കാളിയേടത്ത് ചേക്കുട്ടി മരണപ്പെട്ടു(6/3/2011)


കാളിയേടത്ത് ചേക്കുട്ടി (റഷീദ് ഖത്തര്‍, സലീം ഖത്തര്‍, മുജീബ്, സലാം എന്നിവരുടെ പിതാവ്) മക്കത്ത് വെച്ച് ഉംറക്കിടെ മരണപ്പെട്ടു. ഉംറയുടെ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ച് ശനിയാഴ്ച രാത്രി താമസ സ്ഥലത്ത് എത്തിയ ശേഷം പെട്ടെന്ന് അസുഖം ബാധിച്ച് തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊടിയത്തൂരിലെ എം എ സലാം മാസ്റ്ററുടെ നേതൃത്തത്തില്‍ ഒരാഴ്ച മുന്‍പാണ് ഇദ്ദേഹം ഉംറക്ക് എത്തിയത്. ഞായറാഴച രാവിലെ സൗദി സമയം 4 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
മൃതദേഹം അല്‍നൂര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ച ശേഷം ഇന്ന് രാവിലെ(തിങ്കള്‍) ആറ് മണിയോടെ മക്കയില്‍ കബറടക്കി. മയ്യിത്ത് നമസ്കാരം ഈസ്റ്റ് ചേന്ദമംഗല്ലുര്‍ മസ്ജിദ്, ഒതയമംഗലം ജുമുഅത്ത് മസ്ജിദ്, ഖത്തരിലെ ബോംബെ മസ്ജിദ് എന്നിവിടങ്ങളില്‍ നടന്നു. സൗദിയില്‍ ഉംറ ഗ്രൂപിന്റെ കൂടെയുണ്ടായിരുന്ന കുംങ്ങഞ്ചേരി അഹമ്മദ്കുട്ടി, കൊളപ്പുറത്ത് വഹീദ് എന്നിവര്‍ക്കു പുറമെ എടക്കണ്ടി ഉമ്മറും മരണാനന്തര കര്‍മ്മങ്ങള്‍ക്ക് നേതൃത്തം നല്‍കി.

 




മൊയിദുക്ക മരണപ്പെട്ടു(7/3/2011)


ജമാഅത്തെ ഇസ്‌ലാമി പഴയകാല പ്രവര്‍ത്തകനും പാരമ്പര്യ ചികിത്സകനുമായ ഡോ. എം.കെ.മൊയ്തു (മൊയിദുക്ക) നിര്യാതനായി. ഭാര്യമാര്‍: കദീജ, ആയിശുമ്മ. മക്കള്‍: അബ്ദുല്‍ മജീദ് (ഖത്തര്‍), മുഹമ്മദ് നജീബ്, ലുഖ്മാന്‍ (സൗദി), സുബൈര്‍ (ഖത്തര്‍), ഡോ. ത്വല്‍ഹത്ത് , ദൗലത്ത് , ബിച്ചാമിന , ഷറഫുന്നിസ, ബുഷ്‌റ, പരേതനായ ഇസ്ഹാഖ്, ഹമീദ് , ദാവൂദ് പൊറ്റശ്ശേരി, ഹഫ്‌സ, സൈദ. മരുമക്കള്‍: സി.കെ. അബ്ദുല്ല, വി.കെ ആലിക്കുട്ടി ത്വഹൂര്‍, കോയ (കൊടിയത്തൂര്‍), സാബിര്‍, ജമാല്‍ , ഹഫ്‌സ, ഉമ്മു കുല്‍സു (കൊടിയത്തൂര്‍), ആയിഷ, സാറ, ഹസീന, ആയിഷ.

 




അഡ്വ. മുജീബുല്ലാ കാസിം (17/3/2011)


advocate Mujeebullah Kasim

അഡ്വ. മുജീബുല്ലാ കാസിം(45) നിര്യാതനായി. ഇന്ന് രാവിലെ പതിവു വ്യായമത്തിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. കോഴിക്കോട് സിവില്‍ സ്റ്റേഷനടുത്തുള്ള വസതിയില്‍ നിന്നും മയ്യിത്ത് വൈകുന്നേരം 4 മണിയോടെ ചേന്ദമംഗല്ലുരില്‍ എത്തിക്കും. രാത്രി പത്ത് മണിയോടെ ഒതയമംഗലം ജുമുഅത്ത് മസ്ജിദില്‍ കബറടക്കം. കേരള ഹൗസിങ്ങ് ബോര്‍ഡില്‍ ഉദ്യോഗസ്ഥനും മാധ്യമം പത്രത്തിന്റെ ലീഗല്‍ അഡ്വൈസറുമായിരുന്നു. ഭാര്യ അഡ്വ:ഷിജി എ റഹമാന്‍ Kerala child welfare committee യുടെ ചെയര്‍പേര്‍സണ്‍ ആണ്. മൂന്ന് കുട്ടികള്‍, അമീന യാരി, ഹക്കീല, മുഹമ്മദ്. പരേതനായ കാസിം മാസ്റ്ററുടെ മകനാണ്. ഉമ്മ ആമിന. സഹോദരങ്ങള്‍, നജീബ്(ദുബൈ), നജാത്ത്(ദുബൈ), സാജിദ്(കാന്മീസ് ജ്വല്ലേര്‍സ് മുക്കം), നജ്മ, നജ്ദ്(മലബാര്‍ ഹോസ്പിറ്റല്‍-കൊഴിക്കോട്).

Unni Cheku


കെ ടി ആമിന മരണപ്പെട്ടു(31/3/2011)


കെ ടി ആമിന മരണപ്പെട്ടു. കെ ടിസി ബീരാന്‍ സാഹിബിന്റെ സഹോദരിയാണ്. റിട്ടയെര്‍ഡ് നേര്‍സായിരുന്നു.


തേക്കുമ്പാലി മുസ്തഫ(1/4/2011)


തേക്കുമ്പാലി മുസ്തഫ ഹൃദയാഘാതം കാരണം മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രി പെട്ടെന്ന് നെഞ്ചു വേദന വരികയായിരുന്നു. കബറടക്കം ശനി വൈകുന്നേരം 4:00 ന് ഉദയമംഗലം ജുമുഅത്ത് മസ്ജിദില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു.മകന്‍ ഫാസില്‍ നമസ്കാരത്തിന് നേതൃത്വം നല്‍കി. ഭാര്യ സുബൈദ, മക്കള്‍: ഫാസില്‍, ഫൈസല്‍, ഫസീല. സഹോദരങ്ങള്‍: മുഹമ്മദ്,ഹൈദര്‍,സത്താര്‍,സലീം,ആമിന,ശരീഫ.

Photo: Rashad KT

ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116
 
 
2011 cmr on web Chennamangallur News chennamangaloor GMUP school