Home |  History  |  Videos   |  News  |  Pravasi  |  Gallery  |  Kids Corner |  Institutions | Writers |    EmailFonts

ഈ യുവാക്കള്‍ നാടിന്റെ അഭിമാനം

  ഒ. സഫറുളള

  ഹംദാന്‍ എന്ന പ്രിയപ്പെട്ട കൂട്ടുകാരന്റ വേര്‍പ്പാടില്‍, വിതുമ്പുമ്പോഴും ഈ യുവാക്കള്‍ക്ക് ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുളളൂ. കുടുംബത്തിലെ വിങ്ങിപ്പൊട്ടുന്ന മനസ്സുകള്‍ക്ക് അല്‍പമൊരു സ്വാന്തനമാവാന്‍ ഹംദാന്റെ ഭൌതിക ശരീരം കണ്ടെടുക്കണം. വ്രതവിശുദ്ധയുടെ ദിനങ്ങളിലെടുത്ത ഈ ഉറച്ച തീരുമാനത്തില്‍ നിന്ന് അവരെ പിന്തിരിപ്പിരിക്കാന്‍ ആര്‍ക്കുമാവുമായിരുന്നില്ല. അവര്‍ മുജീബ് സി.കെയുടെയും അജീബ് സി.ടിയുടെയും നേതൃത്വത്തില്‍ മലവെളളപാച്ചിലിന്റെ നടുക്കയത്തിലേക്ക്, കൂറ്റന്‍ പാറക്കെട്ടുകള്‍ക്കിടയിലേക്ക്, മഴയും കാറ്റും വകവെക്കാതെ, പ്രകൃതിയുടെ രൌദ്രഭാവങ്ങളെ തൃണവല്‍ഗണിച്ചുക്കൊണ്ട് ഹംദാനെ പരതിക്കൊണ്ടിരുന്നു. അരുമപുത്രന്റെ അതിദാരുണ വിയോഗം സൃഷ്ടിച്ച ശൂന്യതയില്‍ അവന് പകരമാവാന്‍ തങ്ങള്‍ക്കാവില്ലെന്ന് ഉറച്ചബോധ്യമുളളപ്പോഴും ആ ഭൌതിക ശരീരം വീണ്ടെടുക്കാന്‍, തങ്ങള്‍ക്കായില്ലെങ്കില്‍ യുവത്വത്തിന്റെ നിര്‍ത്ഥകത തങ്ങളെ പരിഹാസ്യരാക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു.
സര്‍ക്കാര്‍ സംവിധാനങ്ങളായ ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്സും പോലീസും പരാജയം സമ്മതിച്ച് രണ്ട് ദിനങ്ങള്‍കൊണ്ട് പിന്‍വാങ്ങിയപ്പോള്‍ പുല്‍പറമ്പിലെ ഈ യുവത്വത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനുമുമ്പില്‍ അരിപ്പാറയിലെയും പരിസരപ്രദേശങ്ങളിലെയും നാട്ടുകാര്‍ പോലും സ്തംബദരായി നിന്നുപോയി.

ഓരോ ദിനങ്ങള്‍ പിന്നിടുമ്പോഴും പ്രതീക്ഷകള്‍ അസ്തമിച്ചുകൊണ്ടിരുന്നു. പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു, മഴ പലപ്പോഴും വിനയായി. മാനം കറുത്തു, ഓര്‍ക്കാപ്പുറത്ത് ഹംദാനെ എടുത്തുകൊണ്ടുപോയ ആ മലവെളളപ്പാച്ചില്‍ തങ്ങളുടെ സ്വപ്നങ്ങളെയും കൊണ്ടുപോവുമോയെന്ന് അവര്‍ ചിലനേരങ്ങളില്‍ ആശങ്കപ്പെടാതിരുന്നില്ല. എന്നിട്ടും പ്രഭാതം മുതല്‍ പ്രദോഷം വരെ ഹംദാനെ തേടി അവര്‍ നടന്നു. അവരുടെ പകലുകള്‍ വിശ്രമം അറിഞ്ഞതേയില്ല, രാവുകളില്‍ കൂട്ടം ചേര്‍ന്ന് അടുത്തദിവസത്തെ പരിപാടികളെപ്പറ്റി ചര്‍ച്ചചെയ്തു, തിരച്ചിലിന്റെ പുതിയ പാഠങ്ങള്‍ മനനം ചെയ്തെടുത്തു. അരിപ്പാറയിലെ പരിസരവാസികളായ ജിജോയും ചിലരും അവര്‍ക്ക് കൂട്ടായി ഒപ്പം ചേര്‍ന്നു. ഒടുവില്‍ ആറാം ദിനം ഹംദാന്റെ ചേതനയറ്റ ശരീരം കണ്ടെടുക്കുമ്പോള്‍ അവരുടെ ചങ്കുപൊട്ടാതിരുന്നില്ല, കണ്ണുകള്‍ നിറഞ്ഞൊഴുകി, വാക്കുകള്‍ ഇടറിവീണു, വിങ്ങിപ്പൊട്ടുന്ന മനസ്സുമായി ഒന്നുമുരിയാടാനാവാതെ അവര്‍ പരസ്പരം നോക്കിനിന്നു. മാനം കറുക്കുന്നതും വെയില്‍ മെല്ലെ മെല്ലെ പിന്‍വാങ്ങുന്നതും അവര്‍ അറിഞ്ഞു. ഹംദാനെ കണ്ടെടുക്കാനായതില്‍........

നിങളുടെ അഭിപ്രായങള്‍
Unable to connect to mysql server: localhost