എഴുത്ത്
Abdu Raheem chennamangallur
 യാ ഷേരെ മലബാര്‍

എഴുത്ത് , ശേഖരണം : അബ്ദുറഹീം

ചിത്രങ്ങള്‍ : ജുനൈസ് സുലൈമാന്‍
>> യാ ഷേരെ മലബാര്‍





  ചിരിച്ചു വീണ്ടും ഗുരു
ചരിതാര്‍ത്ഥതയോടെ
പറഞ്ഞു പിന്നെപ്പാതി -
ചിമ്മിയ മിഴിയോടെ.
" വീര ഭഗത്സിങ്ങാ -
യുടഞ്ഞു തകരുന്നു
ധീരതയില്‍ നിന്നബ്ദു -
റഹ്മാന്‍ ജനിക്കുന്നു ."
മരണമില്ലാത്ത മനുഷ്യന്‍
അക്കിത്തം

    "Muhammad Abdurahman has never been a big name in our textbooks, though he has been one of the very few freedom fighters who inspired our poets. Not only our Satchi daa, but a number of great poets like P Kunhiraman Nair, Edassery, G Kumara Pillai and Vailoppilly had written about him in glowing terms. Perhaps poets are greater visionaries and truth-tellers than historians."
(N.P Chekkutty)
   
വീരപുത്രന്‍, മലബാറിലെ ഗര്‍ജിക്കുന്ന സിംഹം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ധീര ദേശാഭിമാനിയും, സ്വാതന്ത്ര സമര സേനാനിയുമാണ് മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ്‌ . വള്ളത്തോള്‍, അക്കിത്തം,പി. ഭാസ്ക്കരന്‍, സച്ചിദാനന്ദന്‍, പി.കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി, ജി.കുമാരപിള്ള, വൈലോപ്പിള്ളി തുടങ്ങി കവികള്‍ അദേഹത്തെക്കുറിച്ച് നിരവധി കവിതകളെഴുതിയിട്ടുണ്ട്. പാക്കിസ്ഥാന്‍ വാദത്തെ ശക്തിയായി എതിര്‍ക്കുകയും, ഹിന്ദുക്കളും-മുസ്ലിങ്ങളും മതമൈത്രിയോടെ ഒരുമിച്ചു നിന്ന്‍ സ്വാതന്ത്രത്തിന് വേണ്ടി പോരാടണമെന്ന്‍ ആഹ്വാനം ചെയ്യുകയും, അതിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത ഒരു തികഞ്ഞ മതവിശ്വാസിയായിരുന്ന സാഹിബിന്‍റെ അവസാന കാലടികള്‍ പതിഞ്ഞത് ചെന്നമങ്ങല്ലുരിലാണ് എന്നത് കൊണ്ട് തന്നെ ചേന്നമങ്ങല്ലുരുകാ ര്‍ക്ക് അദ്ദേഹത്തെ ഒരിക്കലും മറക്കാനാവില്ല. 1945 നവംബര്‍ 23 ന് പൊറ്റശ്ശേരിയില്‍ വെച്ചാണ് അദ്ദേഹം മരണമടഞ്ഞത്. ധാര്‍മിക മൂല്യവും, സാമൂഹിക പ്രതിബദ്ധയുമുള്ള ഒരുത്തമ സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മുക്കം മുസ്ലിം ഓര്‍ഫനേജിന്‍റെ കീഴില്‍ സാഹിബിന്‍റെ നാമധേയത്തില്‍ ഒരു കോളേജ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് (MAMO College Manassery). 1982-ല്‍ Pre-Degree ആയി ആരംഭിച്ച കോളേജില്‍ ഇന്ന്‍ 7 ഡിഗ്രി കോഴ്സുകളും, 3 പി.ജി കോഴ്സുകളിലുമായി ആയിരത്തോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പഠനം നടത്തികൊണ്ടിരിക്കുന്നു . NACC-ന്‍റെ B++ level Accreditation നേടിയ കോളേജ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ മികച്ച വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്ന കോളേജുകളില്‍ ഒന്നാണ്. അധ:പതിച്ച് കിടക്കുന്ന മുസ്‌ലിം സമുദായം ഉയരണമെങ്കില്‍ മുസ്‌ലിം സ്ത്രീകളെ അഭ്യസ്തവിദ്യരാക്കിയേ തീരൂ....എന്ന സാഹിബിന്‍റെ സ്വപ്നം MAMO- കോളേജി ലൂടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നതായി നമുക്ക്‌ കരുതാം.    
 

