ഒരു ചീനിയെ ചുറ്റുന്ന ഓര്‍മ്മകള്‍  

ഹാഷിം കെ ടി‍
>> മാന്ദ്യകാല ചിന്തക...
>> മോനെ ഇതേതാ രാജ്യം?
>> ജനറേഷന്‍ ഗ്യാപ്പ്
>> ചീനിയെ ചുറ്റുന്ന ഓ...
>> ഓര്‍മ്മപ്പൂക്കള്...


ചേന്ദമംഗല്ലൂര്‍ പള്ളിപ്പറമ്പിലെ ചീനിമരത്തിന് ഒരു പാട് കഥകള്‍ പറയാനുണ്ടാവും.. എത്രയെത്ര സംഭവങ്ങള്‍ക്ക് മൂകസാക്ഷിയായതാണ് ആ തണല്‍ വൃക്ഷം. പള്ളിപ്പറമ്പിനു മുന്നില്‍ തലയുയര്‍ത്തി നില്‍കുന്ന ഇസ്ലാഹിയാ സ്ഥാപനങ്ങളുടെ പ്രധാന കെട്ടിടം. അതിന്റെ മുകളിലത്തെ നിലയിലാണ് കേരളത്തിന്റെ നാനാഭാഗത്ത്‌ നിന്നും മത-ഭൌതിക പഠനം ലക്‌ഷ്യം വെച്ചു വന്ന കുട്ടികളുടെ താമസം.

പള്ളിപ്പറമ്പും യു പി സ്കൂളും എന്റെ വീടിന്റെ രണ്ടതിരുകള്‍. വൈകുന്നേരമായാല്‍ ഫുട്ബോള്‍ അല്ലെങ്കില്‍ ചട്ടിയും പന്തും കളികള്‍ കൊണ്ട് ശബ്ദമുഖരിതമാവുന്ന ചീനിച്ചുവടിലെ കളിസ്ഥലം. കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുനതിനിടയിലായിരിക്കും ചീറിപ്പാഞ്ഞു കൊണ്ടുള്ള നാട്ടിലെ ഏക ബസ്സിന്റെ വരവ്. ആ ചെറിയ ചീനിച്ചുവടില്‍ വെച്ച് വേണം ബസ്സിനു തിരിച്ചു പോവാന്‍. ബസ്‌ പോയിക്കഴിഞ്ഞാല്‍ കുട്ടികള്‍ വീണ്ടും കളികളില്‍ മുഴുകുന്നു.

ഒരു ദിവസം ചീനിച്ചുവട്ടില്‍ വെച്ച് ഹോസ്റ്റല്‍ കുട്ടികളോടൊപ്പം ചട്ടിയും പന്തും കളിക്കുകയായിരുന്നു. അയല്‍ക്കാരായ ശിഹാബും അസ്ലമും ഹൈദരുവും ഹമീദും (ഇപ്പോള്‍ ഡോക്ടര്‍ ശിഹാബ്, ടൈലര്‍ അസ്ലം, തെകുംപാലി ഹൈദര്‍, ഓട്ടോ ഹമീദ്) ഇരു ടിമുകളിലുമായി കൂടെ കളിക്കുന്നുണ്ട്. വാശിയേറിയ കളിക്കിടയില്‍ പന്ത് പള്ളിക്കാട്ടിലെ ഒരു കല്ലുവെട്ടുകുഴിയിലേക്ക് പറന്നു പോയി. പെട്ടെന്ന് അതെടുത്തില്ലെങ്കില്‍ എതിര്‍ ടീമുകാര്‍ ചട്ടി വെച്ചുകളയും. ഒരു നിമിഷം പോലും പാഴാക്കാതെ ഞാന്‍ ആ കുഴിയിലേക്ക് എടുത്തുചാടി.

