അപകട മരണം(12/1/2011)


വീടു നിര്‍മാണത്തിനിടെ മേല്‍കൂര തകര്‍ന്നു വയനാട് സ്വദേശിയായ തൊഴിലാളി മരിച്ചു. കുന്നത്ത് കുഞ്ഞോയികാക്കയുടെ മകന്‍ സി കെ മുഹമ്മദ്കുട്ടിയുടെ( കോയസ്സന്റെ അനിയന്‍ ) വീടു നിര്‍മാണത്തിനിടക്കാണ് അപകടം നടന്നത്. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ചേന്ദമംഗല്ലൂരില്‍ താമസിക്കുന്ന അഷ്കറാണ് ദാരുണമായി കൊല്ലപ്പെട്ടത്. അഷകറിന് ഭാര്യയും(ഷമീമ) ഒരു കുട്ടിയുമുണ്ട്. മകന്‍ മുഹമ്മദ് ആദില്‍ സംജിദ് (6) ചേന്ദമംഗലൂര്‍ യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥിയാണ്.
രാവിലെ പത്ത് മണിയോടെ വീടിന്റെ അടുക്കള ഭാഗത്തുള്ള സണ്‍ഷൈഡും ബീമും തകര്‍ന്ന് അഷ്കര്‍ പൂര്‍ണ്ണമായും അടിയില്‍ പെട്ടു പോവുകയായിരുന്നു. അയല്‍‌വാസികളും, ചേന്ദമംഗല്ലുര്‍ ഹയര്‍സെകണ്ടറിയിലെ അദ്ധ്യാപകരും രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഫയര്‍ഫോര്‍സ് സ്ഥലത്തെത്തി മൃതദേഹം വീണ്ടെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാത്രി തന്നെ ശരീരം സ്വദേശമായ വയനാട്ടിലേക്ക് കൊണ്ട് പോയിട്ടുണ്ട്.


പ്രാദേശിക ഫൂട്ബോള്‍ മേള(15/1/2011)


യുവജനവാരത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പുല്പറമ്പില്‍ ഫൂട്ബോള്‍ മേള സംഘടിപ്പിക്കുന്നു. ബ്രൈറ്റ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്‌ പുല്പറമ്പിന്റെ നേതൃത്തത്തില്‍ ആയിപോറ്റമ്മല്‍ യൂസുഫലി മെമ്മോറിയല്‍ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ളതാണ് പ്രാദേശിക ഫുട്ബാള്‍ മേള.ജനുവരി 16ന് വൈകിട്ട് 5 മണിക്ക് പുല്പ്പറമ്പ് ദരസ്സി മൈതാനിയില്‍ നടക്കുന്ന ഉല്‍ഘാടന മത്സരത്തില്‍ ഫാദേര്‍സ്‌ ചേന്ദമംഗല്ലുരും ബ്ലാക്ക് പുല്പറമ്പും എറ്റുമുട്ടും.


നിസ മെഡിക്കല്‍ ക്യാമ്പ്(17/1/2011)


യനിസ ചാരിറ്റബിള്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഗുഡ് ഹോപ് സ്കൂളില്‍ സൌജന്യ സൂപ്പര്‍ സ്പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 500ലധികം രോഗികള്‍ ക്യാമ്പ് ഉപയോഗപ്പെടുത്തി. അല്‍സലാമ കണ്ണാശുപത്രി, കോഴിക്കോട്, ശാന്തി ഹോസ്പിറ്റല്‍, ഓമശേരി, ഹരിതാ ആയുര്‍വേദ ഹോസ്പിറ്റല്‍, കളംതോട്, കാലിക്കറ്റ് യൂനാനി ഹോസ്പിറ്റല്‍ കോഴിക്കോട്, ഹൈജിന്‍ നാച്വറോപതി ഹോസ്പിറ്റല്‍ ചേന്ദമംഗലൂര്‍, ഇന്ത്യന്‍ തൈറോഡ് സൊസൈറ്റി, ഹോമിയോ ഡോക്ടര്‍ നിഖില്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ പ്രമേഹരോഗത്തെപ്പറ്റി മെഡിക്കല്‍ കോളജ് മുന്‍ പ്രഫസര്‍ ഡോ. മമ്മി മുഖ്യപ്രഭാഷണം നടത്തി. കെ.ടി.സി. വീരാന്‍ അധ്യക്ഷത വഹിച്ചു. ഫാത്തിമ കൊടപ്പന, എന്‍.പി. ശംസുദ്ദീന്‍, സി.പി. ചെറിയ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116
 
 
2010 cmr on web Chennamangallur News chennamangaloor GMUP school