എഴുത്ത്
Shameel TK chennamangallur
 എടക്കണ്ടി അബ്ദുല്ല ഹാജി;
ചേന്ദമംഗല്ലൂരിന്റെ 'ഫുകുവോക്ക' 


പി.ടി. കുഞ്ഞാലി
>> ആനപ്പൂക്കാലം
>> ചേന്ദമംഗല്ലൂരിന്റെ ഉത്...
>> ഒരു പ്രത്യേക മൗലവി
>> ജീവിച്ചു അഷ്ടപദി പോലൊര...
>> ഞാന്‍ നായരായത്.
>> ചേന്ദമംഗല്ലൂരിന്റെ ഫു...





അന്യംനിന്നുപോകുന്ന കാര്‍ഷിക തനതുകളെയും ഞാറ്റുവേലകളെയും അഗാധമായി സ്നേഹിക്കുകയും ജീവിതാന്ത്യം വരെ ഭൂമിയില്‍ അല്ലാഹുവിന്റെ ഹരിത സൗഭാഗ്യം തേടി ചിത്രശലഭത്തെ പോലെ പാറിനടക്കുകയും ചെയ്ത ഒരാള്‍ ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിന്റെ പുരാവൃത്തമായി. ഇടക്കണ്ടി മൊയ്തീന്‍ മകന്‍ അബ്ദുല്ലാ ഹാജി. ഭൗതികായോധനത്തിനുള്ള സര്‍വസന്നാഹങ്ങളുമുണ്ടായിട്ടും കാര്‍ഷിക സമര്‍പണത്തിന്റെ തകൃതിയില്‍ അയാള്‍ സമ്പൂര്‍ണ സംതൃപ്തികണ്ടു. പാഠശേഖരങ്ങളൊക്കെയും തരിശിട്ട് രാവിലെയത്തെുന്ന പാണ്ടിലോറികളെ കാത്തു നില്‍ക്കുന്ന വര്‍ത്തമാന ആലസ്യങ്ങളെ അദ്ദേഹം സഹതാപത്തോടെ അവഗണിച്ചു. തനതു കൃഷി അയാള്‍ക്ക് വിശ്വാസത്തിന്റെ പൂര്‍ണതയായിരുന്നു. അപൂര്‍ണതയില്‍ നെല്ലും തെങ്ങും വാഴയും മലക്കറികളും മാത്രമല്ല ആടും പശുവും കോഴിയും പ്രാവും വട്ടംചുറ്റി. അങ്ങനെ ഭൂമിയില്‍ ദൈവത്തിന്റെ പരിസ്ഥിതി സമീകരണം സ്വന്തം ഗൃഹാന്തരീക്ഷത്തിലെക്കയാള്‍ മനോഹരമായി സംക്ഷേപിച്ചു. തന്നെ ആശ്രയിച്ചു വളരുന്ന സസ്യജാലപ്പെരുമകളോടും പക്ഷിമൃഗങ്ങളോടും എന്നും അരുമയോടെ കുശലം ചെയ്തു. വളര്‍ച്ച നിര്‍ത്തിയ തരുനിരകളെ ശാസിച്ചു. പാല്‍ചുരത്താത്ത പൂവാലിയെ ഗുണദോഷിച്ചു. അവരൊക്കെയും അപ്പോള്‍ നല്ല കുട്ടികളായി. കാരണം അവയുടെ ഭാഷയും വ്യാകരണവും എഞ്ചുവടി പോലെ ഇദ്ദേഹത്തിനു മനപ്പാഠമായിരുന്നു.
ഈ തിരക്കുകള്‍ക്കിടയിലും തന്‍െറ ഹൃദയതാളത്തോട് കൊരുത്തു കെട്ടിയ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സര്‍വനിയോഗങ്ങളും ആത്മനാ ഏറ്റെടുത്തു. അതിനു പരിക്കുപറ്റാതെ കാത്തുപോറ്റി. പ്രസ്ഥാനത്തിനേല്‍ക്കുമായിരുന്ന ക്ഷതങ്ങളൊക്കെയും സ്വന്തം ശരീരവും മനോബലവും കൊണ്ടു പ്രതിരോധിച്ചു.
താന്‍ തന്നെ നോക്കി നടത്തുന്ന മസ്ജിദില്‍നിന്നും പ്രഭാത നമസ്കാരത്തോടെ സജീവമാകുന്ന ആ കര്‍മജീവിതം പാതിരാത്രിവരെ എന്നും ഇരമ്പിനിന്നു. ഒൗപചാരിക വിദ്യാഭ്യാസം മുന്നോട്ടുപോയില്ലേങ്കിലും പ്രസ്ഥാനത്തിന്റെ പാഠശാലയില്‍നിന്നും അദ്ദേഹം നേടിയ പരിണിത ജ്ഞാനത്തിന് പൈമ്പാലിന്റെ വിശുദ്ധിയും പുന്നെല്ലിന്‍െറ പരിമളവുമുണ്ടായിരുന്നു. സ്വന്തം കുടംബത്തിനും കാര്‍ഷിക പുണ്യങ്ങള്‍ക്കും പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ക്കും അബ്ദുല്ല ഹാജി ഒരേസമയം കാവല്‍നിന്നു. അയാള്‍ക്ക് അതെല്ലാം ഒന്നായിരുന്നു. ഒന്നിന്റെ ആവിഷ്കാരഭേതങ്ങള്‍. ഇപ്പോള്‍ ഭൗതികജീവിതം നിര്‍ത്തി പ്രതിഫലത്തിന്‍െറ ലോകത്തിലേക്ക് തിരിച്ചുപോയ സഹോദരന് തീര്‍ച്ചയായും മറുലോകത്ത് പ്രതിഫലമുണ്ട്. ആ മരണത്തിന് ഒരു രക്തസാക്ഷി പരിവേഷമുണ്ട്.

