| |
1997ല്‍ ചേന്ദമംഗല്ലുരില്‍ അവതരിപ്പിച്ച ഒരു ഗൃഹാങ്കണ നാടകത്തിന്റെ വീഡിയൊ
നന്മ കാക്കുന്ന നാട് എസ് ഐ ഒ കാമ്പയിനോടനുബന്ധിച്ച് 1997ല്‍ ചേന്ദമംഗല്ലുരില്‍ അവതരിപ്പിച്ച ഒരു ഗൃഹാങ്കണ നാടകത്തിന്റെ വീഡിയൊ.രണ്ട് മാസത്തോളം നീണ്ടു നിന്ന കാമ്പയിനില്‍ കൃഷി, വിദ്യാഭ്യാസം, മീഡിയ, ആരോഗ്യം, പ്രകൃതി, കല, വനിത എന്നീ മേഖലകളെയെല്ലാം സ്പര്‍ശിക്കും വിധം സെമിനാറുകളും പൊതു ബോധവല്‍കരണവും നടത്താന്‍ ഈ കാമ്പയിന്‍ കാലയളവില്‍ എസ് ഐ ഒ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു. ജാബിര്‍ സുലൈം എഴുതി സംവിധാനം ചെയ്ത കറ വീണ കാച്ചി കരയുന്ന കല്ലാചി എന്ന നാടകം യുവാക്കളുടെ അന്നത്തെ അവസ്ഥയെയായിരുന്നു വരച്ചു കാട്ടിയിരുന്നത്. ചേന്ദമംഗല്ലൂരിലെ ഇരുപതിലധികം വീട്ടുമുറ്റങ്ങളില്‍ വെച്ചായിരുന്നു ഈ നാടകം അവതരിപ്പിക്കപ്പെട്ടത്. നിഅമത്ത് എന്‍ കെ, മുബാറക്ക് കെ തുടങ്ങിയ ചേന്ദമംഗല്ലൂര്‍ സ്വദേശികളും, ഹിഷാം മാടായി തുടങ്ങിയ ഇസ്‌ലാഹിയ കോളേജ് വിദ്യാര്‍ഥികളുമായിരുന്നു നാടകത്തില്‍ അഭിനയിച്ചിരുന്നത്. ഒന്നര ദശകത്തിന് ശേഷം ഇതേ നാടകം വീണ്ടും കാണുന്നതില്‍ കൗതുകമുണ്ട്.
നിങ്ങളെന്ത് പറയുന്നു
Fatal error: Call to a member function display_user() on a non-object in /home/cmronweb/public_html/lib/class.comments.php on line 354
|