 
 

1898 - ല്‍ കൊടുങ്ങല്ലൂര്‍ താലുക്കിലെ അഴീക്കോട്‌ ഗ്രാമത്തിലാണ് മുഹമ്മദ്‌ അബ്ദുറഹിമാന്‍ എന്ന വീരപുത്രന്‍ ജനിച്ചത്‌. 1905 മുതല്‍ 1921 വരെ സാഹിബിന്‍റെ പഠന കാലമായിരുന്നു. അദേഹത്തിന്‍റെ 16-)0 വയസ്സില്‍ തന്നെ പിതാവ് ഇഹലോകവാസം വെടിഞ്ഞു. 1921-ല്‍ മൌലാന മുഹമ്മദലിയുടെ നിര്‍ദേശപ്രകാരം ദേശീയസമരത്തില്‍ പങ്കെടുക്കാന്‍ കോളേജ് വിട്ടു. 1921 ഏപ്രില്‍ 21 ലെ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു സാഹിബിന്‍റെ രാഷ്ട്രീയ പ്രവേശം. നീണ്ട 26 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടക്ക് വിവിധ ഘട്ടങ്ങളിലായി 7 വര്‍ഷവും 9 മാസവും ജയില്‍ ശിക്ഷ അനുഭവിച്ചു. 1923 - ല അല്‍ അമീന്‍ പത്രത്തിന്‍റെ തുടക്കം ആരംഭിച്ചു, ധീരമായ ഒരു തുടക്കം തന്നെയായിരുന്നു അത്. സ്വാതന്ത്ര്യ സമരപ്പോരാട്ടത്തില്‍ അല്‍ അമീന്‍ നിര്‍ണായക പങ്കുവഹിച്ചു. 1926 - ല്‍ കുഞ്ഞിബീവാത്തുവിനെ വിവാഹം കഴിച്ചു എന്നാല്‍ 1929 - ല്‍ ഭാര്യയുടെ അകാലമരണം സംഭവിച്ചു. 3 തവണ കെ.പി.സി.സി പ്രസിഡണ്ടായ സാഹിബ് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്‌ ‌ അംഗം, എ.ഐ.സി.സി അംഗം, കോഴിക്കോട്‌ മുനിസിപ്പാലിറ്റി അംഗം, രാജാജി ഗവണ്മെന്റിനു കീഴില്‍ മലപ്പുറം നിയോജകമണ്ഡലത്തില്‍ നിന്നുള്ള മദ്രാസ്‌ നിയമസഭ പ്രതിനിധി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ചരിത്രപ്രസിദ്ധങ്ങളായ വൈക്കം സത്യാഗ്രഹത്തില്‍ സാഹിബ് പങ്കെടുക്കുകയും (1925), 1931 -ലെ കോഴിക്കോട്‌ കടപ്പുറത്തെ ഉപ്പ് സത്യാഗ്രഹത്തിന് നേത്യത്വം നല്‍കുകയും ചെയ്തു. തന്‍റെ രാഷ്ട്രീയ ജീവിതത്തിരക്കിനിടയിലും 1931-32 കാലയളവില്‍ അദേഹം മഹത്തായ ഹജ്ജ്‌ കര്‍മ്മം നിര്‍വഹിച്ചു. വായയില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച സാഹിബ് കണ്ണട, വാച്ച്, ഒരു പേന , കുറച്ച് വസ്ത്രങ്ങള്‍, മൂന്നു തുകല്‍ പെട്ടി , എന്നിവ മാത്രം സമ്പാദ്യമായിരിക്കെ 1945 നവംബര്‍ 23 ന് 47 -)0 വയസ്സില്‍ മരണപ്പെട്ടു . വിലാപയാത്രയില്‍ ഒരുലക്ഷം പേര്‍ പങ്കെടുത്തു.

7 മാസങ്ങള്‍ക്ക്‌ മുന്‍പ് എറണാകുളത്ത് വെച്ച് നടന്ന New Kerala Development Forum എന്ന പ്രോഗ്രാമിനിടെയാണ് മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിന്‍റെ ജീവിതത്തെ ആസ്പത്മാക്കി വീരപുത്രന്‍ എന്ന പേരില്‍ ഒരു സിനിമ നിര്‍മിക്കുന്ന പണിപ്പുരയിലാണ് താനെന്ന വിവരം പി.ടി. കുഞ്ഞുമുഹമ്മദില്‍ നിന്നുതന്നെ കേള്‍ക്കാനിടയായത്. ചേന്നമംഗലൂരും പരിസരപ്രദേശത്തുമാണ് സാഹിബ് തന്‍റെ അവസാന സമയം ചെലവഴിച്ചത്‌ എന്നതിനാല്‍ തന്നെ സിനിമയിലെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണവും ഈ ഭാഗങ്ങളിലാണ് നടന്നത്. സിനിമ റിലീസ്‌ ചെയ്ത ദിവസം മുക്കത്ത്‌ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഉജ്വല സ്വീകരണം നല്‍കി . അഗസ്ത്യന്മുഴിയില്‍ നിന്ന് ബാന്‍ഡ്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുക്കത്തേക്ക് സാംസ്ക്കാരിക ഘോഷയാത്ര തന്നെ നടത്തുകയുണ്ടായി. വിദ്യാര്‍ത്ഥികളും, നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകള്‍ ഘോഷയാത്രയില്‍ അണിനിരന്നു.