Kalappoot at chennamangallur 2008

പി.ടി. കുഞ്ഞാലി
സത്രം
ചേന്ദമംഗലൂര്‍
9048003655

നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക


1. മാഹിര് Says ...
ഹൃദയസ്പര്ശിയായ എഴുത്ത്... പരേതന് മര്ഹമത്തും മഗ്ഫിറത്തും നല്കുമാറകട്ടെ.
2012-11-24 19:45:19
Email : mahircmr@gmail.com

2. Mansoor tk Says ...
ഒര്‍മ്മ കുറിപ്പുകള്‍ക്ക് ഒരുപാടു നന്ദി , കെ ടി മഹമൂദ് കാ എഴുതിയതുപോലേ, പകല് മുഴുവന്‍ അധ്വാനം , പ്രാര്‍ഥനാ സമയങ്ങളില്‍ വീട്ടിനടുത്തുള്ള പള്ളിയില്‍ ,മുഖത്തെപ്പോഴും പുഞ്ചിരി , ആരെപ്പറ്റിയും പരാതിയില്ല , ആരോടും പരിഭവങ്ങളില്ല , അതിരാവിലെ തന്ടെ കന്നു കളെയും മയി പോകുന്നതും വൈലത്തും മഴയത്തും തിരിച്ചു വരുന്നതും, ക്കുട്ടികലത്തെ പതിവ് കാഴ്ചകളിലൊന്ന് മാത്രം ..തിരിക്കുള്ള ലോകത്തു നിന്നും തിരകില്ലാത്ത ലോകത്തിലേക്ക്‌ ഒന്നും പറയാന്‍ കഴിയാതേയുള്ള ഒരു യാത്ര. ഇനിയും മരിച്ചെന്നു വിശ്യസിക്കാന്‍ കഴിയാത്ത ചില മരണങ്ങളില്‍ അബ്ദുള്ള ഹാജിയുടെ പേരും ഞാന്‍ ചേര്‍ത്തു വെക്കുന്നു ..
2012-11-25 12:55:31


3. Shahir K Says ...
നാട്ടിലേക്ക് വരുമ്പോള്‍ അബ്ദുള്ളാക്കയെയും സി എ യെയും ഇനി കാണില്ലെന്നോര്‍ക്കുമ്പോള്‍ ....
2012-11-26 07:19:41
Email : shahircmr@gmail.com

4. Ameen Ahmed Says ...
എന്റെ കണ്ണുകളെ ഈറനണിയിച്ച ആദ്യ മരണം.. റബ്ബ് ജന്നാതുല്‍ ഫിര്‌ദൗസ് നല്‍കി അനുഗ്രഹിക്കട്ടെ.. ആമീന്‍..
2012-12-19 16:45:43