എഴുത്ത്
Naeem EK
 എമെര്‍ജിംഗ് കാഴ്ചകള്‍  

ന‌ഈം ഇ കെ
>> എമെര്‍ജിംഗ് കാഴ്ചകള...





 


ഒന്നാം കാഴ്ച
അന്നം കണ്ടിട്ടു ആറു ദിവസമായി
അയല്‍ പക്കമില്ലാത്തതിനാ ആരുമറിഞ്ഞില്ല
അലക്ഷ്യമായി നടക്കുന്നതിന്നോടുവില്‍
അനൌണ്‍സ്മെന്റ് ജീപ് സഡന്‍ബ്രയ്ക്കിട്ടു
അലസമായ പുഞ്ചിരിയില്‍ കൈമാറിയത്
'എമെര്‍ജിംഗ് കേരളയുടെ' വര്‍ണ്ണ കടലാസായിരുന്നു

രണ്ടാം കാഴ്ച
രക്ഷപെടാന്‍ മറ്റു വഴികളില്ലാത്തതിനാല്‍
വീടും പറമ്പും ലേലത്തിനു വെച്ചു.
അടുത്ത് തന്നെ ഹൈവേ റോഡു ള്ളതിനാല്‍
നല്ല വില കിട്ടുമെന്ന് ഭാര്യ.
പഴയ വീടായതിനാല്‍ പുരാവസ്തുക്കാരും വരും.
പറമ്പിലെ പ്രായമുള്ള മരങ്ങള്‍ക്ക് ആവശ്യക്കാരേറെ.
ലേല ദിവസം എല്ലാം വിചാരിച്ച പോലെ
നല്ല വിലക്ക് വില്പന കലാശിച്ചു.
ഒടുവില്‍ എന്റെ ഭാര്യക്കും
വിവാഹ പ്രായമായ മകള്‍ക്കും
അവര്‍ വില പറഞ്ഞു.

മൂന്നാം കാഴ്ച്ച
അവര്‍ വന്നു , കണ്ടു , ഇഷ്ടപ്പെട്ടു
മുതലിറക്കി മുതലാളിമാരായി .
ഇടനിലക്കാരായ മന്ത്രിമാര്‍
കമ്മീഷനുള്ള രാഷ്ട്ര സേവകരായി
നാട്ടുകാരായ പാവങ്ങള്‍
മണ്ണിലേക്ക് മുഖമമര്‍ത്തി.


 

നിങ്ങളുടെ അഭിപ്രായങ്ങള്‍


1. abdu Says ...
ന‌ഈമെ..
നല്ല ചിന്തകള്‍. ഒന്നു കൂടി കവിത്വം കൂട്ടണം

2012-10-18 09:43:59


2. mohammedali mambekatt Says ...
നല്ലകാഴ്ചകള്‍ ......
2012-10-18 15:52:23
Email : mohammedali1001@gmail.com

3. Hashim. K.T Says ...
ആ തല വെയില്‍ കൊള്‍ളീക്കല്ലെ നയീമെ ......

2012-10-18 15:59:37


4. Shahir K Says ...
നല്ല ചിന്തകള്‍... അനുകാലികം
2012-10-19 05:18:37
Email : shahircmr@gmail.com

5. Mujeeb Says ...
'കമ്മീഷനുള്ള രാഷ്ട്ര സേവകരാണ്' നാടു നിറയെ....
2012-10-19 05:20:57


6. ameen jawher Says ...
നാലാം കാഴ്ചയില്‍, നാളെ ഈ രാഷ്ട്രീയക്കാരെ തേടി വരുന്ന, ഭാവി- പൂതങ്ങളെക്കുറിച്ചാകാമായിരുന്നു
2012-10-19 08:20:54
Email : ameenjawher@gmail.com

7. annamalai Says ...
now days cmr going to jahlia, because resposible persons are congrating cenema workers, i meean last time one of cmr qasi giving congrates to this people, jamaeth means following shia, becuse they have theirown fathwa, remember this happy news for shaithan,
but this is ok, mr.nayeem write more,

2012-10-27 14:41:58


8. madhura Kamaraj Says ...
അണ്ണാമലൈ എന്ന് പറഞ്ഞ് കമന്റിന്ട്ടത് നിസാര്‍ പൊറ്റശ്ശേരിയാണോ ?സിദ്ദീഖിനോടുള്ള വിദ്വേശമാകാം ഇത്തരം ഒരു കമന്റിന്‍ പിന്നിലുള്ള വികാരം . ജമാ അത്ത് കാര്‍ സിനിമ പിടിച്ചാല്‍ ശിയാ ആകും എന്നൊക്കെയുള്ള ഉഡായിപ്പ് വായിക്കാന്‍ നല്ല രസമുണ്ട്.
2012-10-29 08:44:02
Email : madura@gmail.com

9. mahircmr Says ...
മങ്ങിയ കാഴ്ചകള് കണ്ടു മടുത്തു ....congrats naeem...expecting more
2012-11-01 10:03:21
Email : mahircmr@gmail.com