Home  |  History  |  News  | Pravasi  | Gallery  | Writers   | Kids Corner  | Institutions  | EmailFonts  |  About
 


ഫൂട്ബാളില്‍ നാടിന്ന് വീണ്ടും അംഗീകാരം (22/11/2008)

    ചേന്ദമംഗല്ലുരിന്റെ കേളികേട്ട ഫൂട്ബാള്‍ പെരുമക്ക്‌ ഖത്തറില്‍ അംഗീകാരത്തിന്റെ കിരീടം. ഖത്തറില്‍ വെച്ചു പ്രവാസികള്‍ക്കായി നടന്ന അന്തര്‍ ജില്ലാ ഫൂട്ബാള്‍ മേളയില്‍ കോഴിക്കോടിനെ പ്രധിനിധീകരിച്ച്‌ പങ്കെടുത്ത MAK കിരീടം ചൂടിയപ്പോള്‍ ഒരര്‍ത്ഥത്തില്‍ അത്‌ നാടിന്റെ ഫൂട്ബാള്‍ പ്രതിഭാ ബാഹുല്ല്യത്തിന്‍ ഒരു അംഗീകാരം കൂടിയായി.
   
ഫൈനല്‍ മല്‍സരത്തില്‍ KMCT മലപ്പുറത്തെയായിരുന്നു കോഴിക്കോട്‌ 3-0ന്‌ തോല്‍പിച്ചത്‌. 22 പേരുള്ള ടീമിലെ 14 പേരും ചേന്ദമംഗല്ലൂരുകാരായിരുന്നു. അവസാന മല്‍സരത്തില്‍ ടീമിന്റെ വിജയ ഗോളുകള്‍ നേടി നാടിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയത്‌ അബ്ദുല്‍ ഹകീം, ശബീബ്‌ എന്നിവരാണ്‌. പ്രമുഖ ഫൂട്ബാളര്‍ ആസിഫ്‌ സഹീര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഷബീര്‍ ടി കെ യെ ടൂര്‍ണമെന്റിലെ മികച്ച ഫൂട്ബാളര്‍ ആയി തിരഞ്ഞെടുത്തു. അബ്ദുല്‍ ഹകീം ആയിരുന്നു ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്‌.
ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ സ്റ്റേഡിയത്തില്‍ കളി കാണാന്‍ എത്തിയിരുന്നു.
വിജയാഘോഷത്തിന്റെ ഭാഗമായി MAK സംഘടിപ്പിച്ക ചടങ്ങില്‍ അസ്‌ലം സി ടി അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ കൊടപ്പന പരിപാടി ഉത്ഘാടനം ചെയ്തു. കളിയിലെ പ്ലെമെക്കറായി തിളങ്ങിയ അബ്ദുറഹിമാനെ ചടങ്ങില്‍ വെച്ച്‌ അഭിനന്ദിച്ചു. കളിക്കാര്‍ക്കു വേണ്ടി ഒരു സ്ഥിരം സ്റ്റേഡിയം ഒരുക്കി കൊടുക്കാമെന്ന് MAK ഭാരവാഹികളുടെ വാഗ്ദാനം നിറഞ്ഞ മനസ്സോടെയാണ്‌ സദസ്സ്‌ ശ്രവിച്ചത്‌. വിജയനുമോദനത്തിന്റെ ഭാഗമായി കളിക്കാര്‍ക്ക്‌ വേണ്ടി വിരുന്നും സംഘടിപ്പിച്ചിരുന്നു.

 


More fotos>>





 
 
2008 cmr on web Chennamangallur News