ നൈര്‍മല്യമാണ്‌ പ്രതിഫലിപ്പിച്ചത്‌. ടെലിഫോണ്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് വിരമിച്ചിട്ട്‌ ഒരു വര്‍ഷം തികയുന്നേയുള്ളൂ. ഹസ്സന്‍(ബാപ്പു)ന്റെ വിടവാങ്ങല്‍ എന്നായിരുന്നാലും അകാലത്തിലെന്നേ പറയാന്‍ കഴിയൂ.ഹസ്സന്‍ ബാപ്പു പലര്‍ക്കും ഒരു ഉപകാരിയായിരുന്നു.തന്നെ കൊണ്ട്‌ സാധിച്ചിരുന്ന എന്ത്‌ ഉപകാരവും മറ്റുള്ളവര്‍ക്ക്‌ ചെയ്തു കൊടുക്കാന്‍ ബാപ്പുവിന്‌ വലിയ ഉത്സാഹമായിരുന്നു.നിശ്ശബ്ദവും ജാഢകളില്ലാത്തതുമായ ഒരു ജീവിതം അങ്ങനെ ഇവിടെ അവസാനിച്ചു.

ഇന്നാലില്ലാഹ്‌.....

 

  3/ 1 /2009
2009 cmr on web