പള്ളിക്കാടുകളുമായി ബന്ധപ്പെട്ട ജിന്ന് കഥകളോ നിശാ പ്രയാണം നടത്താറുണ്ടെന്നു പറയപ്പെടുന്ന പരേതാത്മാക്കളെപ്പറ്റിയുള്ള നിറം പിടിപ്പിച്ച മിത്തുകളോ എന്നെ ആ ഉദ്യമത്തില്‍ നിന്നും ഒട്ടും പിന്തിരിപ്പിച്ചില്ല. അല്ലെങ്കിലും സമീപ ഗ്രാമങ്ങളെ അപേക്ഷിച്ച് അത്തരം അന്ധവിശ്വസങ്ങളെയൊക്കെ നേരത്തെ കെട്ടു കെട്ടിച്ച ഗ്രാമമായിരുന്നുവല്ലോ ചേന്നമംഗല്ലൂര്‍.

കമ്മ്യുണിസ്റ്റ് അപ്പയാല്‍ നിബിഡമായ ആ കുഴിയിലേക്ക് എടുത്തു ചാടിയത്തിലെ പോഴത്തം ഇപ്പോഴും ഞാന്‍ ഓര്‍കുകയാണ്. പന്ത് കണ്ടെടുക്കാനുള്ള വ്യഗ്രതയില്‍ കാടും കുഴിയുമൊന്നും എനിക്ക് പ്രശ്നമായിരുന്നില്ല. പക്ഷെ കുഴിയിലേക്ക് നിലം പതിച്ചതും എന്റെ വലതു കാലിന്റെ തള്ളവിരലില്‍ ഒരു പാമ്പ് കടിച്ചു തൂങ്ങിയതും ഒപ്പം.എല്ലാം നിമിഷനേരം കൊണ്ടായിരുന്നു. പെട്ടെന്ന് ഞാന്‍ കാല്‍ വലിച്ചുകുടഞ്ഞപ്പോള്‍ പമ്പ് ദൂരെ തെറിച്ചു പോയി.

"ഉമ്മാ ..എന്നെ പാമ്പ് കടിച്ചു... "

എന്നുള്ള നിലവിളിയോടു കൂടി ആകെ പരിഭ്രാന്ധനായി വീട്ടിലെക്കൊടുകയായിരുന്നു ഞാന്‍. കാര്യമറിഞ്ഞവരും അറിയാത്തവരും എന്റെ പിന്നാലെ വീട്ടിലേക്കു പാഞ്ഞു വന്നു. ഞങ്ങളുടെ പഴയ തറവാടിന്റെ അകമുറിയില്‍ എന്നെ കിടത്തിയിരിക്കുന്നു..വീടിനു ചുറ്റും ഹോസ്റ്റല്‍ കുട്ടികളും നാട്ടുകാരും എന്തൊക്കെയോ പിറുപിറുക്കുന്നു. ചെറിയ ജനല്‍പഴുതിലൂടെ ആള്‍ക്കാര്‍ മാറി മാറി ഊഴം വെച്ചു എന്നെ നോക്കുന്നു. കടിച്ചത് വിഷമുള്ള പാമ്പാണോ അതോ ചേരയാണോ എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. അപ്പോഴേക്കും ഒരു കൂട്ടര്‍ പാമ്പിനെ തിരഞ്ഞു പള്ളിക്കാട് വെട്ടി വെടിപ്പാക്കാന്‍ തുടങ്ങിയെന്നുള്ള വാര്‍ത്തകളൊക്കെ എനിക്ക് ലൈവായി ലഭിക്കുന്നുണ്ടായിരുന്നു.

ഉര്‍വശീ ശാപം ഉപകാരം !

അങ്ങിനെയെങ്കിലും പള്ളിക്കാടൊന്നു വെളിച്ചം വെച്ചല്ലോ.

