>> പ്രവാസി
>>
മാറ്റം
>>
മരിക്കുന്ന
സൌഹൃദങ്ങള്‍.
|
ഗൃഹാതുരത്വത്തിന്റെ
സുഖമുള്ള നോവിനെ
നെഞ്ചോട് ചേര്‍ത്ത് പിടിച്ചു വിതുമ്പുന്നവരാണവര്‍..
മരുഭൂമിയില്‍ മരുപ്പച്ച വിരിയിച്ചവര്‍..
വരണ്ട ഉഷ്ണക്കാറ്റിന് പ്രതീക്ഷയുടെ
നനവേകിയവര്‍..
ആരൊക്കെയൊ
കണ്ട സ്വപ്നങ്ങള്‍ക്ക്-
യാഥാര്‍ത്യത്തിന്റെ നിറച്ചാര്‍ത്തേകിയവര്‍..
തങ്ങള്‍ മെനഞ്ഞ സ്വപ്നങ്ങളെല്ലാം-
ദുസ്സ്വപ്നങ്ങളെന്ന് സ്വയം വിധിച്ചവര്‍... |
 |
ഉറ്റവരെയോര്‍ത്ത് തലയിണയെ
ഈറനണിയിക്കുന്നവര്‍...
ഒരു കുടുസ്സ് മുറിയില്‍ ഒരുപാട് ജീവിതങ്ങളെ-
കണ്ടറിഞ്ഞവര്‍..
മനസ്സിന്റെ വിശാലതയില്‍ കിടപ്പുമുറിയുടെ-
അവിശാലതയെ ഭസ്മമാക്കിയവര്‍...
ജന്മനാടിന് സമറ്ദ്ധിയുടെ പൊന്നാട അണിയിച്ചവര്‍..
ഒടുവില്‍ കാലങ്ങളും കാതങ്ങളും കഴിഞ്ഞ്..
ഒരു നെടുവീര്‍പ്പോടെ തിരിഞ്ഞു നോക്കുമ്പോള്‍..
'പ്രവാസി' എന്ന വിളിപ്പേര് മാത്രം കേള്‍ക്കേണ്ടി വന്നവര്‍..!!
നിങളുടെ അഭിപ്രായങള്‍
Fatal error: Call to a member function display_user() on a non-object in /home/cmronweb/public_html/lib/class.comments.php on line 354
| |