ബോട്ടില്‍ നിന്ന് വീണ്ടും തുടരുന്നു....(16/7/2009)

  നിശ്ചിതാവസ്ഥക്ക് വിരാമമിട്ട് വെളളം കയറുന്നു. ഇന്ന് ഉച്ചക്ക് 12 മുതല്‍ 12.30 വരെ വെളളം നിലച്ച അവസ്ഥയിലായിരുന്നു. ഇപ്പോള്‍ വീണ്ടും വെളളം പൊങ്ങുന്നുണ്ട്. ഏവരും കാത്തിരുന്ന തെയ്യംത്തുകടവ് റേഡിലെ വെളളം പുല്‍പറമ്പിലെ റോഡിലെ വെളളവുമായി ഇടമുറിഞ്ഞു. കളത്തിങ്ങല്‍ വീടിനുമുന്നില്‍ അരയ്കുമീതെ വെളളം പൊന്തിയിട്ടുണ്ട്. പുല്‍പറമ്പ് തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായതിനാല്‍ പുല്‍പറമ്പിലെ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും ഒന്ന് തീര്‍ത്തു പറയാം അവര്‍ സന്തോഷിക്കുക തന്നെയാണ്. ഇന്ന് രാവിലെ 10 ന് നടക്കേണ്ട ബോട്ട് റൈസിംഗ് മത്സരം, വൈകുന്നേരം 4 ന് മാറ്റിയതായി സംഘാടക സമിതിക്കുവേണ്ടി സി.ടി.അദീബ് അറിയിച്ചു.




'കൊങ്ങംബൈളളം' ഇങ്ങെത്തുമ്പോള്‍ മാത്രമാണ് ബോട്ടുകളെക്കുറിച്ച് ഉടമസ്ഥര്‍ ആലോചിക്കുക. പലരും ഉപയോഗിച്ച് അശ്രദ്ധമായി വെക്കുന്നതിനാലും പലരുടെയും ബോട്ട് എലി കരണ്ടതിനാലും, വലിയ ദ്വാരങ്ങല്‍ വീണ് ഉപയോഗ ശുന്യമാണ്. ഇന്ന് ബോട്ട് റൈസിംഗ് മത്സരത്തില്‍ എങ്ങനെയെങ്കിലും പങ്കെടുക്കുക എന്ന വാശിയില്‍ ബോട്ടുടമകള്‍ ബോട്ടുമായി പഞ്ചര്‍കടകള്‍ക്കുമുന്നില്‍ ക്യൂവിലാണ്. ഇവരുടെ ബോട്ടുകള്‍ കൂടി ഇറങ്ങുന്ന പക്ഷം കൂടുതല്‍ പേര്‍ മത്സരത്തിനുണ്ടാവുമെന്ന് കരുതുന്നു. രാവിലെ മത്സരം കാണാന്‍ വന്ന സ്ത്രീകളടക്കമുളളവര്‍ മത്സരം നടക്കാത്തതിനാല്‍ നിരാശരായി മടങ്ങി. വൈകുന്നേരം കൂടുതല്‍ കാണികളെയും മത്സരാര്‍ത്ഥികളെയും ഉള്‍കൊളളിച്ചുകൊണ്ട് മത്സരം നടക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ തന്നെ പലരും പരിശീലനത്തിലാണ്.

വീടുകള്‍ ഒഴിഞ്ഞുതുടങ്ങാനുളള തയ്യാറെടുപ്പില്‍....!!!
വെളളം തേവര്‍മണ്ണിന്റെ മുറ്റത്തേക്ക് എത്തിനോക്കിത്തുടങ്ങി. ‘വയലോരം’ പുഴയോരമാവുമെന്ന കണക്കുക്കൂട്ടലില്‍ കെ.ടി. നജീബ്ക്ക തമിഴ് തൊഴിലാളികളെ നേരത്തെതന്നെ ബുക്ക് ചെയ്തു. തന്റെ മകന്‍ ഫര്‍ഹാന്റ ഫൈബര്‍ തോണിയിലായിരിക്കും ഇനിയുളള ദിനരാത്രങ്ങളെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. കരണ്ട് പോയത് നാട്ടുകാരെ അല്‍പം പ്രയാസത്തിലാക്കുന്നുണ്ടെങ്കിലും. കൊങ്ങം ബെളളത്തിന്റെ ആവേശത്തില്‍ തന്നെയാണ് നാട്ടുകാര്‍.