എട്ടടി മൂര്ഖനാണ് കടിച്ചതെങ്കില്‍ ഞാന്‍ വീടിലെത്തുന്നതിനു മുമ്പ് തന്നെ എന്‍റെ കഥ കഴിഞ്ഞിരിക്കും. കാരണം എട്ടടിയില്‍ കൂടുതല്‍ നടക്കുമ്പോഴേക്കും വിഷം കയറി മരിക്കുമെന്നാണ് എന്‍റെ ചെവിക്കു മുമ്പില്‍ വെച്ച് നാട്ടിലെ 'പ്രധാന ദിവ്യന്മാരും' 'പ്രമാണിമാരും' ചര്‍ച്ചചെയ്യുന്നത്.

കാനുകുന്നത്തെ അബ്ദുല്ലാകയും തെക്കുമ്പാലി മുഹമ്മതുമൊക്കെ അക്കൂട്ടത്തിലുണ്ട്. അപ്പോഴേക്കും എന്നെ പരിചരിക്കാന്‍ വന്ന അത്യാവശ്യം മുറിവൈദ്യമൊക്കെ അറിയുന്ന വിദ്വാന്മാര്‍ അവരുടെ ജോലി തുടങ്ങിക്കഴിഞ്ഞിരുന്നു. ഒരു ശീലക്കഷ്ണം പിരിച്ചു കയറാക്കി എന്റെ കാല്‍മുട്ടിന് മുകളിലായി ഒരു കെട്ടു ആദ്യമേ ഉറപ്പിച്ചിരുന്നു.വിഷം മേലോട്ട് കയരാതിരിക്കാനനത്രേ. ഒരാള്‍ വന്നു എന്നോട് ഉണങ്ങിയ കുരുമുളക് കടിക്കാന്‍ പറയുന്നു.എരിവു അനുഭവപ്പെടുന്നുന്റെങ്കില്‍ കടിച്ചത് ചേരയോ മറ്റോ ആണ്. എരിവില്ലെങ്കില്‍ സംഗതി കുഴപ്പവും.

മറ്റൊരാള്‍ വരുന്നത് ഒരു കൊഴിയെയുമായിട്ടാണ്. കോഴിയുടെ പുഷ്ടഭാഗം മുറിവില്‍ അമര്‍ത്തിയാല്‍ വിഷമുണ്ടെങ്കില്‍ കോഴി ചാവും. പക്ഷെ കുരുമുളകിന് എരിവുണ്ടായിരുന്നു.. കോഴി ചത്തതുമില്ല. തല്‍കാലം രക്ഷപ്പെട്ടു. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിലെ ഒരു പ്രമാണിയെ ഒരു മൂര്‍ക്കന്‍ കടിച്ചപ്പോള്‍ വിഷമിറക്കാന്‍ വേണ്ടി അനേകം കാളകളെയും കോഴികളെയും കൊല്ല്ലേണ്ടി വന്നിട്ടുണ്ടത്രേ?

എന്റെ കാലിനു മുകളിലുള്ള കെട്ടു എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. പരേതനായ കുഞാലിക്കാകയുടെ മകന്‍ അബ്ദുല്‍റഹീം (അദ്ദേഹം ഇപ്പോള്‍ എവിടെയാണാവോ) ഒരു ഇലക്ട്രിക്‌ വയറു കൊണ്ട് വന്നു ആദ്യമേ നീറ്റല്‍ കൊണ്ട് പുളയുന്ന എന്റെ കാല്‍തുടക്കു മീതെ ഒരു മുറുക്കിക്കെട്ടല്‍. വിഷം കയറിയെക്കാവുന്ന നേരിയ പഴുത് പോലും അടക്കണമല്ലോ ! എല്ലാം സഹിക്കുക തന്നെ... പക്ഷെ ഞാന്‍ അപ്പോഴേക്കും മാനസികമായി നല്ല ധൈര്യം കൈവരിച്ചിരുന്നു.

