>> ജീവിതപച്ചപ്പിന്
പപ്പടവുമായി
>> ഇരട്ടത്തലച്ചി
ബുള്‍ബുള്‍
>> മേയ്
റാണിപൂക്കള്
|

ജീവിത പച്ചത്തുരുത്തിനായി
ഒറ്റക്കണ്ണിന്റെ വെളിച്ചത്തില്‍ പപ്പട സഞ്ചിയുമായി കുട്ട്യാലിക്ക
ജീവിത സായാഹ്നത്തില്‍ നാടുചുറ്റുകയാണ്. നിത്യ ചിലവിനുള്ള വക കണ്ടെത്താനാണ്
66കാരനായ കറുത്തപറമ്പ് സ്വദേശി കെട്ടില്‍ കുട്ട്യാലിക്ക ഗ്രാമങ്ങള്‍
തോറും ചുറ്റിക്കറങ്ങുത്. ആഴ്ചയില്‍ ആറ് ദിവസങ്ങളും പപ്പട വില്‍പനയിലാണ്
കുട്ട്യാലിക്ക. വെള്ളിയാഴ്ചയാണ് വിശ്രമം. ശനിയാഴ്ചകളിലാണ് ചേന്ദമംഗല്ലൂര്‍
ഗ്രാമത്തിലെ വില്‍പന നടത്തുന്നത്.
ദിവസവും രാവിലെ 8 മണിമുതല്‍ ഉച്ച മൂന്നു മണിവരെയാണ് പപ്പടവില്‍പനയുമായി
കറങ്ങുന്നത്. കുന്ദമംഗലത്തെ പപ്പട കമ്പനിയാണ് കുട്ട്യാലിക്കാക്ക്
പപ്പടം ബസ് മാര്‍ഗം എത്തിച്ചുകൊടുക്കുന്നത്. 600 രൂപയുടെ 150
പാക്കറ്റുകളാണ് കുട്ട്യാലിക്കാക്ക് നല്‍കുന്നത്. 600 രൂപയുടെ
കച്ചവടം നടന്നാല്‍ 150 രൂപയാണ് കുട്ട്യാലിക്കയുടെ പോക്കറ്റില്‍വരുന്നത്.
ഇതില്‍നിന്ന് യാത്രാചെലവും മറ്റും കഴിയണം. നാല് വര്‍ഷമായി പപ്പടവില്‍പനയുമായി
രംഗത്ത് വന്നിട്ട്.
പപ്പടോ..... പപ്പടോ എന്ന ഉച്ചത്തിലുള്ള കുട്ട്യാലിക്കയുടെ വിളിയൊച്ച
ഗ്രാമങ്ങളില്‍ അനുരണനം ചെയ്യും. വീട്ടുമുറ്റത്തെത്തിയാല്‍ അരി
വാങ്ങണം മക്കളേ, കുട്ട്യളെ, എന്നു പറയുന്ന നിസ്സാഹയതയുടെ മുഖഭാവങ്ങളില്‍
മനസ്സലിഞ്ഞ് കുട്ട്യാലിക്കയെ ആരും മടക്കി അയക്കാറില്ല.
ചെറുപ്പത്തില്‍ വലത്തെ കണ്ണില്‍ ഈര്‍ക്കിള്‍ കുത്തേറ്റതിനെ തുടര്‍ന്ന്
പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ടു. ഇടത്തെ കണ്ണിനാകട്ടെ തിമിര രോഗവും.
മുക്കം പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്താല്‍ 11 സെന്റ്
ഭൂമിയില്‍ രണ്ട് മുറികളുള്ള പുരയിടത്തില്‍ കുട്ട്യാലിക്ക ഭാര്യയും
നാലര വയസ്സായ പെണ്‍കുട്ടിയോടുമൊപ്പം താമസിക്കുന്നു. ജീവിതപച്ചപ്പിന്
അല്ലാഹുവിനോട് പ്രാര്‍ഥനയുമായി കുട്ട്യാലിക്ക ജീവിതം തള്ളിനീക്കുകയാണ്.
നിങളുടെ
അഭിപ്രായങള്‍
Fatal error: Call to a member function display_user() on a non-object in /home/cmronweb/public_html/lib/class.comments.php on line 354
|