എഴുത്ത്
Shazar AM chennamangallur
 ഓര്‍മ്മപ്പൂക്കള്‍ 

ഹാഷിം കെ ടി‍
>> മാന്ദ്യകാല ചിന്തകള്...
>> മോനെ ഇതേതാ രാജ്യം?
>> ജനറേഷന്‍ ഗ്യാപ്പ്
>> ചീനിയെ ചുറ്റുന്ന ഓര്...
>> ഓര്‍മ്മപ്പൂക്കള്‍





ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഏതോ ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്‌സൈറ്റില്‍നിന്നും എനിക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ സന്ദേശം വന്നു. അതിങ്ങനെയായിരുന്നു "താങ്കളുടെ സ്നേഹിതന്‍ മുജീബ് കാസിമിന് ജന്മദിനാശംസകള്‍ നേരൂ...." പെട്ടെന്ന് മനസ്സ് ഒന്നു പിടഞ്ഞു !!
അള്ളാഹു നമുക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹമാണല്ലോ മറവി. ഈ നിമിഷത്തിലും മുജീബ് മരിച്ചുവെന്നു വിശ്വസിക്കാന്‍ പ്രയാസപ്പെടുന്ന മനസ്സിന് 'മറവി' ഒരു അനുഗ്രഹമായി ഭവിച്ചിരിക്കുമ്പോഴാണ്, ഇന്റര്‍നെറ്റ് വില്ലന്‍ കടന്നുവന്നു മനുഷ്യനെ കളിയാക്കുന്ന രൂപത്തില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ സുഹൃത്തിന്റെ ജനനത്തെ ഓര്‍മിപ്പിക്കുന്നത്‌.
പ്രബോധനം വാരികയില്‍ റസാക്ക് സാഹിബ് മുജീബിനെ അനുസ്മരിച്ചു എഴുതിയത് വീണ്ടും എടുത്തു വായിച്ചപ്പോള്‍ അറിയാതെ കണ്ണുകള്‍ നനഞ്ഞു. റസാക്ക് സാഹിബ് ചോദിച്ചത് തന്നെയാണ് എല്ലാവരും ചോദിക്കുന്നത് ' എന്തിനാണ് മുജീബ് ഇത്ര ധ്രിതിപ്പെട്ടു പോയത്? മനസ്സിപ്പോഴും ആ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ പാട്പെടുകയാണ്.
ഞങ്ങളുടെ സുഹൃദ്‌ വൃത്തത്തില്‍ മുജീബ് അറിയപ്പെട്ടിരുന്നത് 'കാമു' എന്ന പേരിലായിരിന്നു. അധിക പേര്‍ക്കും അത് 'കാസിം മാസ്ടരുടെ മുജീബ്' എന്നതിന്റെ ചുരുക്കമായിരുന്നെങ്കില്‍, ഞങ്ങളുടെ ചുരുങ്ങിയ വൃത്തത്തില്‍ അത് ഓര്‍മിപ്പിക്കുക 'അല്‍ബേര്‍ കാമു' വിനെയായിരുന്നു. പ്രസിദ്ധരായ തത്വചിന്തകന്മാരുടെയും എഴുത്തുകാരുടെയും ഉദ്ധരണികള്‍ കളി തമാശകള്‍ക്കിടയില്‍ എടുത്തുപയോഗിക്കുന്നത് അന്നൊരു ഫാഷനോ ബുദ്ധിജീവി നാട്യത്തിന്റെ ഭാഗമോ ഒക്കെയായിരുന്നു.
മുജീബുമായുള്ള എന്റെ ബന്ധം സുദൃഢമാവുന്നതു കോഴിക്കോട് ലോ കോളേജിലെ ഒരു വര്‍ഷത്തെ ജീവിതത്തിലാണ്. ‍ഞാന്‍ മൂന്നു വര്‍ഷ എല്‍ എല്‍ ബിക്കു ചേരുമ്പോള്‍ മുജീബ് അഞ്ചു വര്‍ഷഎല്‍ എല്‍ ബിയുടെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായി ലോ കോളേജില്‍ സീനിയരായി വിലസുന്നു. എന്നെക്കാള്‍ അഞ്ചു വയസ്സിനു താഴെയുള്ള അവന്റെയും സുഹൃത്തുക്കളുടെയുംസംരക്ഷണയിലാണ് ഞാന്‍ എന്റെ ആദ്യ ദിവസങ്ങളില്‍ റാഗിങ്ങില്‍ നിന്നും രക്ഷപ്പെട്ടത്. ഞാന്‍ എം എ കഴിഞ്ഞു ഒരു തമാശക്കെന്നപോലെയായിരുന്നു എല്‍ എല്‍ ബിക്കു ചേര്‍ന്നത്‌.അത് കൊണ്ടു തന്നെയായിരിക്കാം ഒരു വിസ തരപ്പെട്ടപ്പോള്‍ വക്കീല്‍ പണി വേണ്ടെന്നു വെച്ച് ബഹറിനിലേക്ക് പറന്നതും.
