Home |  History  |  Videos   |  News  |  Pravasi  |  Gallery  |  Kids Corner |  Institutions | Writers |    EmailFonts

ചരിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നു

അമീന്‍ ജൌഹര്‍ ഇ എന്‍

 
ചരിത്രങ്ങള്‍ ഉണ്ടാവുന്നതും ഉണ്ടാക്കപ്പെടുന്നതുമാണ്. റമദാനില്‍ ഓണം വന്നു ചേര്‍ന്നത് ഉണ്ടായ ചരിത്രവും,ആ ഓണം സ്നേഹത്തിന്റെയും സൌഹാര്‍ദത്തിന്റെയും നോമ്പുതുറയാക്കിയത് ഉണ്ടാക്കിയ ചരിത്രവുമാണ്. ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിന്റെ വരും നാളുകളിലെഴുതാനിരിക്കുന്ന ചരിത്ര കുറിപ്പുകളില്‍ ഈ ഉണ്ടാകലും ഉണ്ടാക്കലും ഇടം നേടാതിരിക്കില്ല.
രണ്ടായിരത്തി എട്ടിലെ റമദാനില്‍ ഓണത്തെ വരവേറ്റത് ചേന്ദമംഗല്ലൂര്‍കാരനായ സുനില്‍ കുമാര്‍ ചക്കിട്ടക്കണ്ടി തന്റെ ഗൃഹാങ്കണത്തിലൊരുക്കിയ ഓണസദ്യ ഒരു നോമ്പു തുറയായിട്ടായിരുന്നു. അന്നു തന്നെ സുനില്‍ കുമാറിന്റെയും കൂട്ടുകാരുടെയും വല്ലാത്തൊരു പൂതിയായിരുന്നു ഇത്തിരി വിപുലമായ തോതില്‍ ഒരു ഓണസദ്യ 'കം' നോമ്പുതുറ.
   