cmronweb നു വേണ്ടി പുല്‍പറമ്പില്‍ മറ്റൊരു ബോട്ടില്‍ നിന്നും മാഹിര്‍
(സമയം 2.30)

Photos: Swalih & Zuhair




ഹമ്പിന്റെ മുകളില്‍ നിന്നും മാഹിര്‍(17/7/2009)

  ഒടുവില്‍ 'കൊങ്ങംബെളളം' യാഥാര്‍ത്ഥ്യമായി. രണ്ട് ദിവസമായി തുടരുന്ന വെളളപ്പൊക്കം ഇന്നത്തോടെ അതിന്റെ രൌദ്രഭാവം പൂണ്ടിരിക്കുന്നു. വളരെ സാവാധാനം ഏറിയേറി വന്ന വെളളം ചേന്ദമംഗല്ലൂര്‍ - മുക്കം റോഡിനെ കീഴടക്കി. ഇപ്പോള്‍ പി.കെ. റസാഖിന്റെ വീടിനു മുന്നില്‍ എത്തിയിരിക്കുന്നു. പലരും വാഹനങ്ങള്‍ കയറ്റിവെച്ചത് അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. രാവിലെത്തതന്നെ എല്ലാവരും വാഹനങ്ങള്‍ പാലിയിലേക്ക് മാറ്റി. പുല്‍പ്പറമ്പിലെ പലഭാഗങ്ങളും ചെറിയ ചെറിയ തുരുത്തുകളായി മാറി. കളത്തിങ്ങല്‍, തേക്കും പാലിയില്‍, അമ്പലക്കണ്ടി ഭാഗങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. അവശ്യ സാധനങ്ങള്‍ വാങ്ങന്‍ ചേന്ദമംഗല്ലൂര്‍ അങ്ങാടിയിലെക്ക് തോണിയിലും ബോട്ടിലുമായി വരുന്നു. കറന്റില്ലാത്തതിനാല്‍ കൂടരഞ്ഞി പള്ളിപ്പെരുന്നാളിന് കത്തിക്കുന്നതിനേക്കാള്‍ ഇത്തവണ മെഴുകുതിരിക്ക് കൂടുതല്‍ കച്ചവടം നടന്നെന്ന് പനങ്ങോടന്‍ സ്റോര്‍ ഉടമ ഇസ്തിഖാര്‍ സാക്ഷ്യപ്പെടുത്തുന്നു. തേവര്‍ മണ്ണുകാര്‍ വീട്ടില്‍ വെള്ളം കേറുമെന്ന ഭീതിയിലാണ്. ഇപ്പോള്‍ അവരുടെ കോലായിലെത്തിക്കഴിഞ്ഞു. സാവധാനം കയറിയവെള്ളം ഇറങ്ങാന്‍ സമയമെടുക്കുമെന്ന് പഴമക്കാര്‍ അനുഭത്തിന്റെ വെളിച്ചത്തില്‍ ആണയിടുന്നു. ഇപ്പോള്‍ വെള്ളം നമ്പുതൊടിക്കു മുന്‍പില്‍ എത്തിയിരിക്കുന്നു (സമയം 11.30)
പുലര്‍ച്ചെ വെള്ളം അല്‍പം ഇറക്കം തുടങ്ങിയെങ്കിലും 6 മണിയോട് കൂടി വീണ്ടും കയറ്റമായി. കാരണവന്‍മാര്‍ പറയുന്നു "ചാലിയാര്‍ തിക്കുകയാണെന്ന് ''. ചാലിയാര്‍ വെള്ളം കൊണ്ടാണോ ഊര കൊണ്ടാണോ തിക്കുന്നതെന്ന് അറിയാതെ കുട്ടികളും പറയുന്നു "ചാലിയാര്‍ തിക്കുന്നു ''.
മിനി പഞ്ചായബുകാര്‍ക്ക് അല്‍പം ആശ്വാസം; ഇത്തവണ വെള്ളം റോഡിന് സമാന്തരമായി നില്‍ക്കന്നു. പഞ്ചാബുകാര്‍ ആഹ്ളാദ തിമിര്‍പ്പിലാണ് . റോഡിലൂടെ പോകുന്ന എല്ലാ യുവാക്കളെയും അവര്‍ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു അകൂട്ടത്തില്‍ www.cmronweb.com ന്റെ പ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല. ശ്രീനിവാസന്‍ പറഞ്ഞത് പോലെ ക്യാമറയും കൂടെ ചാടാത്തത് കൊണ്ട് ഫോട്ടോകള്‍ സൈറ്റിലേക്കെത്തിക്കാന്‍ കഴിഞ്ഞു.
രാവിലെ മുതല്‍ അങ്ങാടിയിലെ ഇറച്ചിക്കടക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. കൊങ്ങം ബെള്ളവും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നാല്‍ ചേന്ദമംഗലൂര്‍ക്കാര്‍ക്ക് ഇറച്ചിതിന്നണം. പ്രമുഖ കോളമിസ്റ് എ.എം. ഷിനാസിന്റെതാണ് ഈ കമന്റ്.
മീന്‍ പിടുത്തവും തകൃതിയായി നടക്കുന്നു. തണ്ടാടിയിട്ടും ചൂണ്ടയിട്ടും മീന്‍പിടുത്തം ജോര്‍. വെള്ളക്കയറ്റം ഇപ്പോള്‍ തല്‍ക്കാലം നിലച്ചിട്ടുണ്ട്.