 
   
എന്നാല്‍, റിലീസ്‌ ചെയ്ത പിറ്റേ ദിവസം മുതല്‍ തന്നെ മറ്റേതൊരു ചരിത്ര സിനിമയെയും പോലെ വീരപുത്രനും വിവാദങ്ങള്‍ക്കും നിശിതമായ വിശകലനങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. സിനിമയില്‍ സാഹിബിന്‍റെ മരണ രംഗമാണ് വിവാദമായത്‌. ചരിത്ര പുസ്തകങ്ങളില്‍ സ്വാഭാവികമായി പറയുന്ന മരണം സിനിമയില്‍ വിഷം അകത്തുചെന്നെന്ന്‍ സൂചിപ്പിക്കുന്ന രീതിയിലുള്ളതാണെന്നാണ് ആരോപണം. കൊടിയത്തൂരില്‍ നിന്ന്‍ പ്രസംഗം കഴിഞ്ഞ് പുഴ കടന്ന്‍ ചേന്നമംഗലൂരിലെത്തി ഹമീദ്‌ ചേന്നമംഗലൂരിന്‍റെ പിതാവും മണാശ്ശേരി അംശം അധികാരിയുമായിരുന്ന കളത്തിങ്ങല്‍ എ.എം അബ്ദുസ്സലാം അധികാരിയുടെ വീട്ടില്‍ നിന്ന്‍ ഭക്ഷണം കഴിച്ച ശേഷം തിരിച്ചുപോകുമ്പോള്‍ വിഷബാധയേറ്റന്നവണ്ണം മരിച്ചുവീഴുന്നതായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും, ഇതിനായി എ.കെ ഒടയത്തില്‍ എന്നാ പാക്‌ അനുകൂലിയായ ദുഷ്ടകഥാപാത്രത്തെ സൃഷ്ടിച്ചതായും ഹമീദ്‌ ചേന്നമംഗലൂര്‍ ആരോപിക്കുന്നു. ചരിത്ര വസ്തുതകളെ പാടെ നിഷേധിച്ച് തന്‍റെ മാതാപിതാക്കളെ കൊലപാതകികളാക്കുന്ന രീതിയിലാണ്‌ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന്‍ ഹമീദ്‌ ചേന്നമംഗലൂര്‍ 'മാധ്യമ' ത്തോട് പറഞ്ഞു. ചരിത്രത്തോട് നീതി പുലര്‍ത്തുന്നുവെങ്കില്‍ പി.ടി സിനിമ പിന്‍വലിക്കണമെന്ന്‍ അദ്ദേഹം മനോരമ ന്യൂസിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍, ആരോപണം ശുദ്ധ അസംബന്ധമാണെന്ന് പി.ടി. കുഞ്ഞുമുഹമ്മദ് തിരിച്ചടിച്ചു. സാഹിബിന്‍റെ മരണം വിഷം കഴിച്ചിട്ടാണെന്ന്‍ സിനിമയില്‍ എവിടെയും പറയുന്നില്ലന്ന്‍ പി.ടി വ്യക്തമാക്കി. നടന്നു പോകുമ്പോള്‍ വീണു മരിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. എ.കെ ഒടയത്തില്‍ എന്‍റെ കഥാപാത്രമല്ല, എന്‍.പി മുഹമ്മദിന്‍റെ നോവലില്‍ നിന്നെടുത്തതാണ്. ചരിത്രത്തിന്‍റെ പുനര്‍വായനയല്ല സിനിമയില്‍ നടത്തിയത്, ചരിത്രവും കാല്പനികതയും ലയിപ്പിച്ചാണ് സിനിമയെടുത്തത്‌ അദ്ദേഹം തുറന്നു പറഞ്ഞു. സിനിമയെ സംബന്ധിച്ചുള്ള വിവാദം അനാവശ്യമാണ്, വിവാദത്തിന്‍റെ പേരില്‍ മലപ്പുറത്തെ പ്രമാണിമാര്‍ തീയേറ്ററില്‍ നിന്ന് സിനിമ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതായും പി.ടി ആരോപിച്ചു.    

വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങള്‍ ചുവടെ:

   


1. "വീരപുത്രന്‍ എന്ന സിനിമയിലെ സൗന്ദര്യവും സന്ദേശവുമാണ് അവസാന രംഗം, ആ രംഗം ഈ രീതിയിലല്ലാതെ ചിത്രീകരിക്കപ്പെട്ടാല്‍ സിനിമയുടെ ഭാഗധേയം തന്നെ മറ്റൊന്നാവുമായിരുന്നു. അവസാന രംഗത്തെ അബ്ദുറഹിമാന്‍ സാഹിബിന്‍റെ നടത്തം ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒരായിരം സംഘര്‍ഷങ്ങളുടെ ആകെ തുകയായിരുന്നു. ഇത്തരമൊരുരംഗം മലയാള ചലച്ചിത്രത്തില്‍ ചെമ്മീനില്‍ മാത്രമാണ് മുമ്പ്‌ കണ്ടിട്ടുള്ളത്.നായകന്‍ കടലിലേക്ക് പോവുന്ന രംഗം." - (കെ.ഇ.എന്‍)

