പെരുന്നാള്‍ ഒരുക്കങ്ങള്‍(21/9/2009)

ചേന്ദമംഗല്ലുര്‍ ചെറിയ പെരുന്നാളിനായി ഒരുങ്ങി കഴിഞ്ഞു. ഒതയമങ്ങലം മഹല്ല് ഈദ് ഗാഹിന്‌ ഇത്തവണ മഴയെ കരുതി പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. സഹോദര സമുദായാംഗങ്ങളെ കൂടി പങ്കെടുപ്പിക്കുന്ന പരിപാടി നാടിന്റെ ഉല്‍സവമാക്കി മാറ്റാന്‍ ആണ്‌ കുഞ്ഞുട്ടി മോന്റെയും നാസര്‍ ടി പി യുടേയും നേതൃത്തത്തിലുള്ള ഈദ് ഗാഹ് കമ്മിറ്റി ശ്രമിക്കുന്നത്. നാടും നാട്ടുകാരും മൊത്തം ഈദ് ഗാഹ് മോടി പിടിപ്പിക്കാന്‍ ഒരുമിക്കുന്ന കാഴ്ചയായിരുന്നു ഈ ദിവസങ്ങളില്‍. കുട്ടികള്‍, മുതിര്‍ന്നവര്‍ ഭേദമില്ലാതെ എല്ലാവരും ഈദ് ഗാഹിന്റെ പരിസരങ്ങളില്‍ ഇന്നു സന്നിഹിതരായിരുന്നു.
പെരുന്നാളിന്‌ കൊഴുപ്പ് കൂട്ടാനായി സോളിഡാരിറ്റിയുടെ പാട്ടു പെട്ടിയും കമ്പവലിയും ഉണ്ട്. പാട്ടു പാടുന്നവരിലെ നല്ല പാട്ടുകാരെ തിരഞ്ഞെടുക്കുന്നത് കേള്വിക്കാര്‍ തന്നെ ആണെന്നതാണ്‌ പാട്ടുപെട്ടിയെ ശ്രദ്ധേയമാക്കുന്നത്. പുല്‍‌പറമ്പിലേയും പഞ്ചാബിലേയും മല്ലന്മാര്‍ കമ്പവലിക്കായി ഒരുങ്ങി കഴിഞ്ഞു. ശാക്കിര്‍ പാലിയില്‍ ബന്ന മാഷിന്റെ കൂടെ പാട്ടു പെട്ടി കൊഴുപ്പിക്കാനുള്ള ഓട്ടത്തിലാണ്‌.
സലഫി മസ്ജിദിന്റെ നേതൃത്തത്തില്‍ പ്രത്യേക ഈദ് ഗാഹിനായി ഗുഡ് ഹോപ്പ് ഗ്രൗണ്ടും ഒരുങ്ങിയിട്ടുണ്ട്.




Good Hope Eid Gah





നന്മയുടെ വസന്തം വിടര്‍ത്തി അവസാന വെള്ളിയാഴ്ചയും വിടചൊല്ലി(18/9/2009)

നന്മകളുടെ വസന്തം വിടര്‍ത്തിയ റമദാനിന്റെ അവസാനത്തെ വെള്ളിയാഴ്ചയും വിടചൊല്ലി. ഒരു മാസക്കാലതെ ത്യാഗത്തിലൂടെ നേടിയെടുത്ത നിര്‍വൃതിയും അതുവഴി സ്വര്‍ഗാരാമത്തില്‍ സാഫല്യത്തിനായി അകമുരുകിക്കൊണ്‍് കണ്ണീര്‍ വാര്‍ത്ത് തന്റെ റബ്ബിനോട് പ്രാര്‍ഥനയുമായ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പള്ളികളില്‍ വിശ്വാസികളെകൊണ്ട് നിര്‍ഭരമായി.
ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളിയല്‍ ഖത്തീബ് ഹമീദ് വാണിമേല്‍ ഖുത്തുബ നിര്‍വഹിച്ചു. വ്രതശുദ്ധിയിലൂടെ ആര്‍ജിതമായ നന്മകള്‍ ഉടയാടകള്‍ ‍പോലെ അഴിച്ച് മാറ്റാന്‍ ശ്രമിക്കരുതെന്ന് വിശ്വാസികളെ അദ്ദേഹം ആഹ്വാനം ചെയ്തു.
കാരുണ്യവാന്റെ ശാശ്വതമായ സ്വര്‍ഗ സങ്കേതം കിട്ടുന്നതിനാണ് സത്യവിശ്വാസികള്‍ ചിന്തിക്കേണ്ട‍ത്. പാപമോചനത്തിനായി പരിശ്രമിച്ചും സ്വഭാവവും സംസ്കാരവും ദൈവിക ഇഷ്ടത്തിനായി വിനിയോഗിച്ച് ഇതിന്റെ ഫലം കിട്ടാനായിട്ടുള ജീവിതവുമായാണ് നാം മുന്നോട്ട് പോകേണ്ട‍ത്. ഈ ആര്‍ജിത നന്മകള്‍ വസ്ത്രങ്ങളെ പോലെ മാറ്റരുത്. സുന്നത്ത് കാര്യങ്ങളിലും കൂടുതല്‍ ശുശ്കാന്തിയും താല്‍പര്യവും കാണിക്കണം. നോമ്പ് കഴിഞ്ഞാലും നന്മകളുടെ മേല്‍ അധിനിവേശമാക്കരുത്. അതുവഴി തരംതാഴ്ന്ന സാഹചര്യം സൃഷ്ടിക്കയുമരുത്. ഖുര്‍ആന്‍ ജീവിതത്തിന്റെ സാന്ത്വനവും സ‍ന്മാര്‍ഗ വെളിച്ചവുമാണ്. വ്രതവിശുദ്ധിയിലൂടെ നേടിയെടുത്ത നന്മകള്‍ കാത്ത് സൂക്ഷിക്കുന്നതിലും ജാഗ്രതരാവണം.
പെരുന്നാള്‍ ആഘോഷവേളയില്‍ തഖ്ബീര്‍ ധ്വനികള്‍ക്ക് പകരം പടക്കധ്വനികളാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കലയിലും സാംസ്കാരിക പരിപാടിയിലും നോമ്പിന്റെ ചൈതന്യം ചോര്‍ന്ന് പോകരുത്. ഗ്രാമങ്ങളും വീടുകളും തക്ബീര്‍ ധ്വനികള്‍കൊണ്‍് മുഖരിതമാവണം അദ്ദേഹം പറഞ്ഞു.