വെള്ളപ്പൊക്കത്തെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്ത്‌ പറയാനുണ്ട്‌ ?


1. Daw. Says ...
expecting more pictures & and exclusive reports from 'Darshi' ground. You have done well. cong------ Mahir.
2009-07-16 04:57:09


2. saifudheen pottassery Says ...
ആധിയും വ്യാധിയും ആകാംഷയും സന്തൊഷവും ആഹ്ലാദവും മല്‍സരവും ഒത്തുചെരുന്ന നാട്ടുകാരുടെ ഈ ഉല്‍സവത്തില്‍ പഴയ ഒര്‍മകള്‍ അയവിറക്കികൊന്ഡ് jeddahനിന്നും

saifudheen pottassery

2009-07-16 06:12:32
Email : saifcmr@yahoo.com

3. Nabeel Doha-Qatar Says ...
Nostalgic feeling of the festival season in chennamangallur...... You are doing well through the web.... Go ahead!

Condolence to my nigbour Ummer Kaka.

2009-07-16 08:57:45
Email : umernabeel@gmail.com

4. Kamil Says ...
Pora pora,,,,, KOngambellam ethra Vannalum Namukku Pora,,,,
Athu pole thanne varthayum Chithrangalum Pora......


2009-07-16 09:25:26


5. Abu Naseef Says ...
Thanks a lot Mahir
2009-07-16 09:45:58


6. SULFIKER ALI. I.K. DUBAI. Says ...
I Pray 2 ALLAH 2 Ummerkka.........The time is too late 2 do the needful 2 make this occassion a festival on tourisom !
2009-07-16 09:47:47
Email : thajuzaman2002@gmail.com

7. BABU EP Says ...
MISSING SOOOOOOOOOOOOO MUCH.

I HAD A KONGAM BELLAM FEW YEARS AGO. SINCE THEN NOTHING. PHOTOS ARE REALYY HURTING. WE ALL MISS ALL THESE. ANY WAY GOOD WISHES TO U ALL. HAVE FUN.