2. "സിനിമയില്‍ യുക്തിക്ക് നിരക്കുന്ന രംഗങ്ങളാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. ചരിത്രത്തില്‍ ജീവിച്ച മഹാനെക്കുറിച്ച് പറയുമ്പോള്‍ ഈ നീതി നിര്‍ബന്ധമായും പാലിക്കപ്പെടെണ്ടതാണ്. പക്ഷെ വീരപുത്രനില്‍ പി.ടിക്ക് ഒരുപാട് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവേണ്ടി വന്നിട്ടുണ്ട്. അതാണ് സിനിമയുടെ പോരായ്മ." - (യു.കെ കുമാരന്‍)

3. " മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ് അവസാനമായി ഭക്ഷണം കഴിച്ചത് ഹമീദ്‌ ചേന്നമംഗലൂരിന്‍റെ തറവാട്ടില്‍ നിന്നായിരുന്നു. സിനിമയിലോ എന്‍.പിയുടെ നോവലിലോ കളത്തിങ്കല്‍ തറവാട്ടില്‍ നിന്നു വിഷം നല്‍കി എന്നു പറയുന്നില്ല. എന്നാല്‍ അക്കാലത്ത്‌ ഇങ്ങനെയൊരു സംസാരം നിലനിന്നിരുന്നു. വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചു പോയ ആരോഗ്യവാനായ ഒരാള്‍ നിമിഷങ്ങള്‍ക്കകം മരണപ്പെടുമ്പോള്‍ ഇത്തരം സംശയങ്ങള്‍ ഉയരുക സ്വാഭാവികമാണ്. മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിന്‍റെ അന്ത്യത്തെക്കുറിച്ചു കളത്തിങ്കല്‍ കുടുംബത്തിനുള്ള കുറ്റബോധംകൊണ്ടാണോ ഹമീദ്‌ ചേന്നമംഗലൂര്‍ അമിതാവേശത്തോടെ ഇടപെടുന്നത്." - (ഡോ. എം. ഗംഗാധരന്‍)

4. " സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിന്‍റെ ചരിത്രം ആസ്പദമാക്കി നിര്‍മിച്ച 'വീരപുത്രന്‍' എന്ന സിനിമയെക്കുറിച്ചുണ്ടായ വിവാദം വേദനാജനകവും നിര്‍ഭാഗ്യകരമായിപ്പോയി" - ( മുഹമ്മദ്‌ അബ്ദുറഹിമാന്‍ മെമ്മോറിയല്‍ കമ്മിറ്റി )

5. " വീരപുത്രന്‍ എന്ന സിനിമയില്‍ മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിനെ ചരിത്രഗ്രന്ഥങ്ങളില്‍ നിന്നും മറ്റും അറിഞ്ഞതില്‍ നിന്നും വ്യത്യസ്തമായി തെറ്റായി വ്യാഖ്യാനിച്ചതായി മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിന്‍റെ നാമധേയത്തിലുള്ള അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ഐക്യകണ്ന്റ്യെന അംഗീകരിച്ച
പ്രമേയത്തില്‍ കുറ്റപ്പെടുത്തി."

6. " ഭക്ഷണത്തിലെ വിഷാംശവുമായി പി.ടി കുഞ്ഞുമുഹമ്മദ്, സാഹിബിന്‍റെ മരണത്തെ ബന്ധിപ്പിക്കുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ , സിനിമയില്‍ ഒരിടത്തും ഭക്ഷണം നല്‍കിയ കുടുംബത്തെക്കുറിച്ചോ ബ്രിട്ടിഷ് ഭരണകാലത്ത്‌ ആ ഭരണകൂടവുമായി ചേര്‍ന്നുനിന്ന അധികാരിയുടെ നിലപാടുകളെക്കുറിച്ചോ തെറ്റോ ശരിയോ ആയ യാതൊരു സൂചനയുമില്ല. ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ ദുഷ്ട്ടകഥാപാത്രങ്ങളില്‍ പ്രമുഖനായിരുന്ന ആമുസൂപ്രണ്ട്, കുട്ടിഹസന്‍ അധികാരിയുടെ വീട്ടിലെ പതിവു സന്ദര്‍ശകനായിരിക്കെ പി.ടിക്ക് വേണമെങ്കില്‍ അത്തരമൊരു പശ്ചാതലത്തിലേക്ക് വിരല്‍ചൂണ്ടാമായിരുന്നു. ആമുസൂപ്രണ്ടും അധികാരിയുടെ കുടുംബവുമായുള്ള അടുപ്പത്തിന്‍റെ പശ്ചാതലത്തിലേക്ക് ക്യാമറയുടെ കണ്ണുകളെ പായിക്കാത്ത പി.ടിക്ക് ദുരുദ്ദേശങ്ങള്ണ്ടായിരുന്നില്ലെന്നതിന് ഈയൊരു സംഭവം മതി തെളിവായി." ( " വീരപുത്രന്‍ വിവാദപുത്രനാവുമ്പോള്‍" ഒ.അബ്ദുള്ള)

