ക്വാര്‍ട്ടേഴ്സ് പണി പുരോഗമിക്കുന്നു(9/4/2011)



Othayamangalam Jumuath masjid Quarters

എളമ്പിലാശ്ശേരി കുട്ടിഹസന്‍ സാഹിബ് അദ്ദേഹത്തിന്റെ മാതാവിന് വേണ്ടി വഖഫ് ചെയ്ത സ്ഥലത്ത് അദ്ദേഹം തന്നെ തറക്കല്ലിട്ട ഒതയമംഗലം പള്ളിയുടെ ക്വാര്‍ട്ടേഴ്സിന്റെ പണി പുരോഗമിക്കുന്നു. നാഗേരി പറമ്പിലെ ഈ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാവുന്നതോടെ ഒതയമംഗലം ജുമുഅത്ത് പള്ളി സാമ്പത്തികമായി സ്വയം പര്യാപ്തത നേടുമെന്ന് മഹല്ല് സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു. പ്രദേശത്തെ മതഭക്തകളായ ഏതാനും മഹിളകളാണ് ഉദാരമായ സംഭാവനകളിലൂടെ കെട്ടിടനിര്‍മാണത്തിന് തുടക്കമിട്ടത്. 15 ലക്ഷം രൂപ മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്നു. പ്രതിഫലം തുടരുന്ന പുണ്യകര്‍മമായിക്കണ്ട് ഈ സംരംഭം പൂര്‍ത്തിയാക്കാന്‍ ഉദാരമതികള്‍ മുന്നോട്ട്വരണമെന്ന് ഖത്തീബ് നാട്ടുകാരോടഭ്യര്‍ഥിച്ചു. പള്ളി ഭരണത്തിനും മഹല്ല് വികസനത്തിനും ഒരു പുതിയ ദിശ നിര്‍ണയിച്ച നിലവിലെ മഹല്ല് കമ്മിറ്റി 2011 ഏപ്രില്‍ 20ന് കാലാവധി പൂര്‍ത്തിയാക്കുകയാണ്.

Othayamangalam Jumuath masjid Quarters

 


പള്ളിയില്‍ തിരഞ്ഞെടുപ്പ് വരുന്നു(10/4/2011)



2008ല്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിലവിലുള്ള കമ്മറ്റിയുടെ കാലാവധി അവസാനിച്ചിരിക്കെ പുതിയ കമ്മറ്റി തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു.ഏപ്രില്‍ ഒന്നിന്‌ ചേര്‍ന്ന പള്ളി ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാധമിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇലക്ഷന്‍ നടത്തിപ്പിനായി അഞ്ചംഗ സബ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.കെ.ടി അബ്ദുല്‍ കരീം ആണ്‌ സബ് കമ്മറ്റി ചെയര്‍മാന്‍.മഠത്തില്‍ അബ്ദുറഹിമാന്‍, കെ.ടി താഹിര്‍, ഒ.ഷരീഫുദ്ദീന്‍, മുഹമ്മദ് അബ്ദുറഹിമാന്‍(കുഞ്ഞുട്ടി മോന്‍) എന്നിവരാണ്‌ കമ്മറ്റി അംഗങ്ങള്‍. ജനറല്‍ ബോഡിയിലെ ചര്‍ച്ചക്കിടയില്‍ ഒരു ചെറിയ വിഭാഗം വാക്ക് ഔട്ടും നടത്തി.
ഏപ്രില്‍ 24 ഞായറാഴ്ച്ച തിരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ സബ് കമ്മറ്റിയുടെ ആദ്യ യോഗത്തില്‍ തീരുമാനമായി.ഈ മാസം പത്താം തിയ്യതി വരെ മെംബര്‍ഷിപ്പ് എടുക്കാം. ഏപ്രില്‍ 1 ന്‌ പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹത ഉണ്ടായിരിക്കും.ഇതുവരെയും മെമ്പര്‍ഷിപ്പ് പുതുക്കാത്തവരുടെ ലിസ്റ്റ്‌ പള്ളിയില്‍ തൂക്കിയിട്ടുണ്ട്. ഏപ്രില്‍ 17വരെ നോമിനേഷന്‍ സമര്‍പ്പിക്കാവുന്നതാണ്‌. തിരഞ്ഞെടൂപ്പ് നടത്തിപ്പിനായി പുറം നാട്ടില്‍ നിന്നുള്ള ഉദ്യോഗസ്തരെ നിയമിക്കുമെന്ന് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു

ചേന്ദമംഗല്ലുരില്‍ പൂര്‍ണ്ണമായും താമസ യോഗ്യമായ വീടു വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക : 9946557743
 
 
2011 cmr on web Chennamangallur News chennamangaloor GMUP school