2009-07-16 10:03:52
Email : arahmanep@gmail.com

8. shamsu Says ...
Thanks to everybody waiting more photo
2009-07-16 10:08:51


9. Junais Kaniyath Says ...
Hi Mahir,
Excellent photos and description. Keep covering more areas,angles with your cam & charm!! Mention the exact location under each photo. Feel, I am already wet in 'kongambellam'!!

Thanx and wishes,
Junais

2009-07-16 10:21:27
Email : kaniyath.junais@gmail.com

10. sajid ali Says ...
thanks for all to give updates of flood. and we pravasis feeling too much.


2009-07-16 10:24:20
Email : sajid@zahrawi.com

11. Says ...
Goood work mahir...
2009-07-16 10:28:10


12. P.T. Muhamed Sadik (munnoor) Says ...
എനിയ്‌ക്ക്‌ നാട്ടില്‍ വരാന്‍ തോന്നുന്നു...
2009-07-16 11:28:37
Email : ptsadik@gmail.com

13. Abdul hameed Says ...
thaks for the updating
hameed from PAZHUR

2009-07-16 11:50:58
Email : anaduvath2004@gmail.com

14. iam a chennamangalloori Says ...
koke ethra kulam kanda daa kulam ethra kokine kanda daa nammal ethra kongamballam kanda daa namuku ithu oru puthari aanoday
2009-07-16 12:22:03


15. Jasim Ali .T.P from IYA Kuwait Says ...
Thanks so much for updated Natural photos .
Really excellent
Please add this raining Natural photos in Nostalgic memmories (http://cmronweb.com/pages/gallery/Nostalgia.htm)
Really marvellous and appreciative site .
I appreciate and pray for all who worked behind this well conducted site
Let's All pray ALLAH the almighty to accept all our good deeds and reward us here and hereafter.

WajazakumuLLAH khyral jaza..
Maassalaama

Jasim Ali.TP
Mongam



2009-07-16 12:28:47
Email : jasim.tp@gmail.com

16. KT Hashim Says ...
Thanks for cmronweb.com team for their enviable work. I am so happy that Pravasis from every nook and corner of the middle east vist the site and share their views. Let us utilise such moments for more creative works. May Allah bless the soul of Ummerkaka..Aameeen.
2009-07-16 13:30:34
Email : plaintruth2@gmail.com

17. Fouzy KT Says ...
വെള്ളപ്പൊക്കം എപ്പൊഴും കുറെ നല്ല ഓര്‍മ്മകളാന് മനസ്സില്‍ തരുന്നത്‌. ഒരു 10-12 കൊല്ലങ്ങള്‍ക്ക് മുമ്പുള്ള ഒരു വെള്ളപ്പൊക്കത്തില് ഞാനും ന്റെ മൂത്തപ്പയുടെ മകനും കൂടി മേലെ റോഡില്‍ പാണ്ടി ഇട്ടതു ഓആര്‍ക്കുന്നു. അന്ന് ഞങ്ങള്‍ ഒരു ഡബല്ടെക്ക്ര്‍ പാണ്ടിയില്‍ ടെലെഫോണ്‍ ലൈന് പിടിച്ചുനീങ്ങുമ്പോള്‍ മുന്നിലിരിക്കുന്ന അവന് ചെറുതായി കറണ്ട്‌ അടിച്ചു. പക്ഷേ തൊട്ട്‌ പിറകിലിരിക്കുന്ന എനിക്കും കൂടെ അടിക്കട്ടെ എന്നു കരുതി മിണ്ടിയില്ല. എനിക്കടിച്ചതും ഞാന്‍ പേടിച്ച് നീര്‍കോലി കടിച്ചതാണെന്ന് കരുതി അവനെയും പിടിച്ചു വെള്ളത്തിലേക്കു ഒറ്റ ചാട്ടം. പിന്നെ തിരിച്ചു പാണ്ടിയിലേക്ക് കയറാന്‍ കുറെ കഷ്ടപ്പെട്ടു............. ഇംശാ അല്ലാഹ അടുത്ത കൊല്ലം മഴക്കാലത്ത്‌ നാടില്‍ പോവാന്‍ കഴിയട്ടെ..