7. " സ്വാതന്ത്രാനന്തരം നമ്മെ വേട്ടയാടുന്ന സ്വാതന്ത്രപൂര്‍വ സ്മരണകള്‍ തിരിച്ചറിയാനും ഇന്നത്തെ ലീഗ് അന്നത്തെ ലീഗ് അല്ലാത്തതിനാല്‍ അന്നത്തെ ലീഗിന് പിന്‍ഗാമികള്‍ വേറെ ഉണ്ടാകണം എന്ന ചിന്ത ദേശദ്രോഹവും സമൂഹവിരുദ്ധവും ആണ് എന്ന്‍ ഗ്രഹിക്കാനും ചാലപ്പുറം ക്ലിക്കുകള്‍ പുനരവതരിക്കുന്നതും പഴയ ലീഗ് പുനരവതരിക്കുന്നത് പോലെത്തന്നെ അപകടകരമാണ് എന്ന് മനസ്സിലാക്കാനും ഒരു മഹാനായ മലയാളിയെ അഭിമാനത്തോടെ അനുസ്മരിക്കാനും സഹായിക്കുന്ന ചിത്രമാണ് 'വീരപുത്രന്‍'. അതിന് ഒരു ദൂത്‌ ഉണ്ട്. ആ ദൂത്‌ വിദഗ്ധമായി പി.ടി നമ്മെ അറിയിക്കുന്നുമുണ്ട്". - (' വീരപുത്രന്‍ ' : ഒരു ദൂത്‌ - ഡി. ബാബുപോള്‍).

   
 

സാഹിബിന്‍റെ മരണത്തെ സംബന്ധിച്ച് വിഷം നല്‍കി കൊന്നതാണെന്ന് അക്കാലത്ത്‌ സംസാരവിഷയമുണ്ടായിരുന്നതായി നാട്ടിലെ പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. അധികാരി കോണ്‍ഗ്രസ്സുകാരനായിരുന്നെന്നും അതിനാലാവും സാഹിബ് അവിടെ സല്‍ക്കാരത്തിന് പോയതെന്നും പഴമക്കാര്‍ പറയുന്നു. പത്തിരിയും, പൊടിയരിക്കഞ്ഞിയും, കോഴിക്കറിയുമടങ്ങുന്ന ഭക്ഷണമാണ് സാഹിബ് കഴിച്ചതെന്നും പഴമക്കാര്‍ ഓര്‍ക്കുന്നു. സിനിമയില്‍ പഴം പൊരി കഴിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. തന്‍റെ ഉപ്പാപ്പയുമായുള്ള സംഭാഷണത്തിന്‍റെ പശ്ചാത്തലത്തില്‍ എന്‍.പി ഹാഫിസ്‌ മുഹമ്മദ്‌ എഴുതിയ 'മുഹമ്മദ്‌ അബ്ദുറഹിമാന്‍' എന്ന പുസ്തകത്തില്‍ സാഹിബിനെ കൊന്നതാണെന്ന് പലരിലും സംശയമുണ്ടാക്കിയിരുന്നതായി പറയുന്നുണ്ട് (സൂചിക 1 കാണുക ). എന്‍.പി മുഹമ്മദിന്‍റെ " മുഹമ്മദ്‌ അബ്ദുറഹിമാന്‍ ഒരു നോവല്‍" എന്ന പുസ്തകത്തില്‍ സാഹിബിനായി കരുതിവെച്ച ചായ സാഹിബ് കുടിക്കാതെ പോകുന്നതായും ഒടയത്തില്‍ എന്ന കഥാപാത്രം അസ്വസ്ഥത പെടുന്നതായുമാണ് സൂചിപ്പിക്കുന്നത് (സൂചിക 2 കാണുക).

 




സൂചിക -1

സൂചിക -2
 
സാഹിബിന്‍റെ അവസാന പ്രസംഗത്തെക്കുറിച്ച് മാതൃഭൂമില്‍ വന്നതും (സൂചിക 3 ), നാട്ടിലെ പരേതനായ പി.ടി അബ്ദുള്ള 2003-ല്‍ വര്‍ത്തമാനത്തില്‍ എഴുതിയതും (സൂചിക 4 ), മാതൃഭൂമില്‍ തന്നെ വന്ന സാഹിബിന്‍റെ അവസാന നിമിഷങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടും (സൂചിക 5 ) ചുവടെ ചേര്‍ക്കുന്നു.
   
