|
പശ്ചിമത്തമ്പിളിപ്പുഞ്ചിരിച്ചോ
പഞ്ചേന്ദ്രിയങ്ങളില്‍ ലാവുദിച്ചോ
പശിയോടെ നിന്നു നീ ആദരിച്ചോ
പാപങ്ങളെല്ലാം ഇറക്കിവെച്ചോ
പാപമാ ആഴക്കടലിന്നടിത്തട്ടില്‍
ഊറ്റിയ കറയിന്നും ബാക്കിയുണ്ടോ
നിര്‍ണയരാത്രിയില്‍ ഏകാന്തയാമത്തില്‍
നിന്നോട് നിന്‍ സത്വം സംവദിച്ചോ
ഇനിയെത്ര ശ്വാസമെന്നാരു കണ്ടു
ഇനി നമ്മള്‍ കാണുമെന്നാരു കണ്ടു
ഇടവിട്ടു ഇടവിട്ട് ഇടനെഞ്ചില്‍ തുടി കൊട്ടും
ഹൃദയത്തിന്‍ നാദമിനിയെത്ര നേരം?
ജീവിത പഞ്ചാംഗ സൂചികയില്‍ ആയിരം
മാസങ്ങള്‍ പൂവണിയുമെന്നാശയുണ്ടോ
വാരി കോരിത്തരാന്‍ നിന്നരികില്‍ വന്നപ്പോള്‍
നീട്ടിയ കൈയുമായ് കാത്തിരുന്നോ?
മായയാം സുന്ദരി മാടിവിളിച്ചപ്പോള്‍
മാസം മറന്നു നീ പെട്ടുപോയോ
ഇനിയുള്ള കാലവും ഇനിയുള്ള ശ്വാസവും
മാറ്റി മറിക്കുക മിഴി നീ തുറക്കുക.
നരകം കരഞ്ഞു പറഞ്ഞുവോ ദൈവമേ
നരവംശം വേണ്‍ടിനിക്കിനി മേല്‍ അന്നമായ്
പാഥേയം പതിനൊന്നു മാസത്തിനെത്തുമോ
അതോ: പായ മടക്കി നീ അയലിലിട്ടോ
നിങളുടെ അഭിപ്രായങള്‍
Fatal error: Call to a member function display_user() on a non-object in /home/cmronweb/public_html/lib/class.comments.php on line 354
|