സുനില്‍ കുമാര്‍ നോമ്പുതുറയൊരുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പെ, മലയാളത്തിലെ ഒരു പ്രമുഖ വാരിക ചേന്ദമംഗല്ലൂര്‍ ഗ്രാമത്തെ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കേന്ദ്രമാക്കി ചിത്രീകരിക്കാന്‍ വൃഥാ ശ്രമിച്ചത് വെറുതെയെങ്കിലും ഇപ്പോഴോര്‍ത്തുപോവുകയാണ്. ജമാഅത്തെ ഇസ്ലാമി ചേന്ദമംഗല്ലൂര്‍ സെന്‍ട്രല്‍ ഹല്‍ഖയുടെ നേതൃത്വത്തില്‍ ഗ്രാമത്തിലെ അമുസ്ലിം സഹോദരങ്ങളെ പ്രത്യേകം ക്ഷണിച്ച് നടത്തി വരുന്ന നോമ്പുതുറ കൂടിയാവുമ്പോള്‍ ഈ ഗ്രാമത്തിലെ തീവ്രവാദ ഭീകരവാദങ്ങള്‍ പൂര്‍ത്തിയായി.
മലയാളമേ, നിന്റെ ദുര്‍ഗതി!!!
ചേന്ദമംഗല്ലൂരില്‍ ഹിന്ദുവിനും മുസല്‍മാനും തമ്മിലുള്ളത് സ്നേഹമാണെന്ന് നേരത്തെ തന്നെ പലവുരു ലോകം കേള്‍ക്കുമാറുറക്കെ പറയപ്പെട്ടതാണ്. പക്ഷേ, അന്തിപ്പകലുകളെ 'ആമ്പ്രം മറിക്കാന്‍' ശ്രമിക്കുന്നവര്‍ക്ക് വഴിയെ പോകുന്നവരൊക്കെ തീവ്രവാദിയും ഭീകരവാദിയുമാണ്. തോക്കേന്തി പാഞ്ഞുവരുന്ന ഭരണകൂടത്തിന് മുന്നില്‍ വെടിയേറ്റ് പിടയുന്ന പ്രജകളൊക്കെ തീവ്രവാദിയും പാക് ചാരന്മാരുമായി മാറുന്നു. അതിന് കൂട്ട് നില്‍ക്കാന്‍ മുത്തശ്ശി-മുത്തശ്ശന്മാരൊക്കെ സകല വയസ്സത്തരങ്ങളും പ്രകടിപ്പിച്ച് മുന്നിലുണ്ട്.
അക്ഷരമലയാളമേ, നിന്റെ ദുര്‍ഗതി!!!
നോമ്പുകാലത്ത് വിരുന്ന് വന്ന ഓണം നോമ്പുതുറയിലൂടെ പലയിടങ്ങളിലും ആഘോഷിക്കപ്പെട്ടു. പക്ഷേ, ഒരു ഗ്രാമത്തിലെ മുഴുവന്‍ ഹിന്ദു സഹോദരങ്ങളും ഒത്തു ചേര്‍ന്ന് തങ്ങളുടെ സഹോദരങ്ങളായ മുസ്ലിംകളെ നോമ്പു തുറപ്പിച്ചു എന്നതാണ് ചേന്ദമംഗല്ലൂരിലെ 'ഓണത്തുറ'യെ വ്യത്യസ്തമാക്കുന്നത്. ഇവിടുത്തെ സൌഹൃദാന്തരീക്ഷം വിവരണാതീതമാണ്. ജനനം, മരണം, കല്യാണം, വെള്ളപ്പൊക്കം, വീട് നിര്‍മാണം, ആഘോഷങ്ങള്‍... ജീവിതത്തിന്റെ വിവിധ മേഖലകളിലിവര്‍ക്ക് ഒത്തു ചേര്‍ന്നു കൂടാത്തതായിട്ടൊന്നുമില്ല. ചില അമുസ്ലിം സഹോദരങ്ങള്‍ തങ്ങള്‍ മരിച്ചാല്‍ കുളിപ്പിക്കാന്‍ കുഴിയിലിറക്കാന്‍ വേണ്‍ടി നേരത്തെ പറഞ്ഞു വെക്കുന്നത് ചില മുസ്ലിം സഹോദരങ്ങളുടെ പേരാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഓടിയെത്തുന്ന മുസ്ലിം സഹോദരന് മരണവീട്ടുകാര്‍ എല്ലാ ഒരുക്കങ്ങളും ചെയ്തു കൊടുക്കുന്നു. ഈ സ്നേഹം കൊണ്ട് ചേന്ദമംഗല്ലൂരുകാര്‍ വേര്‍പാടിന്റെ വേദന പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.
ഇനിയുള്ള കാലത്തേക്ക് കൂടി പങ്ക് വെക്കാനായി സ്നേഹം മനസ്സില്‍ നിറച്ച് നോമ്പ് തുറന്ന് തല്‍ക്കാലം പിരിഞ്ഞ ചേന്ദമംഗല്ലൂരിലെ സഹോദര സമുദായങ്ങള്‍ കൊണ്ടും കൊടുത്തും ചിരിച്ചും കളിച്ചും തീര്‍ച്ചയായും രാജ്യത്തിന് മാതൃകയായി മാറും. ഈ ചരിത്രങ്ങള്‍ വായിക്കപ്പെടാതിരിക്കുകയുമില്ല.

നിങളുടെ അഭിപ്രായങള്‍

1. Abu Muflih - Doha - Qatar Says ...
മലയാളമേ, നിന്റെ ദുര്‍ഗതി!!! മലയാളതിനു മത്രമല്ല ദുര്‍ഗതി.. മറ്റു പലര്‍കും ദുര്‍ഗതി തന്നെ...
വൃഥാ ശ്രമങല്‍ ഇനിയും കാലം തകര്‍തെരിയും.....

Vigorous congratulations to Jouhar, Sunil and all....

Swear all kind of support....

Best regards


2009-09-08 06:17:52


2. Mohsin Naluveettil Says ...
Ethu viswasa samhithayum manushyathwamillanhal enthu phalam, alle? Ivide, mathangal manushyathwathe muruke pitikunnu... athanu athinde sariyum. Ee thiricharivil ninnum janangal vyathichelikkathirikatte. Ee punya maasathil, Jagadeeswaran ella manushyarkum mahamanaskathayum sahishnuthayum manushyathwavum pradaanam cheyyumaaraakatte, ameen.

Ende ella hindu sahotharangalkum hrudyamaaya Onamsamsagal, Iniyum itharam Ponnonangal malayaligalukundakatte, amen.