 
സൂചിക -3

സൂചിക -4

സൂചിക -5
 
 

സാഹിബിന് എമ്പാടും ശത്രുക്കള്‍ ഉണ്ടായിരുന്നു വെന്ന് അദേഹത്തിന്‍റെ അവസാന പ്രസംഗത്തില്‍ നിന്നും വ്യക്തമാണ്.

അനീതികല്‍ക്കെതിരെ ജനാധിപത്യപരമായ രീതിയില്‍ സമാധാനപരമായി പോരാട്ടം നയിച്ച വ്യക്തിത്വമായിരുന്നു സാഹിബ്. അനീതിക്കു പിന്നിലെ ജനരോഷത്തേയും, ജനപിന്തുണയെയും, വൈകാരിക തലത്തെയും സ്വാതന്ത്ര്യം എന്ന ഒറ്റ ഏകകത്തിലേക്ക്, ഒറ്റ ലക്ഷ്യത്തിലേക്ക്‌ കൂട്ടിയോജിപ്പിക്കാന്‍ അദ്ദേഹം സദാ പരിശ്രമിച്ചു. ഒരു ഭാഗത്ത്‌ ബ്രിട്ടിഷ് സാമ്രാജ്യത്വം, മറു ഭാഗത്ത്‌ സ്വസമുദായം ഇതിനു പുറമെ സ്വന്തം പാര്‍ട്ടിയിലെ എതിര്‍പ്പ് ഇങ്ങനെ ചുറ്റുപാടുനിന്നും പലതരത്തിലുള്ള എതിര്‍പ്പ് നേരിട്ടപ്പോഴും ആ ധീര യോധാവ് പിന്മാറിയില്ല, പകരം പൂര്‍വാധികം ശക്തി സംഭരിച്ച് തന്‍റെ നിലപാടുകളില്‍ മുന്നോട്ട് നീങ്ങി. അനീതിക്കെതിരെ ശബ്ദിക്കുന്നവരെ സാമുദായികവാദികളും, വിഘടനവാദികളും, വര്‍ഗീയവാദികളും, രാജ്യദ്രോഹികളുമായി ( പ്രത്യേകിച്ച് മതവിശ്വാസികളെ ) ചിത്രീകരിക്കുന്ന ഏര്‍പ്പാട് ഇന്ന്‍ നമ്മുടെ രാജ്യത്ത്‌ നിലനില്‍ക്കുന്നുണ്ട്. സാഹിബിന്‍റെ നിലപാടുകള്‍ അദ്ദേഹത്തെയും ചിലപ്പോള്‍ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ വഴിവെച്ചിരുന്നു എന്ന്‍ എന്‍.പി ഹാഫിസ്‌ മുഹമ്മദ്‌ തന്‍റെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട് (സൂചിക 6 കാണുക).

 
 
സൂചിക 6
 

ചരിത്ര പുസ്തകത്താളുകളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന സാഹിബിനെ പുതുതലമുറക്ക് പരിചയപ്പെടുത്താന്‍ പി.ടി യുടെ വീരപുത്രന്‍ സഹായകമായിട്ടുണ്ട്. പക്ഷെ, സാഹിബിന്‍റെ ദാമ്പത്യജീവിതത്തിന്‍റെ സ്വകാര്യ വശങ്ങള്‍ സെല്ലുലോയിഡില്‍ ചിത്രീകരിച്ച വിധം ഒട്ടും ശരിയായില്ലെന്ന്‍ പറയാതെ വയ്യ.
സാഹിബ് പുനര്‍വിവാഹം കഴിക്കാഞ്ഞത് കൊണ്ടാണ് പ്രണയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത്‌ എന്നാണ് സംവിധായകനായ പി.ടി കുഞ്ഞുമുഹമ്മദ് പറഞ്ഞത്‌. എന്നാല്‍, നമസ്ക്കാരം മുറപോലെ നിര്‍വഹിച്ച, വിശ്വാസം സംരക്ഷിക്കാന്‍ ജയിലില്‍ പോലും നിരാഹാരം കിടന്ന, ഹജ്ജ്‌ കര്‍മ്മം നിര്‍വഹിച്ച, ആഴ്ചയില്‍ രണ്ടു ദിവസം നോമ്പനുഷ്ടിച്ച സാഹിബിലെ വിശ്വാസിയെ ഒന്നുകൂടി അകക്കണ്ണിലൂടെ സംവിധായകന് കാണാമായിരുന്നു. ഇത്തരത്തിലുള്ള ഒരു പാട്ട് സീന്‍ വേണ്ടായിരുന്നു . "................ന്‍റെ മോനെ നിനക്ക് ഇത് തന്നെയാണോ പണി" എന്നാണ് ഒരു പ്രേക്ഷകനില്‍ നിന്ന്‍ കേള്‍ക്കാനായത്. കേട്ടപ്പോള്‍ വീരപുത്രന്‍ ചെറുതായ പോലെ തോന്നി.
ഡി. ബാബുപോളിന്‍റെ വാക്കുകള്‍ കടമെടുത്ത്‌ പറഞ്ഞാല്‍ വീരപുത്രന്‍ ഒരുപാട് ദൂത്‌ നല്‍കുന്നുണ്ട്. ഒരു തികഞ്ഞ മത വിശ്വാസിക്കെ യഥാര്‍ത്ഥ രാജ്യസ്നേഹിയും, മതേതരവാദിയുമായി ജീവിക്കാന്‍ സാധിക്കൂ എന്നതാണ് അതിലെ ഒരു ദൂത്‌. ഒരു പക്ഷെ പോസിറ്റിവായ ഈ ദൂത്‌ മതെതരവാദികളെന്നു നടിക്കുന്ന പലരുടെയും നിലപാടുകള്‍ക്ക്‌ എതിരായത് കൊണ്ട് തന്നെ മന:പൂര്‍വ്വം വീരപുത്രനെ ദിശ മാറ്റി മറ്റൊരു വഴിയിലേക്ക്‌ വിവാദമാക്കി വിട്ടതാണോ എന്നത് വായനക്കാരുടെ ചിന്തക്ക് വിടുന്നു.