ഏഴാം ക്ലാസ്സിലെ സയന്‍സ് പുസ്തകത്തില്‍ പാമ്പുകളെക്കുറിച്ച് വായിച്ചതോര്‍ത്തു. വിഷപ്പാമ്പുകള്‍ക്ക് നാല് പല്ലുകളും വിഷമില്ലാത്ത പാമ്പുകള്‍ക് കൂടുതല്‍ പല്ലുകളുമുണ്ടാവും. അവിടെകൂടിയിരുന്ന വിഷവൈദ്യര്‍ക്കൊന്നും' ഇല്ലാത്ത ഈ അറിവിന്റെ അഹങ്കാരത്തോടെ ഞാന്‍ പമ്പ് കടിയേറ്റ വിരലിലേക്ക് നോക്കി.

ഹാവൂ.. സമാധാനമായി.

എന്റെ മുറിവില്‍ അനേകം പല്ലടയാളങ്ങള്‍.

'ചട്ടിയും പന്തും' കളി മുഴുമിച്ചില്ലെങ്കിലും കളി ജയിച്ച ഒരു ജേതാവിന്റെ മുഖഭാവമായിരുന്നു അപ്പോഴെനിക്ക്‌. അതൊരു ഈര്‍കില്‍ പാമ്പാണ്.. കൊള്ളിപാമ്പാണ് എന്നൊക്കെ പറഞ്ഞു പലരും എന്നെ കളിയാക്കിയിരുന്നു. ഏതായാലും ഒരു ഇഴജന്തു എന്നെ കടിച്ചുവെന്നത്‌ ഉറപ്പാണ്.

ഊഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് ആരുടെയോ ഒരു സൈക്കിള്‍ ‍പിറകിലിരുന്നു മണാശ്ശേരിയിലെതിയതും ബാപ്പയുടെ കൂടെ ബസ്സില്‍ മെഡിക്കല്‍ കോളെജിലേക്ക് പോയി ഒന്നും സംഭാവിക്കതതുപോലെ തിരിച്ചു വീട്ടിലെതിയതുമൊക്കെ ഇന്നലെയെന്ന പോലെ ഓര്‍കുന്നു.
ആ ചീനിമരം ഇന്നവിടെയില്ല; ചീനിമരച്ചുവടുണ്ട്, പക്ഷെ കളിക്കാനിടമില്ല ..എല്ലാം പരേതാത്മാക്കള്‍ കയ്യേറി . ഇന്നവിടെ ആ ആത്മാക്കളും മുന്കറും നകീറും മാത്രം..


****************
മുന്കറും നകീറും = മരണശേഷം ഖബറില്‍ വെച്ച് ചോദ്യം ചെയ്യുന്ന മലക്കുകള്‍


നിങ്ങളുടെ അഭിപ്രായങ്ങള്‍

1. mahir Says ...
Hashimka, Very nice Article.... congratulations...
2010-04-20 02:32:12
Email : mahircmr@gmail.com

2. Nabeel Says ...
Good one......expecting more from you.
Nice presentation.

2010-04-20 03:52:01


3. Muhsin Says ...

How many big trees may have sleeping there... They may waiting for generations...all of these big trees walked through our 'angadi'... They gave shady us and still go on... But, innarundu avarappola thanal nalgan. Nammuda a cheeni murichappol, I felt a generation gap...namukkingan chinthikkanum, karayanu ethrayathra karyangalanalla...... - CMR is a 'strange world'.

Muhsin.M
from New Delhi

2010-04-20 04:58:29
Email : muhsinm.cmr@gmail.com

4. Rafeeq Says ...
ഹാഷിം,
നന്നായി, കബറിലെ ഓര്‍മകള്‍!!!
പഴയ കഥകള്‍ വായിക്കുമ്പോള്‍ ഒരു സുഖമാണ്‌. തുടരുമല്ലോ ?...


2010-04-22 06:45:16


5. sabique Says ...
good to read

2010-04-23 04:13:53
Email : sabique@gmail.com



Fatal error: Call to a member function display_user() on a non-object in /home/cmronweb/public_html/lib/class.comments.php on line 354