മോനെ ഇതേതാ രാജ്യം?

Hashim KT

ഹാഷിം കെ ടി
>> മോനെ ഇതേതാ രാജ്യം
>>
മാന്ദ്യകാല ചിന്തകള്‍
>>
ജനറേഷന്‍ ഗ്യാപ്പ്


'മോനെ ഇതേതാ രാജ്യം?',
'ഈസാ നബി കോട്ടമ്മല്‍ ഇറങ്ങിയിട്ടുണ്ട്';
തുടങ്ങിയ ചോദ്യങ്ങളും പ്രസ്താവനകളുമായി ഒരു മനുഷ്യന്‍
ചേന്ദമംഗല്ലൂരിന്റെ ചരിത്രത്തിലൂടെ കടന്നു പോയി..
നാറാണത്തുഭ്രാന്തനെപ്പോലെ. അത് മറ്റാരുമല്ല; നമ്മുടെ പരേതനായ
ആരേറ്റുമണ്ണില്‍ അയമദാക്ക തന്നെ.
പുറത്താക്കപ്പെട്ടവന്റെ വിളിച്ചുപറയലുകളാണു ലോകത്തിന്റെ
വെളിപാടുകളായിത്തീരാറുള്ളതെന്നു വിജയന്‍ മാഷ്‌ പറഞ്ഞത്
അന്വര്‍ഥമാക്കുന്നതായിരുന്നു ആരേറ്റുമണ്ണില്‍ അയമദാക്കയുടെ വായില്‍ നിന്ന്
വീഴുന്ന ഓരോ വാക്കുകളും.
അനീതിയും അസമത്വവും നിറഞ്ഞ ഈ ലോകത്തോടുള്ള പ്രതിഷേധമായിരുന്നോ അഹമത്
കാക്ക സ്വയം വരിച്ച ഈ ഭ്രാന്ത്?
കയ്യില്‍ ഒരു വടിയും വീശി തുടര്‍ച്ചയായി ഏമ്പക്കം വിട്ടു കൊണ്ട്
റോഡിലൂടെ നടന്നു പോകുന്ന അഹമ്മദ് കാക്കയുടെ ചിത്രം പുതിയ തലമുറയിലെ
കുട്ടികള്‍ക്ക് ഓര്‍മ്മ കാണില്ല.
 

ആള്‍കൂട്ടത്തില്‍ തനിയെ എന്ന് പറഞ്ഞത് പോലെ
പള്ളിയില്‍ നമസ്കാരത്തിന് വരി നില്‍കാതെ ഏറ്റവും പിന്നില്‍ ഏകനായി
നിലയുറപ്പിച്ചിരുന്ന അദ്ധേഹത്തിന്റെ ചിന്തകള്‍ ഒരു പക്ഷെ നമുക്ക്
ഉള്‍കൊള്ളാന്‍ കഴിയാത്തത് കൊണ്ടായിരിക്കുമോ..
എല്ലാറ്റിലും എല്ലാവരില്‍ നിന്നും വ്യത്യസ്ഥനാവാന്‍ ആഗ്രഹിക്കുകയായിരുന്നോ
അഹമദ് കാക്കയെന്നും അറിഞ്ഞു കൂട ..എല്ലാവരും 'അസ്സലാമു അലൈകും' എന്ന് അഭിവാദ്യം ചെയ്യുമ്പോള്‍
അദ്ദേഹത്തിന്റേതു 'സലമുല്ലാഹി അലൈകും' എന്നായിരിക്കും.. എല്ലാം തല
തിരിഞ്ഞ ഈ ലോകത്തോടുള്ള അദ്ധേഹത്തിന്റെ മറ്റൊരു പ്രതികരണമാവാം അത് !

ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ മാത്രമായിരിന്നു അദ്ധേഹത്തിന്റെ
ഫിലോസഫികള്‍ പുറത്തു വരിക. അയല്‍വാസിയയിരുന്ന കെ.സീ അബ്ദുള്ള മൌലവിയുടെ
മുമ്പിലെത്തുമ്പോള്‍ അദ്ദേഹം ഒരു സാധാരണ മനുഷ്യന്‍. അദ്ധേഹത്തിന്റെ
വീട്ടില്‍ ചെന്നാല്‍ ഒരു കുഴപ്പവും തോന്നുകയില്ല..

കിതാബ് ഓതി കിതാബ് ഓതി അദ്ധേഹത്തിന്റെ ബുദ്ധി മറഞ്ഞു പോയതാണെന്ന്
നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതായി ഓര്‍കുന്നു. അദ്ദേഹത്തിന് ഖുറാന്‍ നല്ല
വശമുണ്ടായിരുന്നു എന്നുള്ളത് അദ്ധേഹത്തോട് സംസാരിക്കുമ്പോള്‍ നമുക്ക്
ബോധ്യമാവുമായിരുന്നു.. എന്ത് ചോദിച്ചാലും ഉടനെ ഒരു ഖുറാന്‍ വാക്യം
അദ്ധേഹത്തിന്റെ മറുപടിയിലുണ്ടാവും.

ചേന്ദമംഗല്ലൂരിന്റെ ചരിത്രമെഴുതുന്നവര്‍ അയമാദാക്കയെന്ന കഥാപാത്രത്തെ
മറക്കില്ലയെന്നു നമുക്ക് പ്രതീക്ഷിക്കാം...

നിങളുടെ അഭിപ്രായങള്‍
Unable to connect to mysql server: localhost