   

  1930 - കളില്‍ കോണ്‍ഗ്രസില്‍ രണ്ടു ചേരികള്‍ രൂപപ്പെട്ടിരുന്നു, ഇടതുപക്ഷവും, വലതുപക്ഷവുമായത് മാറി. ഇടതുപക്ഷ വിഭാഗത്തില്‍ സോഷ്യലിസ്റ്റ് ആശയക്കാരും, വലതുപക്ഷത്ത് യാഥാസ്ഥിതികരും. സാഹിബ് ഇടതുപക്ഷത്തോടാണ് കൂട്ട് ചേര്‍ന്നത്. 1939 കോണ്‍ഗ്രസിലെ വിഭാഗീയത കൂടിനില്‍ക്കുന്ന സമയം സാഹിബ് രണ്ടാമതും കെ.പി.സി.സി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു, ആയിടെ നടന്ന ഒരു നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം എം.എല്‍.എ യായി‌. തുടര്‍ന്ന്‍ സൂചിക 7 വായിക്കുക.
 
സൂചിക 7
 
  സാഹിബിനു ശേഷം, സ്വാത്ന്ത്രാനന്തരം ഐക്യ കേരളം നിലവില്‍വന്ന് 65 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും സാമൂഹ്യ, രാഷ്ട്രിയ, വിദ്യാഭ്യാസ വികസന കാര്യങ്ങളില്‍ കറുത്തതും വെളുത്തതുമായ ഒരു വര്‍ത്തമാനവും കേരളത്തിനുണ്ട്. മത സൗഹാര്‍ദത്തിന്‍റെയും സഹാവര്‍ത്തിത്ത്വത്തിന്‍റെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും ഉടമകളാണ് മലയാളികള്‍. വൈവിധ്യങ്ങളിലെ ഏകതയുടെയും ദേശീയോദഗ്രഥനത്തിന്‍റെയും ഉജ്ജ്വല മാത്രകയാണ് മലയാള മണ്ണ്. ദൈവത്തിന്‍റെ സ്വന്തം നാടെന്നതും കേരള വികസന മാതൃകയെന്നതുമൊക്കെ കേരളം ലോക തലത്തില്‍ കൊണ്ടാടപ്പെടുന്ന വിശേഷണങ്ങളാണ്. സാമൂഹ്യ നീതിയുടെ കൊടുമുടിയിലെത്തി നില്‍ക്കുന്നുവെന്ന് കേരളത്തെക്കുറിച്ച് നാം പൊങ്ങച്ചം പറയാറുണ്ട്. ഇതിന്‍റെ കേരളത്തിനകത്തുള്ള പ്രദേശങ്ങള്‍ക്കിടയിലെ യാഥാര്‍ത്ഥ്യം എത്രത്തോളമാണെന്ന് ഇനിയും പരിശോധിക്കേണ്ടതുണ്ട്.  

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക


1. Abdu Says ...
PLEASE SEE 3 LINKS

1- http://www.youtube.com/watch?v=zmLx1rJKEV0&feature=related

2- http://www.youtube.com/watch?v=2Yu2vVBxwDY&feature=related

3- http://www.youtube.com/watch?v=Nr8r0Q5DZDw&feature=related

2011-11-02 14:07:42
Email : abducmr@gmail.com

2. mahir Says ...
gr8 effort. thanks Raheem, Junais & cmronweb team
2011-11-02 18:10:06
Email : mahircmr@gmail.com

3. Najeem Malappuram Says ...
റഹീമിന്റെ ഗവേഷണത്തെ അഭിനന്ദിക്കുന്നു. നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്. റഹീം, ഇനിയും എഴുതണം.
ജുനൈസ്, നല്ല ചിത്രങ്ങള്‍. സാഹിബിന്റെ സ്മാരകങ്ങള്‍ കൊടുത്തത് വളരെ നന്നായി.