2009-09-08 07:56:11
Email : moh_an123@yahoo.co.uk

3. ubaidullakodappana Says ...
mabroooooooook
excellent










2009-09-09 01:51:15
Email : ubaidullacmr@yahoo.com

4. abubacker v Says ...
EXCELLENT MR AMEEN JAWHAR EN

ABUBACKER VATTAPPOYI
THRIKKALAYOUR
v_abubacker@yahoo.co.in
or
abubackerv@g5.ae

2009-09-09 04:20:59
Email : abubackerv@g5.ae

5. Hashim K T Says ...
ചെന്നമഗല്ലൂരിനെ തീവ്രവാദ കെന്ദ്രമായി മാധ്യമങളും പൊലീസുമൊക്കെ അവതരിപ്പിക്കുമ്മ്പോള്‍ അതിനെ പ്രതിരൊധിക്കാന്‍ നമ്മുദെ നാട്ടിലെ ഐക്യവും സഹൊദര്യവും അനുഭവിച്ചരിഞ അമുസ്ലിം സഹൊദരങള്‍ വചാരിചാല്‍ എളുപ്പതതില്‍ നദക്കുന്നതെയുള്ളൂ. അവരെന്തു കൊണ്ടാണ് മൗനം ഭുജിക്കന്നതെന്നു മനസ്സിലാവുന്നില്ല.
2009-09-09 05:27:08
Email : plaintruth2@gmail.com

6. mahir Says ...
പ്രസിദ്ധീകരണങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തവിധം ചേന്ദമംഗല്ലൂരിലേക്ക് ഒരുപാട് ദൂരമുണ്ട്. ഈ നാട്ടുകാര്‍ അനുഭവിച്ചുപോരുന്ന സ്നേഹത്തിലേക്കും സാഹോദര്യത്തിലേക്കും എത്തിപ്പെടാന്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യം മാത്രം പോര. അത്തരക്കാര്‍ക്ക് ഇനിയും 'ചേന്ദമംഗല്ലൂരിലേക്ക് എത്രദൂരം?' എന്ന ചോദ്യത്തില്‍ അഭിരമിക്കാണ് താല്‍പര്യം. ചേന്ദമംഗല്ലൂരിലെ ഇത്തരം മാതൃകകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ഈ നാടിന് കൈമുതലാണ്. അതിന് നേതൃത്വം നല്‍കിയത് പ്രവാചകമാതൃക പിന്‍പറ്റിയവരും. ഇനിയെത്രകാലം കഴിയണം ചേന്ദമംഗല്ലൂരിനെപ്പോലെ ഒരു മാതൃകാ ഗ്രാമം സൃഷ്ടിക്കപ്പെടാന്‍ ?! കഷ്ടതയനുഭവപ്പെടുന്നവരുടെ കൈത്താങ്ങായി, വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കൈമെയ് മറന്ന് ചേന്ദമംഗല്ലൂര്‍ക്കാര്‍ മുന്നോട്ട് പോകും. വേട്ടനായ്ക്കള്‍ കുരക്കട്ടെ. യാത്രാ സംഘം മുന്നോട്ട്....
അമീന്‍ ജൌഹറിന് അഭിനന്ദനങ്ങള്‍ ...നല്ല ശൈലി. കൂടുതല്‍ എഴുതുമല്ലോ.
കൂട്ടത്തില്‍ വായിക്കേണ്ടത്.
" ഞാന്‍ ആദ്യം നാട്ടില്‍ നിന്ന് പുറത്തുകടന്നത് ചേന്ദമംഗല്ലൂരിലേക്കാണ്. സഹപാഠികളിലൂടെയും പുസ്തകങ്ങളിലൂടെയും എനിക്ക് പുറം ലോകം കാണിച്ചുതന്നത് ആ ഗ്രാമപ്രദേശമാണ്. മതം മനുഷ്യജീവിതത്തില്‍ പ്രധാനപ്പെട്ട ഒരംശമാണ് എന്ന ബോധം എന്റെയുളളില്‍ ആഴത്തില്‍ പതിപ്പിച്ചതും അവിടത്തെ ഹ്രസ്വകാലജീവിതം തന്നെയാവാം.......മതവും സാമൂഹ്യപ്രശ്നങ്ങളും ചര്‍ച്ചചെയ്യുകയും വായിക്കുകയും ചെയ്യുന്ന യുവാക്കള്‍ക്കും മദ്ധ്യവയസ്കര്‍ക്കും ചേന്ദമംഗല്ലൂരില്‍ പഞ്ഞമില്ല. അതിന്റെ അയല്‍പക്കങ്ങളിലുളള മുക്കം, കാരശ്ശേരി, കൊടിയത്തൂര്‍, പാഴൂര്‍ മുതലായ പ്രദേശങ്ങളോട് താരതമ്യപ്പെടുത്തി നോക്കിയാല്‍ ഈ വ്യത്യാസം എളുപ്പം മനസ്സിലാവും.'' (ഉദ്ധരണം : എം.എന്‍. കാരശ്ശേരി, സ്വന്തം ചേന്ദമംഗല്ലൂര്‍, ഗ്രെയ്സ് ഉപഹാരം 2002)

