ആയിരത്തി തോള്ളായിരത്തി അറുപത് എഴുപത് കാലഘട്ടം, ചേന്ദമംഗല്ലൂര്‍ അങ്ങാടിയുടെ രൂപവും ഭാവവും മനസ്സില്‍ ഗ്രഹാതുരത്വത്തിന്റെ തിരുശേഷിപ്പുകള്‍.
ഉണ്ണിമോയികാക്കയുടെ അന്‍സാരി ടീ ഷോപ്പ്, തൊട്ടടുത്തായി ചന്തപ്പായിയുടെ വൈദ്യശാല, ഇപ്പോള്‍ വി.കുഞ്ഞഹമ്മദാക്കയുടെ കൈവശമുള്ള കെട്ടിടം. അന്ന് ഉമ്മര്‍ഹാജിയുടെ കെട്ടിടമായിരുന്ന ഈ കെട്ടിടത്തിന് മുകളില്‍ നല്ല കാറ്റും വെളിച്ചവുമുള്ള ഒറ്റ മുറി. അവിടെ ഞങ്ങള്‍ക്ക് കൂടിയിരിക്കാന്‍ അല്‍-അമീന്‍ ബാല ജനസഖ്യം.നമ്പുതൊടി ആലിമാസ്ററും ഒ.അസിസും, വി.സുലൈമാനുമൊക്കെ അന്നതിന്റെ മുഖ്യസഹകാരികളായിരുന്നു.
മുതിര്‍ന്നവര്‍ക്കായി ചേന്ദമംഗല്ലൂരില്‍ ഏറെ കാലം നിലനിന്നിരുന്ന വൈ.എം.എ (യംഗ് മെന്‍ അസോസിയേഷന്‍), ഇപ്പേഴത്തെ പനങ്ങോടന്‍ സ്റോഴ്സ് നില കൊളളുന്ന സ്ഥലത്തെ ഒറ്റ നില കെട്ടിടത്തില്‍- ഉടമസ്ഥന്‍ കൊയ്യപ്പുറത്ത് കുഞ്ഞഹമ്മാജി. അന്‍സാരി ടീ ഷാപ്പിന് മുമ്പിലായിരുന്നു കീരന്‍തൊടി അഹമ്മദ് കുട്ടികാക്കയുടെ പലചരക്ക കടയും തുണിഷാപ്പും. ഇടവഴിയോട് ചേര്‍ന്നുള്ള മുറിയില്‍ കുറെ കാലം സീട്ടിയാക്കയുടെ മിഠായി പീടിക ചില്ലലമാറയില്‍ കറുത്ത ഹലുവയും ഭരണികളില്‍ മൈസൂര്‍ പാക്കും, കടലമിഠായി, ലോസഞ്ചര്‍ മിഠായി .സ്കുള്‍ വിട്ടാല്‍ അവിടെ വന്ന് തിരക്ക്കൂട്ടും.
ചന്തപ്പായിയുടെ പീടികയിലും ഹലുവയും ബുല്‍ബുല്‍ മിഠായിയു മുണ്ടാവും. ചെറിയ ഒറ്റ തോര്‍ത്ത് മുണ്ടുടുത്ത് കോണകം പുറത്തേക്ക് നീണ്ടുനില്‍ക്കും..... എവറസ്റ് മമ്മദ്കുട്ടി ബീഡി തെരുപ്പുമായി പെട്ടി പീടികല്‍ കച്ചവടം. മഠത്തില്‍ കുഞ്ഞാലന്‍ കുട്ടി, എ.സി കുഞ്ഞാലികാക്ക, കറുത്തേടത്ത് അയമുട്ടിക്ക, ഇങ്ങിനെ പല പ്രമുഖരും അങ്ങാടിയില്‍. മലബാര്‍ മുഹമ്മദ് കാക്കയുടെ ചായപ്പീടിക. ടൈലര്‍മാര്‍ അബൂബക്കര്‍ കാക്ക, കോപ്പുണി, അരിക്കോട്കാരന്‍ മുഹമ്മദ്, അബ്ദു പിന്നീട് വന്ന ജോസ്, ചാലക്കല്‍ മജീദ്, ഹാമിദലി, സലാമുട്ടി.