2009-07-17 00:00:45
Email : fouzyahmed@yahoo.com

18. anees kodiyathur Says ...
good reporting mahir :)
anees kodiyathur from cochin

2009-07-17 01:56:30
Email : aneesrahman100@yahoo.com

19. sabith Says ...
nice kongambellam. full vellathila adikam comnt adikkan nerammilla
2009-07-17 04:48:25
Email : sabith60@gmail.com

20. Ashru thevermannil Says ...
Mahir, expecting more fotos and your valuable reports from boat or infront of my house.
Thanks to all cmronweb team

2009-07-17 06:28:46
Email : ashrafjeraid@gmail.com

21. Abdul Majeed Thevarmannil Says ...
You are doing fantastic job. I feel same like I am there. Fortunately Allah help us with no problem to my new thevarmannil house and all my family houses. I would appreciate again for your instant updates and live entry of photos.
2009-07-17 09:46:01
Email : thevarmannil46@yahoo.com

22. kodappana- fujiarah 00971505178144 Says ...
"പഞ്ചാബുകാര്‍ ആഹ്ളാദ തിമിര്‍പ്പിലാണ് . റോഡിലൂടെ പോകുന്ന എല്ലാ യുവാക്കളെയും അവര്‍ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു അകൂട്ടത്തില്‍ www.cmronweb.com ന്റെ പ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല."
Mr. Mahir, What about our Pllikali Salam

kodappana-fujairah

2009-07-17 11:44:19
Email : abdulla.kodappana@gmail.com

23. abdumon kadamballi Says ...
Vallaokathinu suka aashmsakal
2009-07-17 11:59:39
Email : punnasameer@yahoo.com

24. Haris thekkumpaliyi Says ...
a nostalgic feeling.congratulation mahir shahir and team.

haris doha

2009-07-17 16:09:31
Email : haristpcmr@yahoo.com

25. Shami.. Says ...
Sharikkum aa nalla ormmakal...
sharikkum miss cheyyunnu...
congrates mahie sahir & the all crue...
thanks a lot..


2009-07-17 23:37:10
Email : bichoosmvr@yahoo.com

26. jaseer Says ...
Expecting updated news from Mini Panjab.Thanks Mahir.
2009-07-18 00:03:16
Email : jasidxb@gmil.com

27. Biju Atholi.Dubai. Says ...
Thanks Mahir,More photos and news,because we are missing the flood.
2009-07-18 00:54:54
Email : bijut@mbs-group.net

28. Jamsheer Says ...
sharkkum Ha nalla ormakal miss cheyyunnu
Ellam kanumbol valare sandhosham thonunu

എനിയ്‌ക്ക്‌ നാട്ടില്‍ വരാന്‍ തോന്നുന്നു...

Thanks Mahir


Jamsheer.vt Pazhur

Dubai.....

2009-07-18 01:02:32
Email : jamshivt@gmail.com

29. safeer - Doha , Qatar Says ...
Vigorous congratulations to CMRONWEB team. Especially Mahir, Swalih and Zuhair…
We Pravasees are getting nostalgia...
Please Organize a Rapid Action Force to help the victims of this deluge.

