Home |  History  |  who is who  |  News  |  Pravasi  |  Gallery  |  Kids Corner |  Institutions | Writers 

യുവത്വം‍‍

ജുനൈസ് സുലൈമാന്‍. ടി പി
junaisetp@gmail.com 
>>ഒരു കവിതയുടെ വിധി
>>
എരിഞ്ഞടങ്ങും മുമ്പേ..
>>
എന്തു പറ്റി ചേന്ദമംഗല്ലുര്‍ നിനക്ക്
>> അവകാശം

>> തിരിച്ചറിവ്
>> യുവത്വം
 
    കൌമാരത്തിന്റെ ബലഹീനതകളില്‍നിന്ന്
യുവത്വത്തിന്റെ ചോരത്തിളപ്പിലേക്ക്
കാലെടുത്ത് വെച്ച യുവ ഹൃദയങ്ങളോട്
എന്തിനുള്ളതാണ് യുവത്വം?
സിറിഞ്ചിനുള്ളിലെ മഞ്ഞ ദ്രാവകത്തിന്റെ
ഉന്മാദലഹരിയില്‍ താനെന്ത്
തനിക്ക് ചുറ്റുമെന്ത് എന്നറിയാതെ
അര്‍ധബോധാവസ്ഥയില്‍ കിടക്കാ-
നുള്ളതാണോ യുവത്വം?
എരിയുന്ന സിഗരറ്റിന്റെ ഒരറ്റത്തുനിന്ന്
എരിഞ്ഞടങ്ങാനുള്ളതാണോ യുവത്വം?
നിന്റെ മാതാവും, നിന്റെ സഹോദരിയും
ഉള്‍പ്പെടുന്ന സമൂഹത്തിനു നേരെ
കള്ളക്കടക്കണ്ണെറിയാനുള്ളതാണോ യുവത്വം?
പുതുവര്‍ഷത്തലേന്ന് ഡിസ്കോ വെളിച്ചത്തില്‍
ഇഴകിച്ചേരാനുള്ളതാണോ യുവത്വം?
തീവ്രവാദത്തിന്റെ വിഷവിത്തുകളെറിഞ്ഞ
ലാഭം കൊയ്യാനുള്ള പടനിലണോ യുവത്വം?
ആകാശത്തെ മേല്‍ക്കൂരയാക്കിയ സഹോദരങ്ങള്‍
എച്ചില്‍കഷണങ്ങള്‍ക്ക് വേണ്‍ടി കൈ
നീട്ടുന്നത് കാണുന്നില്ലേ നിങ്ങള്‍
നീതിപീഠത്തിലെ ഉന്നതര്‍ നിയമങ്ങളെ
വളച്ചൊടിച്ചപ്പോള്‍ ജീവിതം നഷ്ടപെട്ട
ജീവനുകള്‍ ജീവച്ചവങ്ങളാകുന്നത് കാണുക നിങ്ങള്‍
തീന്‍മേശയിലെ രുചിഭേദങ്ങള്‍ നിന്നെ
വാചാലനാക്കുമ്പോള്‍, പച്ചവെള്ളതില്‍
കാന്താരിയും കല്ലുപ്പും ചേര്‍ത്തിളക്കി
ചോറുരുട്ടിപ്പശിയടക്കുന്ന ജനസമൂഹം
ഭൂമിയുടെ യഥാര്‍ഥ അവകാശികളാ-
ണെന്നറിയുക യുവാവേ നീ.
കൈയെടുക്കുന്നവന്റെ തലയെടുക്കുന്നതല്ല
വിപ്ളവ വീര്യത്തിന്റെ യുവത്വം
നിസ്സഹായരുടെ ആദരവ് പിടിച്ചു
പറ്റുന്നതാണ് യുവത്വം
ആശയങ്ങളും ആദര്‍ശങ്ങളും ആയുധമാക്കി
ദൈവമാര്‍ഗത്തില്‍ സൃഷ്ടികള്‍ക്കുവേണ്‍ടി
പോരാടുന്നതിലാണ് വിപ്ളവവീര്യത്തിന്റെ
യുവത്വം നിലനില്‍ക്കുന്നത്!

 
  26 / 11 /2008
2008 cmr on web