ഇന്ന് അങ്ങാടിയിലെ കെട്ടിടങ്ങള്‍ പലതും പുതുതായി മാറ്റി പണിതു. രാമന്‍സ് ബാക്കറി നില്‍ക്കുന്ന കുഞ്ഞവറാന്‍ ഹാജിയുടെ കെട്ടിടം. സി.എം.ആര്‍ സൌണ്ട്സിന്റെ കൊയ്യപ്പുറത്തുക്കാരുടെ കെട്ടിടം, ഇതുമാത്രമാണ് ഉടമസ്ഥര്‍ മാറിയെങ്കിലും പഴയരൂപത്തില്‍ നില നില്‍ക്കുന്നത്. ഇപ്പേഴത്തെ ദാനയുടെ സ്ഥാനത്തായിരുന്നു ഞങ്ങളുടെ ആകര്‍ഷണ കേന്ദ്രമായിരുന്ന ആലിക്കുട്ടികാക്ക (തയ്യില്‍തൊടിക) യുടെ സൈക്കിള്‍ഷോപ്പും ചായക്കടയും. അവിടെ പുറത്തേക്ക് തള്ളിനില്‍ക്കുന്ന തുറന്ന ഭാഗത്ത് കാലിച്ചായയും കുടിച്ച് വെടി പറഞ്ഞിരിക്കുന്ന നാട്ടു കാരണവന്മാര്‍. കെ.പിയാക്കയുടെ സ്ഥിരം ആസ്ഥാനം. പിന്നെ എ.എം.സി ചെറിയമ്മദാക്ക,അബ്ബാസാക്ക തുടങ്ങിയവരും.
പലരുടെയും കയ്യില്‍ പാള വിശറിയു മുണ്ടാവും ആലിക്കുട്ടികാക്കയുടെ ഷാപ്പ് നിറയെ സൈക്കിള്‍ പാര്‍ട്ട്സുകള്‍ നിറഞ്ഞിരിക്കും ആലികുട്ടികാക്കയുടെ മകന്‍ വഹാബ് ബാപ്പയെ സഹായിക്കാന്‍ പീടികയലുണ്ടാവും. വിട്ടില്‍ നിന്ന് നെയ്യപ്പം കുട്ടയിലാക്കി തലയില്‍ വെച്ച് ഇടവഴിയിലൂടെ വരുന്നത് ഞാന്‍ കാത്തിരിക്കും. നെയ്യപ്പത്തിന്റെ വക്ക് അടര്‍ത്തി കൂട്ടുകാരനായ എനിക്ക് തരും. ചിലപ്പേള്‍ പീടിക അടച്ചു പോകുമ്പോള്‍ വാഴക്കുലയുടെ അറ്റത്ത് ചാക്ക്നൂല്‍ കെട്ടി ജനലിന്റെ പുറത്തേക്കിടും. ചാക്ക്നൂല്‍ പിടിച്ച് വലിച്ച് കുല ജനാലയോടടുപ്പിച്ച് പഴം ഇരിഞ്ഞു എനിക്കു തരും.
ആലിക്കുട്ടികാക്കയുടെ തടിച്ച മീശയും വെളുത്ത കുറ്റിതാടിയും തലയില്‍ കെട്ടും ചുവന്ന കണ്ണും കണ്ടാല്‍ പേടിയാവും. എപ്പോഴും ഷൂ ധരിക്കുമായിരുന്നു. വളരെ കുറച്ചെ സംസാരിക്കുമായിരുന്നുള്ളു. സൈക്കിള്‍ പീടികയിലെ വലിയ ഘടികാരത്തിലൂടെ മധുരിക്കുന്ന സമയങ്ങള്‍കടന്നു പോയിട്ടുണ്ട്. സൈക്കിള്‍ വാടകക്കെടുത്ത് അഞ്ചു മിനിറ്റ് വൈകിയാല്‍ പിന്നെ വാടക കൂടിയതു തന്നെ. ഒരാള്‍ സൈകിള്‍ വാടകക്കെടുത്താല്‍ അഞ്ചു പിള്ളേര്‍ ഒപ്പമുണ്ടാകും, ഒരു റൌണ്ട് എനിക്കും എന്ന് കേണപേക്ഷിച്ചു കൊണ്ട്. മനസ്സില്‍ നിന്നും മാഴ്ഞു പേവാത്ത ഗ്രാമത്തിന്റെ മുഖ്യകഥാ പാത്രമായിരുന്നു ആലുട്ട്യാക്ക.
അതുപേലെ ഗ്രാമം നിറഞു നിന്ന ചുണ്ടു വെന്ന് വിളിച്ചിരുന്ന അബ്ദുല്ല മറ്റൊരു കഥാപാത്രം. ഗ്രാമത്തിന്റെ പഴയ ഖാളി സഗീര്‍ മൌലവിക്ക് ഒരു തുണിഷാപ്പും ഉണ്ടായിരുന്നു കാരണവന്മാര്‍ അവിടെ ഇരുന്ന് നാടിന്റെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. മത കാര്യങ്ങളില്‍ ഒരു വിചിന്തനം നടത്തി കൊണ്ടിരുന്ന ആളായിരുന്നു സഗീര്‍ മൌലവി. കുട്ടികളോടും വലിയവരോടും ഒരേ പേലെ പെരുമാറിയിരുന്നു. ഞാന്‍ പലപ്പേഴും നാടിന്റെ പഴയകാല കഥകള്‍ കേട്ടത് അദ്ദേഹത്തില്‍ നിന്നാണ്.