2009-07-18 01:26:32
Email : safeercmr@gmail.com

30. mujeebulla kasim Says ...
Congrads my dear young friend Mahir...Please update the pictures..Also say in ur report how we can catch CMR..availability of thoni from pottasseri/ or via mukkam..
oru Pravasi at Kozhikode--mujeebulla kasim

2009-07-18 02:05:35
Email : mujeebullakasim@gmail.com

31. mohd:Rafi Says ...
hai mahir verry nice photos
2009-07-18 03:46:55
Email : mohd.mon76@gmail.com

32. sameer Says ...
2 month kazhinchittu vannal mathiyayirunnu
i miss thooofffffffffffaaaaaaaaaaan
expecting more pictures, helo mahir stay here, dont think another visaaaa

2009-07-18 04:22:23
Email : punnasameer@yahoo.com

33. basheer.p.m Says ...
thanks Mr.mahir . expecting more photos.and i pray to allah to ummerkaka. vadakuveetil.
2009-07-18 06:03:22
Email : basheerawadi@gmail.com

34. arshad from jeddah Says ...
thanks boss supper photos
2009-07-18 10:04:22
Email : arshadbiju@gmail.com

35. sayeed doha Says ...
,prayathe vellunna churuchurukkade nattil odinadannirunna
ummarkayude oormakalku mubbil namikkinnu.

2009-07-18 14:11:21
Email : sayeedkp@gmail.com

36. mehboob cmr (tt) Says ...
nice photos mahir,mehbub congrats pls update ,,,,
2009-07-18 15:25:20
Email : mehbu1@gmail.com

37. MANSOOR TK Says ...
chembinkariyum chorum thinnnu , charukasalayilrunnu mazhayum nokkiyirikkan kothiyakunnu....... - ellam ormagal ........

thanks a lot mr Mahir , expecting more from CMR Esp. Kizhikkumuri area




aburabahtk@gmail.com

2009-07-19 14:26:37


38. Shaheen Najeeb Says ...
Mahir,

i have no words to appreciate this good work, kongamvallam always brings a festive mood to all chenamangalurians, i use to enjoy each and every kongamvallams since my child hood, i just missed this great event, we are atleast gifted to view latest updates through you guys,

thanks

2009-07-20 01:00:36
Email : shaheennajeeb@gmail.com

39. Irfan Najeeb Says ...
പെരുമഴ കൊണ്‍ട് പറമ്പിലെ മുളിയെറുബിന്റെ കടിയുടെ നീറ്റലറിയതെ വാഴ വെട്ടി പാണ്ടിയുണ്ടാകി കുറേ കളിച്ചു കൈയും കലും കോച്ചിപ്പിടിച്ചു കോലായില്‍ വന്നു നില്‍കുമ്പൊ ശകാരിച്ചുകൊണ്‍ട് വന്നു ഉമ്മ തല തോര്‍തി തരുംമ്പഴും നോകെതാ ദൂരതിലുള്ള കൊങം ബള്ളം നോകി ഞാന്‍ ഉമ്മയോടു ചോദിച്ചദ് 'ഇത് നളെക്ക് ഉണ്ടാവൊ, കുറചു നേരം ചൂണ്ടലിടട്ടെ..'

2009-07-22 09:18:09
Email : irfannajeeb@hotmail.com

40. sabeel Says ...
njattettiye avoid cheyyan arum nokkandaaaaaaaaa
2009-08-05 08:06:17
Email : sabeeltcmr@gmail.com

41. arshad eranhimavu,now in jeddah Says ...
enik ishtta petta naadu,oru aana moothram ozhichal vellapokkam,cmr supper.
2010-01-07 12:22:22
Email : arshadbiju@gmail.com


Welcome Anonymous(അജ്ഞാതന്‍)

  Log out   |   Login   |   Register   |  Malayalam Type Tool  |  All Comments  


Name  :* (Mandatory)

Email  :

[എല്ലാ കമന്റുകളും നിങ്ങളുടെ ഇ മെയിലില്‍ ലഭിക്കാന്‍ ഇവിടെ സെലക്റ്റ് ചെയ്യുക]


Enter the string displayed above

 
Chennamangaloor flood water-2009
2009 cmr on web flood water at chennamangaloor, calicut, kerala