2011-11-03 03:54:04


4. Nuju Rahman Says ...
സാഹിബിനെ ഇങ്ങള്‍ വിടൂല അല്ലെ. എന്തായലും നന്നായിട്ടുണ്ട്.
2011-11-03 03:55:29


5. SIDHEEQUE CMR Says ...
Very good effort.Orupad kashttappettittundu alle suhrthukkale........... athinte result kananundu.

Thank you

2011-11-03 04:40:12
Email : veekeysidheeque@gmail.com

6. അന്‍സാര്‍ ഇസ്ലാഹിയ Says ...
ഉഗ്രന്‍, ചേന്ദമംഗല്ലുരിന്റെ ഉറവ വറ്റിയിട്ടില്ല. നിങ്ങളുടെ നാടിനെ കുറിച്ചോര്‍ക്കുമ്പോള്‍ അസൂയയാവുന്നു.
2011-11-03 07:59:09


7. Shahir K Says ...
റഹീം,
നാട്ടിലെ പുതിയ ഉദയം. നന്നായി പഠിച്ചിട്ടുണ്ടെന്ന് വായിച്ചാല്‍ തന്നെ അറിയാം. അവതരണ രീതിയും, അനുബന്ധ ചിത്രങ്ങളും, കുറിപ്പുകളും, അവലംബങ്ങളും ചേര്‍ന്ന് ജോറായിട്ടുണ്ട്. കൂടുതല്‍ എഴുതണം. നന്നായി വായിക്കണം. നാട്ടിലെ നന്മ പരത്തുന്ന എഴുത്തുകാര്‍ക്കിടയില്‍ റഹീമിനും സ്ഥാനം ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

2011-11-03 08:05:47
Email : shahircmr@gmail.com

8. ഷുക്കൂര്‍ ചെറുവാടി Says ...
ഒരു ഗവേഷണ പ്രബന്ധം പോലുള്ള ഈ ലേഖനം അഭിനന്ദനം അര്‍ഹിക്കുന്നു.
2011-11-03 08:33:23
Email : shukoorcheruvadi@gmail.com

9. Harshad.KT Says ...
Good work Raheem.. keep going. . !!!
2011-11-03 09:01:41
Email : harshadcmr@gmail.com

10. Ameen . Says ...
@ web team,
ഈ പുതിയ "പുപ്പുലി" യെ ഒന്നു പരിചയപ്പെടുത്തിയാല്‍ നന്നായിരുന്നു.

Mr. Raheen & Crew,

നിങലുടെ ഈ ലേഖനം വളരെ അധികം നന്നായിട്ടുണ്ടു. എല്ലാവിധ അനുഗ്രഹങളും.

2011-11-03 11:21:07
Email : ameencmr@gmail.com

11. marva Says ...
good attempt
2011-11-03 15:45:36


12. Web Team Says ...

റഹീമിനെ പരിചയപ്പെടുത്താം:

അബ്ദുറഹീം
എടവനംകുന്നത്ത് അബ്ദുറഹിമാന്റെ മകന്‍
പെരിങ്ങംപുറത്ത് കുട്ട്യേമാക്കയുടെ (പഴയ പോസ്റ്റ്മാന്‍) മകളുടെ മകന്‍
കാക്കായിയുടെ പെങ്ങളുടെ മകന്‍
വിദ്യാഭ്യാസം : ബി കോം, എം ബി എ

2011-11-04 04:12:34
Email : info@cmronweb.com

13. IRSHAD THANNIKKANDI Says ...
Good effort ... Nice writing...All the best wishes to Mr. Raheem and those behind the work..
2011-11-05 07:44:20
Email : irshadtk@gmail.com

14. althaf Says ...
raheem work valare nanayi
2011-11-11 15:37:09
Email : althafpcmr@gmail.com

15. HASHIM Says ...
GOOD RAHEEM ,NICE ,ALL THE BEST IN FUTURE LIFE ...
2011-11-11 16:40:45
Email : hashimrahiman@gmail.com

16. Hakeem CMR Says ...
Dear Raheem,
Very good work. All the best.

2011-11-14 10:00:03


17. MUNAWAR CMR Says ...
YA................
RAHEEM..............
NICE...............

2011-11-28 04:23:24
Email : munawarpp@gmail.com

18. Naeem E K Says ...
good
2012-03-26 14:07:29
Email : naeemek@yahoo.co.in

19. benny vatanappally Says ...
ചരിത്രം പരിശോധിച്ചാല്‍ പല ധീരന്മാരെയും കാണാന്‍ കഴിയും...

എന്നാല്‍ മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ്‌ ധീരരില്‍ ധീരന്‍ ആയിരുന്നു....

ജയ് ഹിന്ദ്‌....വന്ദേ മാതരം .....


2012-11-23 09:42:40
Email : benny_perumaden@hotmail.com



Fatal error: Call to a member function display_user() on a non-object in /home/cmronweb/public_html/lib/class.comments.php on line 354