2009-09-09 21:35:09
Email : mahircmr@gmail.com

7. mujeem Says ...
ജൗഹറെ,
അനുമോദനങ്ങള്‍ . ആരെങ്കിലും ഒക്കെ ഇതു പറയണം.
നാടിനെ തീവ്രവാദ കേന്ദ്രമാക്കി മാനം കെടുത്താന്‍ ഒരുങ്ങി പുറപെട്ടവര്‍ക്ക് നാട് കൊടുത്ത മറുപടി ആണിത്. നാടിനോട് ഒട്ടും കൂറില്ലാതെ, തങ്ങളുടെ താല്പര്യങ്ങള്‍ സം‌രക്ഷിക്കപ്പെടാന്‍ വേണ്ടി മാത്രമാണ്‌ ഈ ഉന്നതന്മാര്‍ ഇല്ലം ചുടുന്നത്. സ്വന്തം വീടിന്‌ തീ കൊടുത്താല്‍ താനും അവിടെ വെണ്ണീറാകുമെന്ന് ഈ ബുദ്ധി രാക്ഷസന്മാര്‍ മനസ്സിലാക്കുന്നില്ല.
തീവ്രവാദ വേട്ടക്കിറങ്ങുന്ന നമ്മുടെ പോലീസിന്‌ നല്ലൊരു അവലംമ്പം ആണ്‌ ദൂരമളക്കുന്ന ലേഖനങള്‍. നാളെ ഏതെങ്കിലും എയര്‍പോര്‍ട്ടില്‍ നമ്മുടെ നാട്ടിലെ ഒരു പാവം പ്രാരാബ്ദക്കാരന്‍ പ്രവാസി ചേന്ദമംഗല്ലൂര്‍കാരനാണെന്ന കാരണത്താല്‍ തടഞ്ഞു വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ആരു സമാദാനം പറയും. ഉത്തരപ്രദേശിലെ അസംഘട്കാരെ പോലെ എന്നും സംശയത്തിന്റെ മുനയില്‍ ചേന്ദമംഗല്ലൂര്‍ നിര്‍ത്തപ്പെടാന്‌ ഇത്തരം ഒറ്റുകാരുടെ ലേഖനങ്ങള്‍ (മലയാളം വാരികയില്‍ ചേന്ദമംഗല്ലൂരിനെ അപകീര്‍ത്തിപ്പെടുത്തി വന്ന ലേഖനം) പോലീസിന്‌ മതിയാകും.

മാഹിറെ, നിനക്കും അഭിനന്ദനങ്ങള്‍

2009-09-10 01:53:11


8. anonymous Says ...
congratulation Jouher....
and Maher and Mujeem

2009-09-10 02:20:54


9. anonymous Says ...
mr/jauhar assalamualaikum thudakam thanne bidath orubid,ath pathu thavanacheydalum halal aavukayilla kaaranam ingineyulla sangathikal allahuvinterasool[salla] kanichutharanam athilnamuku madrkayunde alladay [jih] cheyyunad deeninu thelivakukayilla pls stady bifor wring mandatharangal ezhunallikadirikoo theewravadam maudoodiyuday sambavanayakunnu athinnu matullavare kuttamparanjitukaryamilla
2009-09-10 05:49:47


10. kamil Says ...
@anonymous....

നീ പറഞ്ഞത് തന്നെയാണ് നിന്നോടും പറയാനുള്ളത്,,, Please Study before writing.... അത് നീ പറഞ്ഞപോലത്തെ "STADY" അല്ല,,, Steady ആയ STUDY....