ആ ഒരു വര്‍ഷത്തെ ലോ കോളേജു ജീവിതത്തിനിടയില്‍ ഒരു പാട് സുഹൃത്തുക്കളെ കിട്ടിയിരുന്നു. അതില്‍ ഭൂരിഭാഗവും മുജീബുമായുള്ള ബന്ധത്തിലൂടെയാണുണ്ടായത്. ഉച്ചക്ക് കോളജിനു തൊട്ടടുത്തുള്ള അശോക ഹോട്ടലിലെ ഊണും എന്‍ ജി ഒ കോട്ടേഴ്‌സിനു മുമ്പിലെ പള്ളിയിലെ ദുഹര്‍ നമസ്കാരവുമൊക്കെ ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. പഠനം പാതി വഴിക്ക് നിര്‍ത്തി ഗള്‍ഫു സ്വപനവുമായി മംഗലാപുരത്ത് നിന്നും വിമാനം കയറുമ്പോള്‍ ഞങ്ങളുടെ സൌഹൃദത്തിന്റെ നഷ്ടപ്പെട്ടു പോവുന്ന ഊഷ്മളതയെക്കുറിച്ചായിരുന്നു എന്റെ മനസ്സിന്റെ വേവലാതികള്‍ മുഴുവനും.
മുജീബും ബിച്ചുവും അന്നെന്നെ യാത്ര അയക്കാന്‍ വേണ്ടി കൂടെ വന്നിരുന്നു. പിന്നീട് കത്തുകളിലൂടെ ഞങ്ങളുടെ സൌഹൃദം നിലനിര്‍ത്തി. ആ സൌഹൃദം ഒരിക്കലും മറക്കാന്‍ കഴിയില്ല. സ്വാഭാവികമായ മറവി പിടികൂടിയാലും വര്‍ഷാവര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റ് മുജീബിന്റെ ജന്മദിനം ഒര്‍മിപ്പിച്ചുകൊന്റെയിരിക്കും
ലോ കോളജില്‍ നിന്നും ഞങ്ങള്‍ ഒന്നിച്ചു വയനാട്ടിലെ പൂക്കോട്ടു തടാകത്തിലേക്ക് പിക്നിക് പോവുന്ന അന്ന് തന്നെയായിരുന്നു മമ്പാട് എം ഇ എസ് കോളജിന്റെ വാര്‍ഷിക ദിനവും അവിടെ നിന്നും എനിക്ക് അറബിക് എം എ യില്‍ ഒന്നാം റാങ്ക് ലഭിച്ച വകയിലുള്ള സ്വര്‍ണ മെഡല്‍ ദാനവും. പക്ഷെ മുജീബും സഹപാഠികളും എന്നെ പോവാന്‍ വിട്ടില്ല. എല്ലാവരെയും യാത്രയയക്കാന്‍ വേണ്ടി കോഴിക്കോട് ജനറല്‍ പോസ്റ്റ്‌ ഓഫീസിനടുത്തു നിര്‍ത്തിയിട്ടിരുന്ന ബസിനടുത്ത്‌ വന്നപ്പോള്‍ അവരില്‍ ചിലര്‍ ഞാനറിയാതെ പോസ്റ്റ്‌ ഓഫീസില്‍ കയറി അവാര്‍ഡ് സ്വീകരിക്കാന്‍ ഞാന്‍ വരില്ലെന്ന ടെലെഗ്രാം കോളേജിലേക്ക് അയച്ചുകളഞ്ഞു. പിന്നീട് അവരുടെ കൂടെ പോവുകയല്ലാതെ മറ്റു നിവൃത്തിയില്ലായിരുന്നു എനിക്ക്.
ഫള്ലും മുനീര്‍ മാഷും മുജീബിനു മുന്‍പേ പോയവര്‍. ശേഷം മുസ്ടഫയും സത്താറും. എല്ലാം നമ്മുടെ നാട്ടിലെ നിറയൌവനങ്ങളായിരുന്നു. മരണം സംഭവിച്ച ഉടനെയുള്ള നാളുകളില്‍ എല്ലാവരും ഞെട്ടുകയും അനുശോചനങ്ങള്‍ അറിയിക്കുകയുമൊക്കെ ചെയ്യും. പയ്യെപ്പയ്യെ വീണ്ടും ജീവിതമാകുന്ന നാടകക്കളരിയില്‍ വ്യപൃതരാവുകയും നിനച്ചിരിക്കാതെ വന്നുപെടുന്ന മരണത്തെപ്പറ്റി നാം അശ്രദ്ധരാവുകയും ചെയ്യുന്നു.