തയാറാക്കിയത് : ഉണ്ണിച്ചേക്കു




ഈദ് ഗാഹ് ജനകീയ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി(16/9/2009)

ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈദ് ഗാഹിന്‌ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷത്തേതു പോലെ സഹോദര സമുദായാംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ഈദ് സുഹൃദ് സംഗമവും ഉദ്ദേശിക്കുന്നുണ്ട്. എം പി മുഹമ്മദ് അബ്ദുറഹിമാന്‍(കുഞ്ഞുട്ടി മോന്‍), ടി പി അബ്ദുന്നാസര്‍ എന്നിവരുടെ നേതൃത്തത്തിലാണ്‌ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. കാനക്കുന്നത്ത് അബ്ദുള്ള, ചാളക്കണ്ടി സഫീര്‍ എന്നിവരാണ്‌ യഥാക്രമം റിഫ്രഷ്മെന്റ്, ഭക്ഷണം എന്നെ വകുപ്പുകളുടെ ചുമതല വഹിക്കുന്നത്. ജബ്ബാര്‍ സി ടി, അഷ്‌റഫ്, ടി കെ ഷാഹുല്‍ ഹമീദ്, ഉമ്മര്‍ മാസ്റ്റര്‍, ഉണ്ണിച്ചേക്കു, ഷിഹാബ് കെ വി, നസീം എ പി, എന്നിവരാണ്‌ ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ചൊവ്വാഴ്ച തറാവീഹിന്‌ ശേഷം പള്ളിയില്‍ ഇതു സമ്പന്ധമായി യോഗം ചേര്‍ന്നിരുന്നു.





ഖത്തര്‍ ഈദ് സംഗമം.(16/9/2009)

ഖത്തര്‍ ഇസ്‌ലാഹിയ അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ഈദ് സംഗമം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. സംഗമത്തിന്റെ നടത്തിപ്പിന്നായി സഫീറുറഹ്മാന്‍ (കണ്‍‌വീനര്‍), റഫീഖ് ചെറുകാരി, മുഹമ്മദ് മുത്താപ്പുമ്മല്‍, ഉസാമ പയനാട്ട് എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. അസോസിയേഷന്‍ ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് കെ സുബൈര്‍ അദ്ധ്യക്ഷനായിരുന്നു.




കമ്പവലിയും പാട്ടുപെട്ടിയും(16/9/2009)

പെരുന്നാളിനോടനുബന്ധിച്ച ഇശല്‍ സന്ധ്യയും കമ്പവലി മല്‍സരവും സംഘടിപ്പിക്കുന്നു. സോളിഡാരിറ്റി ചേന്ദമംഗല്ലൂര്‍ യൂനിറ്റാണ്‌ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രദേശത്തെ പാട്ടുകാരെ കൂടി ഉള്‍പ്പെടുത്തിയാണ്‌ ഇശല്‍ സന്ധ്യ നടത്തുന്നത്. എറ്റവും നല്ല പാട്ടുകാരനെ/പാട്ടുകാരിയെ തിരഞെടുക്കാനുള്ള ജനകീയ ഗാല‌പ്പോള്‍ ആണ്‌ ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ഷാക്കിര്‍ പാലിയില്‍ കണ്‍‌വീനറും , കുട്ടിഹസ്സന്‍ പി, ഷകീബ് വി കെ, ഷമീല്‍ ടി കെ, ജസീം കെ എന്നിവര്‍ വിവിധ വകുപ്പ് മേധാവികളുമായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

 

വാര്‍ത്ത : സാബിഖ് സമാന്‍‍

 
 
2009 cmr on web Chennamangallur News chennamangaloor GMUP school