2009-09-11 02:35:28
Email : kamilnaseefpt@gmai.com

11. ABID TK Says ...
DEAR EN JOUHAR
I HAPPENED TO SEE YOUR COLUMN, IT WAS SELF EXPLANATORY THE COMMUNAL HARMONY PERSIST IN AND AROUND CHENNAMANGALLUR.REALY THE FESTIVALS BRINGS PEOPLE TOGTHER.IT CAN ROOT OUT THE MISUNDERSTANDING AND HATREDS AMONG THEM.IN THIS OCCASION MR SUNIL KUMAR AND FRIENS DESERVE RESPECT AND PROUD.IT IS OUR DUTY TO ENCOURAGE SUCH MOVES UN LIMITEDLY. IF WE SEARCH THE HISTOTY OF CMR IT IS CLEAR THAT THE LATE LEADERS OF CMR WERE THE EXAMPLES OF RELIGIOUS TOLERANCE

COMMUNAL HARMONY IS VERY RELEVANT AND IMPORTANT NOWADAYS.
MR JOUHAR,PLEASE REVEAL SUCH REPORTS IN FUTURE.

ABID TK(CMR)
DOHA QATAR
abidcmr@yahoo.co.in

2009-09-12 07:07:01
Email : abidcmr@yahoo.co.in

12. dr kuttyhassan Says ...

ജോഹരിന്റെ നിരീക്ഷണം കൊള്ളാം. കൂടെ വന്ന കത്തുകളും. ചെന്നമന്ഗല്ലുര് തീവ്ര വാത കേന്ദ്രമാക്കി മുന്ദ്ര കുത്പെടനമെന്നുള്ളത്‌ ചിലരുടെ സ്വപ്നം മാത്രമാണ്. പക്ഷെ എനിക്ക് മനസ്സിലാകാത്ത കാര്യം ജുഹാര്‍ ഓണം ഒരു ഹിന്ദു ഉത്സവമാക്കിയതാണ്. ഓണം കേരളത്തിന്റെ ദേശിയ ഉത്സവമാണ് എന്നത് കൊച്ചു കുട്ടികള്‍ക്ക് പോലുമാരിയവുന്നതാണ്. ഒരു ഫിലിം പ്രോടുസര്‍ ആയ ജുഹാര്‍ ഓണത്തെ ഹിന്ദു ഉത്സവമാക്കിയത് അദ്ദേഹത്തിന്റെ കുടുസ്സായ മനസ്ഥിതി കാരണമാണോ? സുനില്‍ സദ്ധ്യ ഒരുക്കുന്നതിന് പകരം അത് ഹിന്ദുവും മുസ്ലിമും ഒന്നിച്ചു തയ്യരക്കിയിരുന്നെങ്ങില്‍.. അത് എത്ര സുന്ദരമാകുമായിരുന്നു...

2009-09-12 14:11:11
Email : newsbiriyani@gmail.com

13. cmr Says ...
mr. kutyhassan onam keralathinte desiya ulsavamalla but this is a hindus celebration onam patam thanupilla enna manushyante koorma budhiyil vanna chindayakunnu musliminnu only two celebration [eid bakreed] mr kutyhassan pleas study before writing onam history god bless you
2009-09-12 20:18:11


14. kuttyhassan Says ...
dear mr cmr
what history you have larnt Mr Cmr? I know there is only two festivals for Muslims. Then why you people celebrate Onam? I think you are living in Kerala not in Pakistan. Every country has its own national celebrations. If you are a part of Kerala, you should recognise it. Religion is different country is different. Try to travel to some other countries before air foolishness. And read the Kerala history thoroughly. Otherwise, I will have to call you a fool.I can feel that you are fundamentalist. To a certain extent we have to cope with mythology and history. It seems that you are narrow minded person.. Tell me do you deal with banks? are you taking salary from Kerala government.. It is all haram baba.. Because Kerala's financial system is based on interest.. Why dont you leave Kerala? There are some countries who follows Islamic Sharia.. That countries will be suitable for you.. People like you are tarnishing the muslims and Islam.. try to learn Islam and history properly

2009-09-13 13:08:59
Email : newsbiriyani@gmail.com

15. Muhsin muttayath Says ...
jouharka,
REALLY WONDERFULL.I think we have to go our primary standard.Some comments prove that.
Love temples,chuches like u love mosques.Unless there may be some problem to ur believe.
CMR live with people harmoniously while 'terrorists' living in 'box'.Go on jouhar ka.. Muhsinmuttayath,IIMC,Dhenkanal,Orissa

