>>
വെള്ളപ്പൊക്കം-ഒരു വിചിന്തനം
>>
ഒരു കവിതയുടെ വിധി
>> എരിഞ്ഞടങ്ങും
മുമ്പേ..
>>
എന്തു പറ്റി ചേന്ദമംഗല്ലുര്‍ നിനക്ക്
>>
അവകാശം
>>
തിരിച്ചറിവ്
>>
യുവത്വം
|
| |
ഈരേഴു
ലോകവും, കടലും, കരയും താണ്ടി
കാറ്റിനോടും, കാറിനോടും സല്ലപിച്ച്
പുഴയേയും മഴയേയും തലോടി
ഒരു കവിത നാട്ടില്‍ എത്തിയത്രെ ഇന്നലെ
ചിരിക്കുന്ന മുഖമുള്ള കുരുന്നുകള്‍
അതിനെ വായ്താരികളാക്കിപ്പാടി
നീളന്‍ താടിയും,ചുവന്ന കണ്ണുകളുമുള്ള
കണ്ണടക്കാര് തങ്ങളുടെ പാഴ്
സഞ്ചികളില്‍ അതിനെ കുടിയിരുത്തി.

മോന്തിക്കള്ളിന്റെ ഉന്മാദ ലഹരിയില്‍
അവരതിനെ കടലാസു തുണ്ടുകളാക്കി
വാനിലേക്കുയര്‍ത്തി
ചിതറിയ കടലാസു തുണ്ടുകള്‍
സമാധാനതിന്റെ അപ്പൂപ്പന്‍ താടികളായി
സത്യത്തിന്റെ ആലിപ്പഴങ്ങളായി
വിമര്‍ശനത്തിന്റെ കൂരമ്പുകളായി
മണ്ണിലെക്കു പെയ്തിറങ്ങി
വെളുത്ത മുഖവും..ഇരുണ്ട മനസ്സുമുള്ള
മനുഷ്യര്‍ അതിനെ ശ്മശാനങളില്‍ കുടിയിരുത്തി
|
നിങളുടെ
അഭിപ്രായങള്‍
Welcome Anonymous(അജ്ഞാതന്‍)
|