ഗ്രാമവാസികള്‍ തേങ്ങ,അടക്ക,കുരുമുളക് എന്നീ കൃഷിയുല്പന്നങ്ങള്‍ വില്‍ക്കാന്‍ ആശ്രയിക്കുന്നത് മുക്കം ചന്തയെയാണ്. ഞായറാഴ്ച മുക്കത്തേക്ക് തലയില്‍ ചാക്ക് കെട്ടുമായി നടനന്നു പേകുന്നവര്‍. തിരിച്ച് വരുമ്പേള്‍ ചന്തയില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍. ഒരിക്കല്‍ മുക്കം ചന്തയില്‍ ആദ്യമായി കോല്‍ ഐസ് വന്നപ്പേള്‍ നമ്മുടെ നാട്ടിലെ ഒരാള്‍ക്ക് കൌതുകമായി. നാല് ഐസ് കുട്ടികള്‍ക്ക് വേണ്ടി തേക്കിലയില്‍ പെതിഞ്ഞ്, മറ്റു സാധനങ്ങളോടൊപ്പം സഞ്ചിയില്‍ വെച്ചു അദ്ദേഹം വീട്ടിലേക്ക് വെച്ചു പിടിച്ചു . ഐസ് വില്‍ക്കുന്നവനും പറഞ്ഞു, വേഗം പോയ്ക്കോ.
ആള്‍ വീട്ടിലെത്തി കുട്ടികളെ വിളിച്ചു വരുത്തി പറഞ്ഞു ‘മക്കളെ നിങ്ങള്‍ക്ക് ഇന്ന് ഒരു കോളുണ്ട് '. തേക്കില പൊതി മെല്ലെ അഴിച്ചപ്പേള്‍ നാലു കോലുകള്‍ മാത്രം. മിഴിച്ചു നില്‍ക്കുന്ന കാക്കയോട് കെട്ട്യോള്‍ ചോദിച്ചു ഇതാപ്പം കോള് !
“ഞമ്മളെ ആ പഹയന്‍ വടി പിടിപ്പിച്ചെടി”
ആ വടിപിടിച്ചയാള്‍ ഇപ്പോള്‍ ഈ ഗ്രാമത്തില്‍ ജീവിച്ചിരിക്കുന്നില്ല. പഴയ ആ ആഴ്ച ചന്ത ഗ്രാമീണരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഗ്രാമീണ സംസ്കാരത്തിന്റെ ഒരു നേര്‍കാഴ്ചയും. ഇന്ന് വിപണി സംസ്കാരത്തിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റും, മാളുകളും പഴയ പാരമ്പര്യത്തിന്റെ നന്മയുടെ അടിവേരുകള്‍ പേലും ഇളക്കി മറിക്കുന്നു. പഴയതെല്ലാം ഒരു സ്വപ്നം മാത്രം. വിപണിലേക്കുള്ള തിരക്ക് പിടിച്ച ഓട്ടത്തില്‍ ട്രാഫിക്ക് ജാമില്‍ അകപ്പെട്ട് വീര്‍പ്പു മുട്ടുന്ന പഴയ ജീവിതങ്ങള്‍.
ചേന്ദമംഗല്ലൂര്‍ ഗ്രാമവും ഈ ട്രാഫിക്ക് ജാമില്‍ അകപ്പെട്ടിരിക്കുന്നു. ചേന്ദമംഗല്ലൂരങ്ങാടിയിലെ വിശേഷങ്ങള്‍ പലതുമുണ്ട് ഉരിയാടാന്‍. നിറയെ ഹ്യുമര്‍ സെന്‍സുള്ള ഗ്രാമീണര്‍, അവരുടെ ചൊല്ലുകള്‍ ഇന്നും ഇവിടെ നമ്മുടെ സംസാരങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു.
"ആലിയാക്ക അരീകോട്ട് പോയ പോലെ ", "ആരാപ്പു പൂള നട്ട പോലെ", "അബദ്ദുല്ലക്ക പട്ടിയെ പിടിച്ച പോലെ" അങ്ങിനെ എത്ര പോലെകള്‍.
ആ പഴയ രസികന്മാരില്‍ ഒരാളാണല്ലോ കുഞ്ഞയമ്മതാക്ക “ഞാനെങ്ങെട്ടോ നോക്ക്യോട്ടെ യ്യ് എങ്ങോട്ടാ നോക്കേയിന്”??
ഉത്തരം കേട്ടു അന്തം വിട്ടു മറുപടി പറയാന്‍ കഴിയാതെ നില്‍ക്കുന്ന ചോദ്യകര്‍ത്താവ്!!!.
ഈ പഴയ അങ്ങാടി ഇപ്പോള്‍ ഒരു പാട് കഥകള്‍ മറച്ചുവെച്ചിരിക്കുന്നു. അയവിറക്കാന്‍ ഏറെ മധുരമുള്ള ഓര്‍മകള്‍