മുജീബിന്റെ മുമ്പില്‍ ഒരായിരം ഒര്‍മ്മപ്പൂക്കള്‍ സമര്‍പിച്ചു കൊണ്ടും മുജീബിന്റെ ആത്മാവിനു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടും
സസ്നേഹം ..ഹാഷിം

നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക


1. Zubair.K Says ...
Thank you Hashim for your timely rememberence. May Allah bless all those departed souls with Jannath !
2012-06-01 05:29:39
Email : zubairkcmr@gmail.com

2. Shahir K Says ...
nicely written.
തികച്ചും വൈകാരികമായി തന്നെ ഹാഷിംക്ക എഴുതി. നന്ദി

2012-06-01 05:39:39
Email : shahircmr@gmail.com

3. Musheer Says ...
ഹഷിമ്ക്ക, വളരെ നന്നായി എഴുതി. നന്ദി.

മരണശേഷം നമ്മുടെയും അക്കൗണ്ടുകള്‍ ഇങ്ങനെ നമ്മെ പരിഹസിക്കും എന്നാലോചിക്കുമ്പോള്‍ തന്നെ ഒള്ളില്‍ ഒരു ഭയം തോന്നുന്നു.

പലപ്പോഴും നാം സെര്‍ച്ച് ചെയ്തു സന്ദര്‍ശിക്കുന്ന ചില ബ്ലോഗുകളിലും ബ്സൈറ്റുകളിലും പുതിയ അപ്ഡേറ്റ് ഒന്നും കാണാറില്ല, പിന്നീടു വല്ലപ്പോഴും നാം ആ ബ്ലോഗ്‌ തിരഞ്ഞു നോക്കുമ്പോള്‍ ആ ബ്ലോഗ്‌ തന്നെ കാണാറില്ല.....ഇനി അതൊരു പക്ഷെ മരിച്ച ഏതെങ്കിലും ആളുടെ ബ്ലോഗായിരിന്നോ / പ്രൊഫൈല്‍ ആയിരുന്നോ? ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ കിട്ടുന്ന പല ലിങ്കുകളും മരണം മണത്തറിഞ്ഞതാണോ? നാളെ ഇനി ഞാനും..എന്‍റെ ബ്ലോഗും...എന്റെ ഫേസ്ബുക്കും...എന്റെ ജിമെയിലും....

ഫേസ് ബുക്കും ഗൂഗിളും യുടുബും ബ്ലോഗ്ഗുകളും ഒന്നുമില്ലാത്ത ഒരു പ്രകാശപൂരിതമായ മറ്റൊരു ലോകം നമ്മെയെല്ലാം കാത്തിരിക്കുന്നുണ്ട്. അവിടെ നമ്മുടെ ശാശ്വത "ജന്മദിനവും" കാത്ത് ഒരുപാട് പേരുണ്ട്, നമ്മുടെ മുജീബ്ക്ക, ഫളലുക്ക, മുനീര്‍ മാഷ്, മുസ്തഫാക്ക, സത്താര്‍ക്ക, തുടങ്ങി മരിച്ചു പോയ നമ്മുടെ കുടുംബക്കാരും നാട്ടുകാരും എല്ലാം. പ്രസവിക്കാനിരിക്കുന്ന കുഞ്ഞിനേയും കാത്ത് മാതാപിതാക്കളിരിക്കുന്ന പോലെ നമ്മില്‍ ആദ്യം ആരായിരിക്കും എന്നും കാത്ത്. ഞാനോ അതോ നിങ്ങളോ ....?

നാഥാ…. നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും പ്രവേശിപ്പിക്കേണമേ.....ആമീൻ.

2012-06-01 10:48:49
Email : musheercmr@gmail.com

4. mahircmr Says ...
പ്രാര്ഥനകള് മാത്രം.
2012-06-01 21:45:30
Email : mahircmr@gmail.com

5. MUJEEBURAHMAN Says ...
Thanks Hashim,remembrance of Kamu from Thalmu.
regards
Mujeeburahman Asarikandi

2012-06-02 07:07:45
Email : ASARIKANDIMR@SABIC.COM

6. irfan najeeb Says ...
ഞാന്‍ വിസ മാറ്റി അടിക്കല്‍ അവശ്യത്തിന് ദുബായില്‍ എത്തിയ എന്നെ ഓരു ദിവസം വീടിലേക്ക് ക്ഷണിച്ചു, അയല്‍ പക്ക ബന്ധം പറഞ്ഞു കൊണ്ട്.
പിന്നെ ദുബയിയെ പറ്റി ഒന്നും അറിയാത എന്നെ ഒന്നു രണ്ടു interview നും
കൂട്ടി കൊണ്ടു പൊയി. കുറഞ്ഞ സമയം കൊണ്ട് മുജീബ്കയുടെ സ്നേഹവും സഹായ മനസ്കതയും എനിക്കും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
lets pray for him.

2012-06-03 08:49:02


7. TP Shukoor Says ...
Good note
2012-06-07 20:12:33
Email : shukoorcheruvadi@gmail.com



Fatal error: Call to a member function display_user() on a non-object in /home/cmronweb/public_html/lib/class.comments.php on line 354