2009-09-16 03:19:35
Email : muhsincmr88@yahoo.in

16. jih Says ...
mr muhsin manjapithampidichal pinnekanunnadellam manja ayirikum maulanamaudoodi theevravadam indiayil natadinte karanamane indiayilum keralathilum muslim cherupakar theevravadikalakan karanam [jih] epol maulanaye thalliparayan endanukaranam
2009-09-16 14:26:47


17. muhsinmuttiah Says ...
My dear JIH,
good name
I respect u.Beacause I like such these types of people.
I love Ghandhiji,Nehru,Moulana Azad,Tagore,Iqbal..Maududi,Wahabi,Marx like I love mr.jih.
But Iam not fully obliged to any ideology.Beacause I have brain.But I could find Maududis ideas in Quraan and Hadith.Maududi was not my role model,and now also same.My role model is prophet Muhammed.So I can give u assurance that I will not change my position from Quraan and Hadith till my end.
I like consultation and criticism.But I have my own view.Now I am silent.U can again consult,Iam expecting.....
Muhsin muttaiah
from IIMC

2009-09-17 04:11:22
Email : muhsincmr88@yahoo.in

18. Vaheeduzzaman Says ...
THURANNA MANASSULLAVARUDEY ABBAVAM ANU CHENNAMANGALLURINDEY SHAPAM. ADU PARIHARIKKAN ITHARAM PROGRAMMS VALAREY UPAKARIKKUM. ANUMODANANGAL. INIYUM MUNNERUKA. ALUKAL PALATHUM PARAYUM. DONT MIND IT.
VAHEED,SALALAH,OMAN.

2009-09-17 06:41:28
Email : vaheedh@gmail.com

19. bbc Says ...
nigalkupattathad ningal cutcheyyunnareedi shariyalla abiprayangalparayanpadillangil ningalstop cheyyuka vimarshanagalswabavikam abiprayangal pande jama athinudehikarilla
2009-09-19 08:43:49


20. Mansoor Says ...
Dear BBC u r absolutely big wrong... Becoz u r not ready to Identify U R NAME (u have sure name?)അതിനു നട്ടെല്ലു വേണം.
2009-09-19 10:20:08


21. എഡിറ്റര്‍ Says ...
പ്രിയപ്പെട്ട cmronweb വായനക്കാര്‍ക്ക് ഈദ് ആശംസകള്‍.
cmronwebല്‍ വരുന്ന വാര്‍ത്തകളും ലേഖനങളും സ്ഥിരമായി വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുന്ന പ്രിയ വായനാക്കാര്‍ക്ക് cmronweb കടപ്പെട്ടിരിക്കുന്നു. കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ നിങ്ങളുടെ ഉല്‍സാഹം ഞങ്ങള്‍ക്ക് പ്രചോദനമാണ്‌. എന്നാല്‍ ചില വായനാക്കാര്‍ അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെടുന്നതിനെതിരെ പരാതി പറഞ്ഞത് ശ്രദ്ധയില്‍ പെട്ടു. ഒരാളുടെ അഭിപ്രായം ഡിലീറ്റ് ചെയ്യുന്നതില്‍ ഞങ്ങള്‍ക്കും പ്രയാസം ഉണ്ട്. പക്ഷെ സഭ്യേതരമല്ലാത്തതും സ്വന്തം പേരില്‍ അല്ലാത്തതും ആയ അഭിപ്രായങ്ങളെ സം‌രക്ഷിക്കേണ്ടതില്ല എന്ന മുന്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രസ്തുത അഭിപ്രായങ്ങള്‍ ഒഴിവാക്കപ്പെട്ടത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങളുടേ പേരില്‍(അവ്യക്തത ഇല്ലാത്ത രീതിയില്‍) രേഖപ്പെടുത്തിയാല്‍ തീര്‍ച്ചയായും നില‍നില്‍ക്കും. സംഘടനാ പരമായ ചര്‍ച്ചകള്‍ക്ക് സാധ്യത ഇല്ലാത്തിടങ്ങളില്‍ അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നതും നന്നായിരിക്കും.
ഇനിയും നല്ല അഭിപ്രായങ്ങളെ ക്ഷണിച്ചു കൊണ്ട്
എഡിറ്റര്‍
cmronweb

2009-09-20 00:18:36
Email : info@cmronweb.com



Fatal error: Call to a member function display_user() on a non-object in /home/cmronweb/public_html/lib/class.comments.php on line 354