ചേന്ദമംഗല്ലൂര്‍ വിജയികള്‍(27/3/2011)

ദോഹ: രണ്ടാമത് മാക്(MAK) ഖത്തര്‍ ഇന്റര്‍ മഹല്ല് സ്പോര്‍ട്സ് ആന്‍ഡ്‌ ഗയിംസ് മത്സരങ്ങളുടെ ഭാഗമായി ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ വച്ച് നടത്തിയ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ചേന്ദമംഗല്ലൂര്‍ വിജയികളായി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഫൈനലില്‍ കരുത്തരായ മൂഴിക്കല്‍ ടീമിനെയാണ് അവര്‍ പരാജയപെടുതിയത്. ചേന്ദമംഗല്ലൂരിനു വേണ്ടി യൂനുസ്, ജംഷിദ്, മുക്താര്‍ എന്നിവരും മൂഴിക്കലിനു വേണ്ടി നിസാറും ഗോളുകള്‍ നേടി. ക്യാപ്റ്റന്‍ അബ്ദുരഹിമാന്റെയും പ്രധിരോധ നിരയുടെയും പ്രകടനം ശ്രദ്ധേയമായിരുന്നു.
ചേന്ദമംഗല്ലൂര്‍ ടീമിനായി ശാഹിദ് (ഗോള്‍ കീപര്‍), സാജിദ് ഇടക്കണ്ടി, യൂനുസ്, അബ്ദു, അബ്ദുറഹ്മാന്‍, ജംഷിദ്, മുക്താര്‍, ശാനില്‍, അഫ്സല്‍ എന്നിവര്‍ ബൂട്ട് കെട്ടി. ചേന്ദമംഗല്ലൂര്‍ നിവാസികളായ റഷീദ് കുരുബ്ര, സാജിദ് കെ . പി, യാസര്‍, അന്‍വര്‍ സലിം എന്നിവര്‍ മറ്റു മഹാല്ലുകള്‍ക്ക് വേണ്ടിയും കളിച്ചിരുന്നു.കോഴിക്കൊടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ മാക് രക്ഷാധികാരി സുബൈര്‍ കോടപ്പന ഉല്‍ഘാടനം ചെയ്തു. മാക്‌ പ്രസിഡന്റ്‌ താഹിര്‍, സെക്രട്ടറി അസ്ലം ചെറുവാടി, ഗയിംസ് കണ്‌വീനര്‍ സഫീര്‍ ചേന്ദമംഗല്ലൂര്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ഗെയിംസിലെ മറ്റിനങ്ങള്‍ വരും ആഴ്ചകളില്‍ നടക്കുന്നതാണ്. മുന്‍ വര്‍ഷ ഓവറോള്‍ വിജയികളായ ചേന്ദമംഗല്ലൂര്‍ മഹല്ല് ഇത്തവണയും വിജയം ആവര്‍ത്തിക്കാനായുള്ള ശ്രമങ്ങളിലാണ്.

 

 

ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116
 
 
2011 cmr on web Chennamangallur News chennamangaloor GMUP school